ഭാര്യയുമായി കലഹമുണ്ടാവും, ഇപ്പോൾ പാർട്ടി പ്രവർത്തനവും നല്ലതിനല്ല; നടൻ വിജയിയെക്കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനം വീണ്ടും ചർച്ചയാകുമ്പോൾ.... തമിഴക വെട്രി കഴകം എന്ന പേരിൽ സ്ഥാപിച്ച പുതിയ പാർട്ടിയുടെ പതാകയും ഗാനവു ഇന്നലെയാണ് പുറത്തിറക്കിയത്. പാർട്ടി ഗാനത്തിന്റെ അകമ്പടിയോടെ വിജയ് പനയൂരിലെ പാർട്ടി ആസ്ഥാനത്തിൽ കൊടി ഉയർത്തുന്ന വീഡിയോയും വൈറലാണ്. ചുവപ്പും മഞ്ഞയും ചേർന്നതാണ് കൊടിയുടെ നിറം. രണ്ട് ഗജവീരന്മാരെയും പതാകയിൽ കാണാം. ഈ പതാക പാർട്ടിയുടെയും തമിഴ്നാടിന്റെയും പതാകയായി മാറുമെന്നും ജാത- മത- വർഗ- ലിഗം ഭേതമില്ലാതെ തമിഴ് മണ്ണിന് വേണ്ടി പാർട്ടി സേവനം ചെയ്യുമെന്നും, തുല്യതയാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്ന ആശയമെന്നും പാർട്ടിയുടെ പ്രതിജ്ഞയിൽ പറയുന്നുണ്ട്.
ഫാൻസും അണികളുമെല്ലാം പതാകയും ഗാനവും പ്രതിജ്ഞയും ഏറ്റെടുത്തിരിക്കുകയാണ്. എംജിആറിന്റെയും ജയലളിതിയുടെയുമൊക്കെ പാരമ്പര്യം പിൻതുടർന്ന് സിനിമകളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ തമിഴ്നടന്മാർ ഒത്തിരിയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവുമൊടുവിൽ വന്നു നിൽക്കുന്നത് ഇളയദളപതി വിജയ് ആണ്. ഞങ്ങളുടെ അണ്ണൻ നാളും നക്ഷത്രവും നോക്കിയല്ല രാഷ്ട്രീയത്തിലേക്കിറങ്ങിയത്, കൂടെ പിന്തുണയ്ക്കാൻ ഞങ്ങളുണ്ടാവുമ്പോൾ പാർട്ടിയ്ക്ക് യാതൊന്നും സംഭവിക്കില്ല എന്നും ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. തമിഴ് സിനിമാ ലോകത്ത് രജിനികഴിഞ്ഞാൽ അടുത്ത രാജാവ് എന്ന കിരീടം ഉപേക്ഷിച്ചാണ് വിജയ് പൂർണമായും രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുന്നത്.
തമിഴ് സിനിമയെ സംബന്ധിച്ച് ഇത്തരം ജ്യോതിഷ പ്രവചനങ്ങൾ പലപ്പോഴും വൈറലായിരുന്നു. നയൻതാരയുടെയും, സമാന്തയുടെയുമെല്ലാം പ്രണയവും വിവാഹവും വിവാഹ മോചനവും പ്രവചിച്ച ജോത്സ്യന്മാരടക്കമുണ്ട്. അവർക്കിടയിൽ വിജയ് യുടെ രാഷ്ട്രീയ ഭാവി എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് നിരീക്ഷകർ. ഏഴാം ഭാവം പൊതു ജീവിതവും ജീവിത പങ്കാളിയുമാണ്. കുടുംബത്തിനുള്ളിൽ വഴക്കുണ്ടാവും. പാർട്ടി അത്ര വലിയ മുന്നേറ്റം കാഴ്ച വയ്ക്കില്ല. 2025 ഒക്ടോബർ വരെ ദശാ ശുക്രൻ വ്യാഴവാണ്.
മൊത്തത്തിൽ പാർട്ടി പ്രഖ്യാപിക്കുന്നതിനും ഔദ്യോഗികമായി ആരംഭിക്കുന്നതിനും നല്ല സമയമല്ല എന്നാണ് പ്രവചനം.ഈ സാഹചര്യത്തിലാണ് വിജയുടെ ജാതക ഫലം പ്രമുഖ ജ്യോതിഷി പുറത്തുവിട്ടിരിയ്ക്കുന്നത്. ഭാരതീയ വിദ്യഭവനിലെ ജ്യോതിഷ പ്രൊഫസർ ട്വിറ്ററിലൂടെ പുറത്തുവിട്ട ഫലത്തിലാണ് വിജയുടെ സമയം ശരിയല്ല എന്ന് പ്രവചിക്കുന്നത്. ജാതക പ്രകാരം ഇത് പാർട്ടി പ്രഖ്യാപിയ്ക്കുന്നതിനോ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്നതിനോ ഒന്നും വിജയ്ക്ക് പറ്റിയ നേരമല്ലത്രെ.