കൊറോണ കാലത്ത് ഇന്ത്യയ്ക്ക് വൻ നഷ്ടങ്ങൾ

Divya John

കൊറോണ കാലത്ത് ഇന്ത്യയ്ക്ക് വൻ നഷ്ടങ്ങൾ ആണ് ഉണ്ടായത്. വെറും രണ്ട് മൂന്ന് മാസം കൊണ്ട് തന്നെ ഇന്ത്യ നയതന്ത്രപരമായും തന്ത്രപ്രധാനമായും നിരവധി പ്രശ്നങ്ങൾ നേരിട്ടു. ലഢാഖ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടുകളെ പാടെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലഢാഖ് വിഷയത്തെ കുറിച്ച് പ്രധാനമന്ത്രി കാര്യങ്ങള്‍ സുതാര്യമായി സംസാരിക്കുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്.

 

 

 

  ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ലോകത്തെ ഒരു ശക്തിയ്ക്കും കൈയടക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ആവര്‍ത്തിച്ചുപറയുന്നുണ്ട്. ചൈനീസ് സൈന്യം പിന്നോട്ട് മാറണമെന്നും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സമാധാനം വീണ്ടെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.കഴിഞ്ഞ 2 മാസങ്ങള്‍ക്കിടെ രാജ്യത്ത് സംഭവിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം. അത് ഇന്ത്യയുടെ 20 സൈനീകരുടെ വീരമൃത്യു വരെ എത്തിച്ചു.

 

 

 

  ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15 ന് ഉണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫിസറും 19 സൈനീകരുമാണ് കൊല്ലപ്പെട്ടത്. ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. 45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതും ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതും. അതിര്‍ത്തിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 15 ന് രാത്രിയില്‍ സംഘര്‍ഷമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പറയുന്നു.

 

 

  മാത്രമല്ല ഇന്ത്യന്‍ തന്ത്രങ്ങള്‍ ഒന്നൊന്നായി പാളിപ്പോകുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കാണുന്നത്. അയല്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ആക്രമിക്കുന്നതിന് തുല്യമാണ് ഓരോ നീക്കങ്ങളും. ഒരു ഭാഗത്ത് ഇന്ത്യ മുന്നേറുന്നുണ്ടെങ്കിലും മറുഭാഗത്ത് ഇന്ത്യയുടെ ശക്തി ചോര്‍ന്നു പോകുന്ന പോലെയാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വന്‍ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

 

 

 

 അതേസമയം പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ വേണ്ടി രൂപകല്‍പന ചെയ്ത അതിര്‍ത്തി പ്രശ്‌നമാണെന്നും ചൈന മോദിയുടെ പ്രതിച്ഛായയെ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

 

 

 

 നേപ്പാളിന്റെ ഭാഗത്തു നിന്നും വിവാദ പരാമര്‍ശങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ശരിക്കുമുള്ള അയോധ്യ ഇന്ത്യയിലല്ലെന്നം നേപ്പാളിലാണെന്നുമുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലിയുടെ പ്രസ്താവന വിവാദത്തിനിടയാക്കിയിരുന്നു.കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഇന്ത്യയും നേപ്പാളും തമ്മില്‍ തിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

 

 

 

 ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം തയ്യാറാക്കുകയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ നേപ്പാള്‍ പോലീസ് വെടിയുതിര്‍ത്തു. ഇതില്‍ ഒരാള്‍ക്കു പരിക്കേറ്റു.

 

 

 

 യുവാവിന്റെ നില ഗുരുതരമാണ്. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പോലീസ് വെടിവെയ്ക്കുകയായിരുന്നു.മാത്രമല്ല, അതിര്‍ത്തിയില്‍ ഇന്ത്യയുമായി സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന് നാല് അത്യാധുനിക സായുധ ഡ്രോണുകള്‍ ചൈന നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

 

 

  പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നേവല്‍ ബേസ് താവളം സംരക്ഷിക്കുന്നതിനും പാക്- ചൈന സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിനുമാണ് പുതിയ നീക്കം. ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ ഗ്വാഡാര്‍ തുറമുഖത്തെ പുതിയ താവളം എന്നിവ സംരക്ഷിക്കുന്നതിനായാണ് ചൈനയുടെ സായുധ ഡ്രോണുകള്‍ പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇറാനിലെ ഗ്വാഡാര്‍ തുറമുഖത്തില്‍ ഇന്ത്യൻ സാന്നിധ്യമുണ്ടാക്കുക എന്നത് തന്ത്രപ്രധാനമായിരുന്നു.

 

 

 

  എന്നാല്‍, ചൈന അവിടെ ഗോളടിച്ചതോടെ ഇന്ത്യയുടെ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.കരാര്‍ ഒപ്പിട്ട് ഇത്രയും കാലമായിട്ടും ഇന്ത്യ ഫണ്ട് അനുവദിക്കാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് ഇറാന്‍ പറയുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഛബഹര്‍ തുറമുഖത്ത് നിന്ന് സാഹെഡാനിലേക്കുള്ള റെയില്‍പാതയുടെ നിര്‍മാണത്തിനായിരുന്നു ഇന്ത്യയും ഇറാനും കരാര്‍ ഒപ്പുവെച്ചത്. 2022 മാര്‍ച്ചില്‍ ഇന്ത്യയുടെ സഹായമില്ലാതെ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം

 

 

  . ഇറാനിയന്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് 400 ദശലക്ഷം യുഎസ് ഡോളര്‍ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് ഇറാന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന സഹായം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ഇറാന്‍ ഇന്ത്യയെ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.         
   

Find Out More:

Related Articles: