പ്രവേശന വിളക്കുമായി ഒമാൻ: ഇന്ന് പ്രാബല്യത്തിൽ!

Divya John
പ്രവേശന വിളക്കുമായി ഒമാൻ: ഇന്ന് പ്രാബല്യത്തിൽ! ഇന്നു മുതൽ സന്ദർശന വിസക്കാർക്കുള്ള പ്രവേശന വിലക്ക് ഒമാനിൽ പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മുതൽ ആണ് നിയമം നടപ്പിലാകുക. കൊവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളുമായി ഒമാൻ സുപ്രീം കമ്മിറ്റി എത്തിയത്. ഏപ്രിൽ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഒമാനിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. തൽക്കാലത്തേക്കാണ് ഇവ നിർത്തി വെച്ചിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്ക് വേണ്ടി നിരവധി പേർ ഒമാനിൽ 14 ദിവസം ഹോട്ടൽ ക്വാറൻറീൻ കഴിഞ്ഞ ശേഷം ആണ് പോകുന്നത്. ഇന്ത്യയിൽ നിന്ന് കൂടുതൽ പേർ ഒമാൻ വഴിയാണ് സൗദിയിലേക്ക് പോകുന്നത്.



വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും, തൊഴിൽ വിസ, സന്ദർശന വിസ, എക്സ്പ്രസ് വിസ എന്നിവയാണ് നിർത്തലാക്കിയ വിസകൾ. പുതുതായി വിസ ലഭിച്ചവർക്ക് ഒമാനിലേക്ക് പോകാൻ സാധിക്കുമോയെന്ന കാര്യത്തിൽ വലിയ തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന കർഫ്യൂ വ്യവസ്ഥകളിൽ ചെറിയ ഇളവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാത്രി എട്ടു മണി മുതൽ രാവിലെ അഞ്ചു മണിവരെ ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കും. തൊഴിൽ,ഫാമിലി ജോയിനിങ് വിസകൾ ലഭിച്ചവർക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ല.




വിസ സ്റ്റാമ്പ് ചെയ്യാത്തവർക്കും ഒമാനിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, സിയറ ലിയോൺ, ഇതോപ്യ, ലബനൻ, താൻസാനിയ, ഘാന, സുഡാൻ, ഗിനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോഴും ഒമാനിലേക്ക് വരാൻ സാധിക്കില്ല. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ഹോട്ടൽ ക്വാറൻറീൻ കഴിഞ്ഞ ശേഷം മാത്രമേ ഈ രാജ്യക്കാർക്ക് ഒമാനിലേക്ക് വരാൻ സാധിക്കുകയുള്ളു. ഇന്ത്യയിൽ കൊവിഡ് കൂടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയിൽ നിന്നുള്ള പ്രവേശനം ഒമാൻ നിർത്തലാക്കുമോ എന്ന ആശങ്കിയിലാണ് പ്രവാസികൾ. പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോഴും ഒമാനിലേക്ക് വരാൻ സാധിക്കില്ല. അതേസമയം സൗദി അറേബിയയിൽ നിരവധി മാറ്റങ്ങളാണ് നിലവിൽ വരുന്നത്.



 സൗദിവൽക്കരണ നയങ്ങൾ ശക്തമാക്കി സൗദി ഭരണകൂടം. മാളുകളിലെ ഏതാണ്ടെല്ലാ ജോലികൾക്കും സൗദികൾക്കു മാത്രമായി സംവരണം ചെയ്യാൻ സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജിഹി അറിയിച്ചു. ഇതുവവഴി 51,000 സൗദികൾക്ക് ജോലി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിതല തീരുമാനങ്ങളാണ് പുതുതായി കൈക്കൊണ്ടത്. പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന മാളുകളിലെ പ്രധാന ജോലികളെല്ലാം സ്വദേശിവൽക്കരിക്കപ്പെടുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരങ്ങൾക്കാണ് തൊഴിൽ നഷ്ടമാവുക.
 

Find Out More:

Related Articles: