സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം നേടി കാഴ്ചയെ വരെ പരാജയപ്പെടുത്തിയാവൻ

Divya John
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം നേടി കാഴ്ചയെ വരെ പരാജയപ്പെടുത്തിയാവൻ. അതാണ് ഇന്ന് നമ്മുടെ ഇടയിൽ ചർച്ചയാവുന്ന വിഷയം. . പരിശ്രമിക്കാത്തത് കൊണ്ടും ഒന്നും നഷ്ടപ്പെടരുതെന്നു പറഞ്ഞുള്ള അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനമാണ് വിജയത്തിനു പിന്നിലെന്ന് ഗോകുല്‍ പറയുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി ഏറ്റവും മികച്ച അവസരം നല്‍കുന്ന സിവില്‍ സര്‍വീസില്‍ എത്താനായതിനെ മികച്ച രീതിയില്‍ വിനിയോഗിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗോകുല്‍ പറഞ്ഞു.തൻ്റെ പരിമിതികളെ അതിജീവിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുകയാണ് തിരുവനന്തപുരം തിരുമല സ്വദേശി ഗോകുല്‍ എസ്. 804-ാം റാങ്കാണ് ഗോകുല്‍ സ്വന്തമാക്കിയത്. 


   അതും ആദ്യശ്രമത്തില്‍ തന്നെ. ബിരുദപഠന കാലത്തു തന്നെ ഗോകുല്‍ സിവില്‍ സര്‍വീസിനായുള്ള പഠനം ആരംഭിച്ചിരുന്നു. ഇക്കാലയളവില്‍ സിലബസ് പൂര്‍ണമായും പഠിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ പിജി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നതിനു ശേഷമാണ് മെയിന്‍ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തില്‍ പങ്കെടുത്തതും.തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും പിജിയും പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. ഒപ്പം കാഴ്ച പരിമിതിയെ മറികടന്ന് പരിമിതികളെ പരിമിതിയായി കാണുമ്പോള്‍ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്ന് ഗോകുല്‍ പറയുന്നു. 


  സമൂഹത്തില്‍ പരിമിതികളുടെ പേരിലും അല്ലാതെയും മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗോകുല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍നിന്നാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും പി.ജി.യും പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ്  വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. പരിമിതികളെ പരിമിതിയായി കാണുമ്പോള്‍ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്നാണ് ഗോകുല്‍ പറയുന്നത്. ഇത് യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല. ബിരുദപഠനകാലത്തുതന്നെ ഗോകുല്‍ സിവില്‍ സര്‍വീസിനായുള്ള പഠനം തുടങ്ങിയിരുന്നു.


  പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി ഏറ്റവും മികച്ച അവസരം നല്‍കുന്ന സിവില്‍ സര്‍വീസില്‍ എത്താനായതിനെ മികച്ച രീതിയില്‍ വിനിയോഗിക്കുകയാണ്  അടുത്ത ലക്ഷ്യമെന്നും ഗോകുല്‍ പറയുന്നു. സമൂഹത്തില്‍ പരിമിതികളുടെ പേരിലും അല്ലാതെയും മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഈ യുവാവ് പറയുന്നു. 

Find Out More:

Related Articles: