കഞ്ഞിയിൽ നെയ്യ് ചേർത്താലോ?

Divya John
കഞ്ഞിയില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ടായിരുന്നു. പലരും നെയ്യിനെ പേടിയ്ക്കുന്നവരാണ്. ഇതു കൊളസ്‌ട്രോള്‍ ഉണ്ടാക്കും എന്ന തരത്തിലെ ഭയമാണ് പലര്‍ക്കുമുളളത്. കഞ്ഞി ആരോഗ്യകരമായ ഭക്ഷണമാണ്. എന്നാല്‍ അല്‍പം നെയ്യു കഞ്ഞിയില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. വാസ്തവത്തില്‍ കഞ്ഞിയില്‍ ലേശം നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതു തന്നെയാണ് ഏറെ ഗുണകരം. ഇങ്ങനെ പറയാന്‍ കാരണമുണ്ട്.കഞ്ഞിയെന്നത് മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഭക്ഷണമാമെന്നു പറഞ്ഞാലും തെറ്റില്ല. പണ്ടത്തെ കാലത്ത് അത്താഴത്തിന് ചപ്പാത്തിയോ ചോറോ ആയിരുന്നില്ല, പതിവ്. കഞ്ഞി തന്നെയായാിരുന്നു. നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമെങ്കില്‍ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. രാത്രി മാത്രമല്ല, രാവിലെയും, പാടത്തു പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. ഇത് ഷുഗറിനെ പതുക്കെ മാത്രമേ രക്തത്തിലേയ്ക്കു കടത്തി വിടുന്നുള്ളൂ.

   ഇതാണ് ഇതിനുളള ഒരു കാരണമായി പറയുന്നത്. പ്രമേഹ രോഗികള്‍ക്ക് ചോറിലും കഞ്ഞിയിലും അല്‍പം നെയ്യു ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. അല്‍പം മതിയാകും, പേരിനു മാത്രം. ഏതു ഭക്ഷണവും പോലെ തന്നെ അമിതമായാല്‍ നെയ്യും ദോഷം വരുത്തുന്നു.കഞ്ഞി പൊതുവേ ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ള, അതായത് പ്രമേഹത്തിന് സാധ്യത വരുത്തുന്ന ഒന്നെന്നു പറയാം. കാരണം അരി ഭക്ഷണമായതു കൊണ്ടു തന്നെ. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക്.

ഇതില്‍ നെയ്യു ചേര്‍ക്കുമ്പോള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയുകയാണ് ചെയ്യുന്നത്. അതായത് പ്രമേഹ സാധ്യത കുറയുന്നു. പ്രമേഹം പോലുളള സാധ്യതകള്‍ കുറയ്ക്കുന്നതിനാല്‍ ഈ രീതിയിലും കഞ്ഞിയില്‍ ചേര്‍ക്കുന്ന നെയ്യ് ഉപകാരപ്രദമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റ് സോലുബിള്‍ വൈറ്റമിനുകള്‍ അടങ്ങിയതാണ് നെയ്യ്. ഇതാണ് നെയ്യ് തടി കൂട്ടില്ല, കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയുന്നതിന്റെ ഒരു കാരണം. ശരീരത്തിലെ കൊഴുപ്പു കളയാന്‍ നെയ്യു സഹായിക്കും.

    ഇത് കൊഴുപ്പു വലിച്ചെടുക്കും.കുടലിനെ സുഖപ്പെടുത്തുന്ന ഒന്നു കൂടിയാണിത്. വയറിനെ ആല്‍ക്കലൈനാക്കി മാറ്റുന്ന ക്ഷാര സ്വഭാവമുള്ള ഒന്നാണ് നെയ്യ്. ഇതിനാല്‍ തന്നെ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. കഞ്ഞിയില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നത് ഭക്ഷണത്തിന്റെ ദഹനം പെട്ടെന്നാക്കുന്നു. ഇതും കഞ്ഞിയില്‍ നെയ്യു ചേര്‍ക്കണം എന്നു പറയുന്നതിന്റെ ഒരു കാരണം തന്നെയാണ്.തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക്, കഞ്ഞിയും ചോറുമെല്ലാം തടി കൂട്ടുമെന്നു കരുതുന്നവര്‍ക്കുള്ള നല്ലൊരു പരിഹരമാണിത്. നെയ്യ് വയര്‍ പെട്ടെന്നു നിറഞ്ഞതായുള്ള തോന്നലുണ്ടാക്കുന്നു.

   ഇതിനാല്‍ തന്നെ അമിത ഭക്ഷണം ഒഴിവാക്കാന്‍ ഇതു സഹായിക്കും. വിശപ്പു കുറയ്ക്കാനും ഇതു നല്ലതാണ്. ഇത് വയറിനെ, കുടലിനെ തണുപ്പിയ്ക്കുന്നു. ഇതു വഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിയ്ക്കും.നെയ്യ് ദഹനം പെട്ടെന്ന് എളുപ്പമാക്കും. പ്രത്യേകിച്ചും രാത്രിയില്‍.കുടലിനെ സുഖപ്പെടുത്തുന്ന ഒന്നു കൂടിയാണിത്. വയറിനെ ആല്‍ക്കലൈനാക്കി മാറ്റുന്ന ക്ഷാര സ്വഭാവമുള്ള ഒന്നാണ് നെയ്യ്.

Find Out More:

Related Articles: