അക്ഷതം സ്വീകരിച്ച് നടൻ മോഹൻലാൽ: പിന്തുണയുമായി വെള്ളാപ്പള്ളിയും!

Divya John
 അക്ഷതം സ്വീകരിച്ച് നടൻ മോഹൻലാൽ: പിന്തുണയുമായി വെള്ളാപ്പള്ളിയും! അയോധ്യയിലെ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതമാണ് വിതരണം ചെയ്യുന്നത്. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. അഖില ഭാരതീയ സമ്പർക്ക ടോലി അംഗം എ ജയകുമാർ, ജഗ്ഗു സ്വാമിജി, കൊച്ചി മഹാനഗർ പ്രചാരക് ടി സനോജ് എന്നിവർ അക്ഷതം കൈമാറുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.  അയോധ്യയിലെ പ്രാൺപ്രതിഷ്ഠാ ചടങ്ങിന്റെ പ്രചാരണാർത്ഥം ആർഎസ്എസ് സംഘടിപ്പിക്കുന്ന അക്ഷതവിതരണത്തോട് സഹകരിച്ച് നടൻ മോഹൻലാൽ.അതെസമയം കോൺഗ്രസ് അയോധ്യാ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയും ആർഎസ്എസ്സും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസ് പറയുന്നു. 



പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹമാണെന്ന് കേരള നേതാക്കൾ പ്രസ്താവനയിറക്കിയിട്ടുണ്ട്. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ വ്യക്തമാക്കി. രാമൻ ബി.ജെ.പിക്കൊപ്പമല്ലാ.യെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമൻ നിൽക്കുന്നത്. ഞങ്ങളുടെ രാമൻ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അക്ഷതം സ്വീകരിച്ചിട്ടുണ്ട്. 



ആർഎസ്എസ് പ്രാദേശിക നേതാവ് എആർ മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്. കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണ് എന്ന് അദ്ദേഹം പറഞ്ഞു, രാമക്ഷേത്രത്തിന്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമാണത്തിനു നായർ സർവീസ് സൊസൈറ്റി ഏഴു ലക്ഷം രൂപ ക്ഷേത്രനിർമാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയിരുന്നു.



അയോധ്യയിലെ പ്രാൺപ്രതിഷ്ഠാ ചടങ്ങിന്റെ പ്രചാരണാർത്ഥം ആർഎസ്എസ് സംഘടിപ്പിക്കുന്ന അക്ഷതവിതരണത്തോട് സഹകരിച്ച് നടൻ മോഹൻലാൽ.അതെസമയം കോൺഗ്രസ് അയോധ്യാ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയും ആർഎസ്എസ്സും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസ് പറയുന്നു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹമാണെന്ന് കേരള നേതാക്കൾ പ്രസ്താവനയിറക്കിയിട്ടുണ്ട്. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ വ്യക്തമാക്കി. രാമൻ ബി.ജെ.പിക്കൊപ്പമല്ലാ.യെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.   

Find Out More:

Related Articles: