തൃശ്ശൂർ പൂരം; പിണറായിയോട് 4 ചോദ്യങ്ങളുമായി ചെന്നിത്തല! വിഷയത്തിൽ അന്വേഷണം പോലും നടത്താൻ സർക്കാർ തയ്യാറായില്ലെന്നത് ഞെട്ടിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്യമായി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതാണ്. ഇതനുസരിച്ച് പോലീസ് സംഘം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. പിന്നീട് ഈ അന്വേഷണത്തിന് എന്തു സംഭവിച്ചു എന്നത് ആഭ്യന്തരത്തിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് പിണറായിയോട് നാല് ചോദ്യങ്ങൾ ചോദിക്കുകയാണ്. അദ്ദേഹം കേരളജനതയ്ക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥനാണെന്നും ചെന്നിത്തല. തൃശൂർ പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് നാല് ചോദ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
അതെസമയം തൃശ്ശൂർ പൂരം കലക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകിയ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടി. അന്വേഷണം നടന്നിട്ടില്ല എന്നായിരുന്നു എംഎസ് സന്തോഷ് വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടി. ഈ വിവരാവകാശ രേഖ പുറത്തു വന്നതോടെ പ്രതിഷേധവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ രംഗത്തെത്തിയിരുന്നു. താൻ നേരിട്ട് വിവരാവകാശ അപേക്ഷ നൽകാൻ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ തൃശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ സഹായിക്കാൻ വേണ്ടി പിണറായി വിജയനും സിപിഎമ്മിലെ ഒരു വിഭാഗവും നടത്തിയ കള്ളക്കളികളുടെ കഥ പുറത്തു വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 1. പാതിക്ക് ഉപേക്ഷിക്കാനെങ്കിൽ അന്വേഷണം പ്രഖ്യാപിച്ചത് എന്തിന്? ജനങ്ങളുടെ കണ്ണിൽ പൊടിയിടാനോ?
2. ദേവസ്വങ്ങളുടെ മൊഴി എടുത്തത് എന്തിന്? ആരെ കബളിപ്പിക്കാൻ?
3. മൊഴിയെടുപ്പ് വരെ നടന്ന അന്വേഷണം അട്ടിമറിച്ചത് ആര്? ആർക്കു വേണ്ടി?
4. പൂരം കലക്കാൻ പോലീസിനെ നിയോഗിച്ചത് മുഖ്യമന്ത്രിയോ അതോ എഡിജിപി യോ?