കെഎസ്ആർടിസി മിന്നൽ സമരം അംഗീകരിക്കാനാവില്ല

Divya John

റോഡ് തടസപ്പെടുത്തി ജീവനക്കാര്‍ നടത്തിയ സമരത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.തലസ്ഥാനത്ത് ഉണ്ടായ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ക‍‍ർശന നടപടി വേണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

 

 

 

 ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.അതിനിടെ, മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് സമരക്കാര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സമരത്തിനിടെ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ അസ്വാഭാവവിക മരണത്തിന് പൊലീസ് കെസെടുത്തിട്ടുണ്ട്. കാച്ചാണ് സ്വദേശി സുരേന്ദ്രനാണ് ഇന്ന് മരിച്ചത്. ഇതിന് പുറമെ, ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിനും സ്വകാര്യ ബസ്സുടമകളുടെ പരാതിയിലും വാഹനഗതാഗതം തടസപ്പെടുത്തിയതിനും സമരക്കാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമ്പാനൂര്‍, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

 

    കെഎസ്ആര്‍ടിസി സമരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട്. ആര്‍ഡിഒയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വഴി മുടക്കി ബസ് ഇട്ടതിനാണ് മോട്ടോര്‍ വാഹന ചട്ടപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാന്‍ ആര്‍ടിഒ നി‍ർദ്ദേശിച്ചു. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കെഎസ്ആര്‍ടിസി പോലീസ് തര്‍ക്കത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡിയോടും ജില്ലാ പോലീസ് കമ്മീഷണറോടും കളക്ടര്‍ സംസാരിച്ചു.

 

 

 

    കെഎസ്ആര്‍ടിസി യൂണിയന്‍ പ്രതിനിധികളെ കൂടി കണ്ടതിന് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍‍ നടപടിയില്‍ നാല് മണിക്കൂറോളമാണ് തലസ്ഥാന നഗരി നിശ്ചലമായത്. കെഎസ്ആര്‍ടിസി സമരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട്. ആര്‍ഡിഒയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വഴി മുടക്കി ബസ് ഇട്ടതിനാണ് മോട്ടോര്‍ വാഹന ചട്ടപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 

 

 

    ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാന്‍ ആര്‍ടിഒ നി‍ർദ്ദേശിച്ചു. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കെഎസ്ആര്‍ടിസി പോലീസ് തര്‍ക്കത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡിയോടും ജില്ലാ പോലീസ് കമ്മീഷണറോടും കളക്ടര്‍ സംസാരിച്ചു. കെഎസ്ആര്‍ടിസി യൂണിയന്‍ പ്രതിനിധികളെ കൂടി കണ്ടതിന് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്.

 

 

     കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍‍ നടപടിയില്‍ നാല് മണിക്കൂറോളമാണ് തലസ്ഥാന നഗരി നിശ്ചലമായത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നൽ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല. നിയമപരമായ മാർഗങ്ങളിലൂടെയുള്ള പരിഹാരം തേടുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ ജീവനക്കാര്‍ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കെഎസ്ആർടിസി എംഡി എം പി ദിനേശ്.

 

 

 

 

     ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എംഡിയുടെ പ്രതികരണം. അതേസമയം കിഴക്കേക്കോട്ടയിൽ കെഎസ്ആര്‍ടിസി സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയിൽ വെച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Find Out More:

Related Articles: