വസതിയിൽ തുടർന്നാൽ വിവിധ തരത്തിലുള്ള പിഴ ചുമത്തുമെന്ന് സർക്കാർ

Divya John

'പ്രിയങ്ക ഗാന്ധി ബംഗ്ലാവ് ഒഴിയണമെന്ന് ഡൽഹി സർക്കാർ. ഓഗസ്‌റ്റ് ഒന്നിന് ശേഷം വസതിയിൽ തുടർന്നാൽ വിവിധ തരത്തിലുള്ള പിഴ ചുമത്തുമെന്ന് സർക്കാർ പ്രിയങ്കയെ അറിയിച്ചു. എസ്‌പി‌ജി സുരക്ഷയില്ലാത്തതിനാൽ ഡൽഹിയിലെ വസതിയിൽ പ്രിയങ്ക താമസിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

 

 

  ഡൽഹി സർക്കാർ നടപടിയിൽ പ്രിയങ്കയോ കോൺഗ്രസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.ഡൽഹിയിലെ വസതി ഒഴിയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നിർദേശം. ആഗസ്‌റ്റ് ഒന്നിനകം ഡൽഹിയിലെ 35 ലോധി എസ്‌റ്റേറ്റ് ബംഗ്ലാവ് ഒഴിയണമെന്നാണ് സർക്കാർ വ്യക്തമാക്കി. പ്രിയങ്കയ്‌ക്ക് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പി‌ജി) സുരക്ഷാ പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിൻ്റെ നടപടി.മാത്രമല്ല എസ്‌പി‌ജി അല്ലെങ്കിൽ ഈസഡ് പ്ലസ് സെക്യൂരിറ്റി ലഭിക്കുകയം ചെയ്‌താൽ പ്രിയങ്കയ്‌ക്ക് ഡൽഹിയിലെ വസതിയിൽ തുടർന്നും താമസിക്കാൻ കഴിഞ്ഞേക്കും.

 

 

 

 

  നിലവിലെ സാഹചര്യത്തിൽ അത്തരമൊരു തീരുമാനം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. ഈസഡ് പ്ലസ് സുരക്ഷയുള്ളവർക്ക് മാത്രമേ സർക്കാർ താമസസ്ഥലം അനുവദിക്കാൻ പാടുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. വീട് അനുവദിക്കുന്നതിൽ പോലും നിയമപ്രശ്‌നങ്ങളുണ്ട്. 1997 മുതൽ ഡൽഹിയിലെ ഈ വസതിയിലാണ്  പ്രിയങ്ക ഗാന്ധി താമസിക്കുന്നത്.

 

 

 

  എസ്‌പി‌ജി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. 2019 നവംബറിൽ എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ അംഗം രാഹുൽ ഗാന്ധി എന്നിവരുടെയും സുരക്ഷ പിൻവലിച്ചിരുന്നു. സിആർ‌പി‌എഫിൻ്റെ സുരക്ഷ മാത്രമാണ് ഇവർക്കുള്ളത്. അതേസമയം ഡോക്ടേഴ്സ് ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

 

 

 

  യുകെ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന നാല് നഴ്സുമാരുമായാണ്. രാഹുൽ ഗാന്ധി സംവദിച്ചത്. ഡോ. ബിദൻ ചന്ദ്ര റോയുടെ സ്മരാണർത്ഥമാണ് ജൂലൈ ഒന്ന് ഇന്ത്യ ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.അതായത് നിങ്ങളെക്കുറിച്ചോർത്ത് വളരെയേറെ അഭിമാനിക്കുന്നെന്നും കൊവിഡ് മഹാമാരിയുടെ സമയത്ത് നിങ്ങൾ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിനും നന്ദിയെന്നും രാഹുൽ നഴ്സുമാരോട് പറഞ്ഞു. കൊവിഡ് കാലത്തെ അനുഭവങ്ങൾ നഴ്സുമാർ രാഹുൽ ഗാന്ധിയുമായി പങ്കുവെക്കുകയും ചെയ്തു.
 

Find Out More:

Related Articles: