കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള ഫഹദിനെ കണ്ട ആരാധകർ ആകാംഷയോടെ...

Divya John
ഓരോ തവണയും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും പ്രേക്ഷകർക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കാൻ വളരെ ശക്തമായി ശ്രമിക്കുന്ന അഭിനേതാക്കളിലൊരാളാണ് നടൻ ഫഹദ് ഫാസിൽ. ഫഹദിൻ്റെ ആരാധകർക്ക് തങ്ങളുടെ പ്രിയതാരം വീണ്ടുമൊരു അത്ഭുതമായി മാറുകയാണ്. ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ജോജി. ഈ ചിത്രത്തിനായി ഫഹദ് സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറിയിരിക്കുന്നത്.നടിയും നിർമ്മാതാവും ഫഹദിൻ്റെ ഭാര്യയുമായ നസ്രിയ പങ്കുവെച്ച ഫഹദിൻ്റെ പുതുപുത്തൻ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മുൻപ് ലൊക്കേഷനിൽ നിന്ന് നടൻ ബാബുരാജ് പുറത്ത് വിട്ട ഫഹദിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നസ്രിയ പങ്കവെച്ച പുത്തൻ ചിത്രത്തിന് താഴെ കമൻ്റുകളുമായി നിരവധി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. 


 ഇപ്പോൾ ഫഹദിനെ കാണാൻ പത്ത് വയസ്സ് കുറഞ്ഞത് പോലെയാണ് തോന്നുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇക്കാ പൊളിയാണെന്നും മാസ്സാണെന്നുമൊക്കെ ആരാധകർ കമെന്റ് ചെയ്തിട്ടുണ്ട്. ജോജി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളാണ് ചിത്രം നിർമ്മിക്കുന്നത്.  ഈ ചിത്രത്തിലൂടെ ഹാട്രിക് വിജയം നേടനാകുമോ എന്നാണ് സിനിമപ്രേമികൾ ഉറ്റു നോക്കുന്ന മറ്റൊരു കാര്യം. ശ്യാം പുഷ്കരനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.


  എരുമേലിയിൽ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണംപുരോഗമിക്കുന്നത്. മുൻപ് ലൊക്കേഷനിൽ നിന്ന് നടൻ ബാബുരാജ് പുറത്ത് വിട്ട ഫഹദിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെ നടിയും നിർമ്മാതാവും ഫഹദിൻ്റെ ഭാര്യയുമായ നസ്രിയ പങ്കുവെച്ച ഫഹദിൻ്റെ പുതുപുത്തൻ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയ പങ്കവെച്ച പുത്തൻ ചിത്രത്തിന് താഴെ കമൻ്റുകളുമായി നിരവധി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്.


സൂപ്പർ ഹിറ്റുകളായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തന്ന ടീം ഒരുക്കുന്ന പുത്തൻ ചിത്രമായ ജോജിയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിഖ്യാത എഴുത്തുകാരൻ വില്യം ഷെയ്ക്സ്പിയറുടെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.ഷെെജു ഖാലിദിന്റേതാണ് ചായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റിങ്. ജസ്റ്റിൻ വർഗ്ഗീസിന്റേതാണ് സംഗീതം. ഉണ്ണിമായ, ഷമ്മി തിലകൻ, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Find Out More:

Related Articles: