സോഷ്യൽമീഡിയ പ്രതിഷേധത്തിന്‍റെ കാലമൊക്കെ കഴിഞ്ഞു; ഇനി തെരുവിലിറങ്ങി പോരാടാൻ ഫർഹാൻ

Divya John

സോഷ്യൽമീഡിയയിലൂടെയുള്ള പ്രതിധേഷങ്ങളുടെ കാലം കഴിഞ്ഞെന്നും ഇനി തെരുവിലിറങ്ങി പോരാടുമെന്നാണ് താരം കുറിച്ചിരിക്കുന്നത്. എന്തുകൊണ്ട് സിഎഎയും എൻആര്‍സിയും എതിര്‍ക്കപ്പെടണം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ് വന്നിരിക്കുന്നത്.

 

   ഓഗസ്റ്റ് 19ന് ക്രാന്തി മൈതാനിലെ പ്രതിഷേധത്തിൽ വെച്ച് കാണാമെന്നും താരം കുറിച്ചിട്ടുണ്ട്. ബോളിവുഡിലും ഹോളിവുഡിലുമുള്‍പ്പെടെ നിരവധി താരങ്ങൾ ഈ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ്, രാധിക ആപ്‌തെ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന, റിച്ച ഛദ്ദ, പരിണീതി ചോപ്ര, സ്വര ഭാസ്ക്കര്‍, വിക്കി കൗശല്‍, വിക്രം മാസെ, അനുഭവ് സിന്‍ഹ, സയനി ഗുപ്ത, കൊങ്കണ സെന്‍, അലി ഫസല്‍, സോണി റസ്ദാന്‍ തുടങ്ങിയവര്‍ ശക്തമായ ഭാഷയിൽ സിഎഎയെ വിമര്‍ശിച്ചിട്ടുണ്ട്.

 

 

    തമിഴില്‍ നിന്നും പ്രകാശ് രാജ്, കമല്‍ ഹാസന്‍, സിദ്ധാര്‍ത്ഥ് തുടങ്ങിയവരും മലയാളത്തിൽ നിന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ദുൽഖര്‍, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, പാര്‍വതി, അമല പോള്‍, വിനീത് ശ്രീനിവാസൻ, ബിനീഷ് ബാസ്റ്റിൻ, അനശ്വര രാജൻ തുടങ്ങിയവരും ഹോളിവുഡില്‍ നിന്നും ജോണ്‍ കുസാകും നിയമഭേദഗതി എതിര്‍ത്ത് രംഗത്തെത്തുകയുണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുകയാണ്.

 

    നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് ക്യാംപസിൽ കയറി മര്‍ദ്ദിച്ചതിനെതിരെ സിനിമാ മേഖലയിലെ പല താരങ്ങളും രംഗത്ത് വന്നുകഴിഞ്ഞു. മലയാള സിനിമാ മേഖലയിൽ നിന്ന് നടന്മാരായ പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, ആന്റണി വര്‍ഗീസ് എന്നിവരും നടിമാരായ പാര്‍വതി തിരുവോത്ത്, അമല പോള്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രജിഷ വിജയന്‍, അനശ്വര രാജൻ ഉൾപ്പെടെയുള്ളവര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും വിദ്യാര്‍ത്ഥികളെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

Find Out More:

Related Articles: