കോവിഡിനോടൊപ്പം കുട്ടനാട്ടിൽ എലിപ്പനിയും

Divya John
കോവിഡിനോടൊപ്പം കുട്ടനാട്ടിൽ എലിപ്പനിയും പടരുകയാണ്.  എലിപ്പനി ബാധിച്ച് കുട്ടനാട്ടിൽ രണ്ട് പേർ മരിച്ചു. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടിൽ തോമസ് കോശി (തോമാച്ചൻ) എന്നിവരാണ് മരിച്ചത്. കടത്തിറക്ക് തൊഴിലാളിയായ തോമാച്ചൻ പനി ബാധിച്ചതിനെ തുടർന്നു കഴിഞ്ഞ തിങ്കളാഴ്ച മുതൽ ചികിത്സയിലായിരുന്നു. പനി മാറാതിരുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെൻ്റിലേറ്റർ ഒഴിവുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാക്കി. ചികിത്സയിലിരിക്കെ അദ്ദേഹവും മരിച്ചു. തോമാച്ചൻ കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതായത് കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു.



  അതിനിടെയാണ് മരണം സംഭവിച്ചത്. നാളുകൾക്ക് ശേഷമാണ് കുട്ടനാട്ടിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് കേസുകൾക്കൊപ്പം മറ്റ് പനികളും കുടുന്നതിൽ ആരോഗ്യവകുപ്പും ആശങ്കയിലാണ്. എല്ലാ പനികളും ഏകദേശം ഓരോ ലക്ഷണങ്ങൾ തന്നെയായതിനാൽ രോഗംപിടിപെടുന്നവർക്കും ആശങ്കകളുണ്ട്. പനി പിടിപ്പെട്ടാൻ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സപാടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അതേസമയം സംസ്ഥാനത്ത് ഇന്ന് 8553 കൊവിഡ്-19 കേസുകൾ സ്‌ഥിരീക്കുകയുണ്ടായി.  കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂർ 793, മലപ്പുറം 792, കണ്ണൂർ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസർഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.



 23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണൻനായർ (83), ആനയറ സ്വദേശി അശോകൻ (75), വേളി സ്വദേശിനി ജോസഫൈൻ ഫ്രാങ്ക്‌ലിൻ (72), പാറശാല സ്വദേശി രാജയ്യൻ (80), മഞ്ചവിളാകം സ്വദേശി റോബർട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാൾ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജൻ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുൾസമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലൻ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂർ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂർ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീൻ ഹാജി (87), വെണ്ണിയൂർ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂർ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂർ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 836 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Find Out More:

Related Articles: