കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നു

Divya John
ഇന്ന് 6,591 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇത് വളരെ കൂടിയ ഒരു സംഖ്യയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 360, കൊല്ലം 746, പത്തനംതിട്ട 301, ആലപ്പുഴ 286, കോട്ടയം 404, ഇടുക്കി 85, എറണാകുളം 974, തൃശൂർ 760, പാലക്കാട് 271, മലപ്പുറം 1093, കോഴിക്കോട് 1029, വയനാട് 113, കണ്ണൂർ 544, കാസർഗോഡ് 409 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,922 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,60,243 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.പതിവിന് വിപരീതമായി ഇന്ന് തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 
   896 പേർക്കാണ് ജില്ലയിൽ കൊവിഡ് കണ്ടെത്തിയത്. കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂർ 400, പത്തനംതിട്ട 248, കാസർഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.മലയാള ചലച്ചിത്ര താരം പൃഥ്വിരാജിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊച്ചിയിൽ പുതിയ സിനിമയായ ജനഗണമനയുടെ ചിത്രീകരണം നടന്നു വരികെയായിരുന്നു. ഇതിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 
  ഇതോടെ ചിത്രീകരണം നിർത്തി വയ്ക്കുകയും സുരാജ് വെഞ്ഞാറമ്മൂട് അടക്കമുള്ള താരങ്ങളും അണിയറ പ്രവർത്തകരും ക്വാറന്റെെനിൽ പ്രവേശിക്കുകയും ചെയ്തിരിക്കുകയാണ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,791 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി ഉയർന്നിരിക്കുകയാണ്. 7,48,538 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 67,33,329 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 69,721 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

 കേരളത്തിൽ ഇന്നലെ 5022 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ 21 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,182 ആകുകയായിരുന്നു. തിങ്കാളാഴ്ച 4,257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 636 ആയി.

Find Out More:

Related Articles: