ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം.

VG Amal
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം.

എ.ബി.വി.പി പ്രവര്‍ത്തകരും സമരത്തിലുള്ള വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

പരസ്പരമുള്ള കല്ലേറില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം നടത്തിവരികയാണ്.

കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളെ സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു.

യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പര്യസ്യമായി മുഖത്തടിച്ചു. ഉറങ്ങുകയായിരുന്ന വനിതാ വിദ്യാര്‍ത്ഥികളെ പുരുഷ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.പുതിയ സെമസ്റ്ററിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി ഒന്നിന് സര്‍വകലാശാലയില്‍ ആരംഭിച്ചു. വര്‍ധിപ്പിച്ച ഫീസോട് കൂടിയാണ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്.

അവസാന സെമസ്റ്ററിലെ അക്കാദമിക പഠനത്തിന് ആവശ്യമായ കാര്യങ്ങള്‍ ജനുവരി ഇരുപതിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രജിസ്‌ട്രേഷന്‍ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാതെ രജിസ്്‌ട്രേഷന്‍ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ വിദ്യാര്‍ത്ഥികള്‍.

Find Out More:

Related Articles: