ഇനി വിസയില്ലാതെ ഒമാനിലേക്ക് പോകാം
ഈ സാഹചര്യത്തിൽ സന്ദർശന വിസകളിലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തുമെന്നും അധികൃതർ പറഞ്ഞു. ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഉയർന്ന വരുമാനക്കാരിൽ നിന്നും കൂടുതൽ നികുതി ഈടാക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022മുതലാണ് വരുമാന നികുതി ഈടാക്കുക. ഈ നികുതി ഏതൊക്കെ രീതിയിൽ ആരിൽ നിന്നൊക്കെ ഈടാക്കാം എന്ന കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ പഠനങ്ങൾ തുടരുകയാണ്.
2020-2024 വർഷത്തേക്കുള്ള ധസന്തുലന പദ്ധതിക്ക് സുൽത്താൻ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരമാണ് വിസ ചട്ടങ്ങളിലടക്കം മാറ്റം പ്രഖ്യാപിച്ചത്. കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സാഹചര്യം കൂടിയാണ് ഒമാൻ ലക്ഷ്യം വെക്കുന്നത്.ടൂറിസം മേഖല ശക്തമാക്കുന്നതിനൊപ്പം വിദേശ ടൂറിസ്‌റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്നതുമാണ് ഒമാൻ ഉദ്ദേശിക്കുന്നത്. ഇതോടെ ദേശീയ സബദ്‌ഘടനയിൽ ടൂറിസം മേഖലയുടെ വരുമാനം വർധിപ്പിക്കാൻ കഴിയും.
നിലവിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലൻഡ് പൗരന്മാർക്കും വിസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം തുടരാൻ കഴിയും. 2020-2024 വർഷത്തേക്കുള്ള ധസന്തുലന പദ്ധതിക്ക് സുൽത്താൻ അംഗീകാരം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് 100 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഇളവ് അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയത്. കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളം പാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്ന നിലപാടിലാണ് രാജ്യം. നേരിയ ഇളവുകൾ നൽകിയെങ്കിലും കൂടുതൽ ജനങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കുവൈറ്റ് സർക്കാർ. നിയന്ത്രണങ്ങളുടെ ഭാഗമായി 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്ര വിലക്കിൽ യാതൊരു വിട്ടുവീഴ്‌ചയും വേണ്ടെന്ന നിഗമനമാണ് സർക്കാരിനുള്ളത്.