കോവിഡുമായി വവ്വാലുകൾ പറന്നത് 70 വർഷം

Divya John
കോവിഡുമായി വവ്വാലുകൾ പറന്നത് 70 വർഷം. പുതിയ ഗവേഷണഫലം പുറത്താക്കിയിരിക്കുകയാണ്. ഇരുവൈറസുകളുടെയും ജനിതക ഘടനകള്‍ തമ്മിൽ 96 ശതമാനം സാദൃശ്യമുണ്ടെന്നാണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസിൻ്റെ ഉത്ഭവം വവ്വാലുകളാകാമെന്നും ചൈനീസ് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.വൈറസുകളുടെ ജനിതക പഠനം നടത്തിയ ഗവേഷകര്‍ 1948, 1969, 1982 വര്‍ഷങ്ങളിലാണ് സര്‍ബിക്കോ വൈറസിൽ നിന്ന് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളിൽ കണ്ടുവരുന്ന പല വൈറസുകള്‍ക്കും മറ്റു ജീവികളിലേയ്ക്ക് ചേക്കേറാൻ കഴിയുമെന്നും അവയുടെ ആവാസവ്യവസ്ഥ നശിപ്പിച്ചാൽ ഇത്തരം ഭീഷണികള്‍ ആവര്‍ത്തിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.




   കഴിഞ്ഞ 40 -70 വര്‍ഷക്കാലമായി വവ്വാലുകളിൽ ഈ വൈറസിൻ്റെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. യുനാൻ പ്രവിശ്യയിൽ 2013ൽ പിടികൂടിയ ഒരു വവ്വാലിൻ്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ സാര്‍ബിക്കോ വൈറസുമായി നോവൽ കൊറോണ വൈറസിന് അടുത്ത ബന്ധമുണ്ടെന്ന് ഈ വര്‍ഷം ഫെബ്രുവരിയിൽ ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു.ചൈനീസ് വിദഗ്ധരുടെ പഠനങ്ങള്‍ ശരിവെക്കുന്ന യുഎസിലെ പെൻസിൽവാനിയ സര്‍വകലാശാലയിലെ പ്രൊഫ. മസീജ് ബോണി ശരിവെയ്ക്കുന്നുണ്ട്. കൊറോണ വൈറസിൻ്റെ ഉത്ഭവം വവ്വാലുകളാണെന്ന് സ്ഥിരീകരിച്ച അദ്ദേഹം വൈറസ് ഉത്ഭവിച്ചിട്ട് എത്ര കാലമായെന്നും വിശദീകരിക്കുന്നു. 





  വൈറസുകളുടെ ജനിതക പഠനം നടത്തിയ ഗവേഷകര്‍ 1948, 1969, 1982 വര്‍ഷങ്ങളിലാണ് സര്‍ബിക്കോ വൈറസിൽ നിന്ന് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈനാംപേച്ചികളിൽ നിന്നാണ് വൈറസ് മനുഷ്യരിൽ എത്തിയതെന്ന പഴയ വാദത്തിന് ബലമില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈനാംപേച്ചികള്‍ വഴിയാകാം കൊറോണ വൈറസ് മനുഷ്യരിൽ എത്തിയതെങ്കിലും മനുഷ്യരിലേയ്ക്ക് എത്തുന്നതിനു മുൻപ് വൈറസിൽ ഇപ്രകാരം ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.മനുഷ്യകോശങ്ങളിലെ എയ്സ് 2 റെസിപ്റ്ററുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന സ്പൈക്ക് പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള വൈറസിൻ്റെ സവിശേഷതകള്‍ വവ്വാലുകളുടെ ശരീരത്തിൽ ജീവിക്കുമ്പോള്‍ തന്നെ രൂപപ്പെട്ടിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.



    2002 ലെ സാര്‍സ് രോഗബാധയ്ക്ക് പിന്നിലും ഇത്തരം വൈറസുകള്‍ തന്നെയായിരുന്നു.ലോകത്ത് 6.8 ലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുത്ത നോവൽ കൊറോണ വൈറസ് അര നൂറ്റാണ്ടിലധികമായി വവ്വാലുകളുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന് ഗവേഷകര്‍. കൊറോണ വൈറസിൻ്റെ സ്വാഭാവിക വാസസ്ഥലങ്ങളായ വവ്വാലുകളിൽ വര്‍ഷങ്ങളായി വൈറസുണ്ടായിരുന്നുവെന്നാണ് നേച്ചര്‍ മൈക്രോബയോളജി മാസികയിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണഫലത്തിൽ പറയുന്നത്.     

Find Out More:

Related Articles: