കണ്ണുകൾ നമ്മൾ ഇല്ലാതെ ആയാലും ജീവൻ തുളുമ്പി നിൽക്കും; മോഹൻലാൽ!

Divya John
 കണ്ണുകൾ നമ്മൾ ഇല്ലാതെ ആയാലും ജീവൻ തുളുമ്പി നിൽക്കും; മോഹൻലാൽ! ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ നല്ല കുറെയധികം സന്ദേശങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയമാണ് മലയാളികൾക്ക് മോഹൻലാൽ."ഞാൻ എൻറെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ ഒരു അവാർഡ് ഉണ്ട്. ഏറ്റവും കൂടുതൽ കണ്ണുകൾ ഞാൻ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലർക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല.



 കുറച്ച് സമയത്തിനുള്ളിൽ ഇത് മറ്റൊരാൾക്ക് ഗുണകരമായി മാറുക എന്നുപറയുന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവൻ രക്ഷിക്കാം. നമ്മൾ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേർക്ക് കാണാം, എത്ര വലിയ സന്ദേശമാണ് നിങ്ങൾ കൊടുത്തത്. ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണ് താനെന്നും കൂടുതൽ ആളുകൾ ഇത്തരത്തിൽ മുൻപോട്ട് വരണം എന്നും അദ്ദേഹം പറയുകയുണ്ടായി. ബിഗ് ബോസ് മത്സരാർഥികളായ നടി ശ്രീരേഖയും സിബിനും കഴിഞ്ഞ ദിവസം ഒരു ഗംഭീരപ്രകടനം ഷോയിൽ നടത്തിയിരുന്നു. തൻറെ മകൻറെ മരണശേഷം നടത്തിയ അവയവദാനത്തിലൂടെ ജീവൻ നിലനിർത്താനായ ഒരു യുവാവിനെ കാണാൻ ആ അമ്മ എത്തുന്നതായിരുന്നു ഇരുവരുടെയും കോണ്സെപ്റ്റ്.



ഇവരുടെ ആശയത്തെ പ്രശംസിച്ചതോടൊപ്പം തന്നെ അതിന്റെ പ്രാധാന്യത്തെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. ഇങ്ങനെ ഫൈറ്റ് ചെയ്യാതെ ഇത്തരത്തിൽ ഉള്ള നല്ല സന്ദേശങ്ങൾ കൊടുക്കൂ. മോഹൻലാൽ പറഞ്ഞു. കേരള സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വിൽ അംബാസഡർ കൂടിയാണ് മോഹൻലാൽ. 2012 ൽ ആണ് അവയവദാനത്തിന് സന്നദ്ധനാണെന്ന് നടൻ മോഹൻലാൽ അറിയിച്ചത്. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് മോഹൻലാൽ അവയവദാന സന്നദ്ധത അറിയിച്ചത്.



"ഞാൻ എൻറെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ ഒരു അവാർഡ് ഉണ്ട്. ഏറ്റവും കൂടുതൽ കണ്ണുകൾ ഞാൻ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലർക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളിൽ ഇത് മറ്റൊരാൾക്ക് ഗുണകരമായി മാറുക എന്നുപറയുന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവൻ രക്ഷിക്കാം. നമ്മൾ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേർക്ക് കാണാം, എത്ര വലിയ സന്ദേശമാണ് നിങ്ങൾ കൊടുത്തത്.

Find Out More:

Related Articles: