ഒന്നാം വർഷ ക്ലാസ്സുകൾ നവംബറിൽ തുടങ്ങും

Divya John
ഒന്നാം വർഷ ക്ലാസ്സുകൾ നവംബറിൽ തുടങ്ങും. അതായത് യൂജിസിയാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ഇപ്പോൾ നൽകിയിരിക്കുന്നത്. ഏപ്രില്‍ 29ന് ഇറങ്ങിയ യു.ജി.സി കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 1ന് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനും അവസാന വര്‍ഷ പരീക്ഷകള്‍ ജൂലൈ 1 മുതല്‍ ജൂലൈ 15 വരെ നടത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊവിഡ് 19 ഭീതി ഒഴിയാത്തതിനാല്‍ ഈ നിര്‍ദേശം മാറ്റിയിരുന്നു. അവസാന വര്‍ഷ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്നും സെപ്റ്റംബര്‍ അവസാനത്തോടെ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു പുതിയ നിര്‍ദേശം.യോഗ്യതാ പരീക്ഷയുടെ ഫലം വൈകിയാല്‍ സര്‍വകലാശാലകള്‍ക്ക് നവംബര്‍ 18ന് ക്ലാസുകള്‍ ആരംഭിക്കാം.

  പ്രവേശനം റദ്ദാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഫീസിനത്തില്‍ കെട്ടിവെച്ച മുഴുവന്‍ തുകയും റീഫണ്ട് ചെയ്യണമെന്നും യു.ജി.സിയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എന്‍ട്രന്‍സ് പരീക്ഷയനുസരിച്ച് പ്രവേശനം നല്‍കുന്ന സര്‍വകലാശാലകള്‍ പരീക്ഷാ നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കണം. അതു കഴിഞ്ഞ് റദ്ദാക്കുന്നവര്‍ക്ക് 1000 രൂപ കുറച്ച് ബാക്കി തുക റീഫണ്ട് ചെയ്യും.യു.ജി.സി യുടെ ഏറ്റവും പുതിയ നിര്‍ദേശം പ്രകാരം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ 2020-21 അധ്യയന വര്‍ഷം നവംബര്‍ ഒന്നിന് തന്നെ തുടങ്ങേണ്ടതാണ്.

മാത്രമല്ല ഗവ. ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തൊഴില്‍ നൈപുണ്യ മന്ത്രി ടി. പി രാമകൃഷ്ണന്‍ അറിയിച്ചു. ആരക്കുഴ ഗവ. ഐ.ടി.ഐയുടെ മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് ആരക്കുഴയില്‍ തുടക്കമായത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള രണ്ട് ട്രേഡുകള്‍ക്കു പുറമെ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാനും 240 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുവാനും കഴിയും.

 എന്‍ട്രന്‍സ് പരീക്ഷയനുസരിച്ച് പ്രവേശനം നല്‍കുന്ന സര്‍വകലാശാലകള്‍ പരീക്ഷാ നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കണം. ഒഴിവുള്ള സീറ്റുകള്‍ നവംബര്‍ 30നകം നിറക്കണമെന്നും നിര്‍ദേശമുണ്ട്.ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുടങ്ങാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സിയുടെ നിര്‍ദേശം. നവംബര്‍ 30 ഓടെ പ്രവേശന നടപടികളെല്ലാം അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം എന്‍ട്രന്‍സ് പരീക്ഷയനുസരിച്ച് പ്രവേശനം നല്‍കുന്ന സര്‍വകലാശാലകള്‍ പരീക്ഷാ നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കണം. ഒഴിവുള്ള സീറ്റുകള്‍ നവംബര്‍ 30നകം നിറക്കണമെന്നും നിര്‍ദേശമുണ്ട്.   

Find Out More:

Related Articles: