നമുക്കൊരു ടേസ്റ്റി ബിരിയാണി കഴിച്ചാലോ

Divya John

നമുക്കൊരു ടേസ്റ്റി ബിരിയാണി കഴിച്ചാലോ? ഇങ്ങനെ ചിന്തിക്കുന്നവരായിരിക്കും പലരും എന്നാൽ പലർക്കും എങ്ങനെ ബിരിയാണി നല്ല രീതിയിൽ ഉണ്ടാക്കണം എന്നറിയില്ല. അത് തന്നെയാണ് വാസ്തവം. ബിരിയാണി ഉണ്ടാക്കുക എന്നതല്ല, സ്വാദുള്ള ബിരിയാണി ഉണ്ടാക്കുകയെന്നതാണ് കൂടുതല്‍ പ്രധാനം. ഇതിനായി ചില സിപിംള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മതിയാകും. നല്ല സ്വാദുള്ള, പല ഹോട്ടലുകളിലും ലഭിയ്ക്കുന്ന തരം ബിരിയാണി നമുക്കു തന്നെ വീട്ടിലുണ്ടാക്കാം.

 

  ആരോഗ്യകരമായും. ഇതില്‍ ഉപയോഗിയ്ക്കുന്ന അരി മുതല്‍ ചേര്‍ക്കുന്ന ചേരുവകളും എടുക്കുള്ള വെള്ളത്തിന്റെ അളവും വരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. നല്ല ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചില ടിപ്‌സിനെക്കുറിച്ചറിയൂ. നല്ല നീളം കൂടിയ അരിയാണ്‌ തനതു ബിരിയാണിയ്ക്കു വേണ്ടത്. ബിരിയാണിയിക്കു ബസ്മതി അരിയാണ് നല്ലത്. ഇതല്ലെങ്കില്‍ ബിരിയാണി അരി എന്ന പേരിലും അരി ലഭിയ്ക്കും.

 

  ഈ അരി അര മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു വേണം, വേവിയ്ക്കാന്‍. ജീരകശാല , കൈമാ അരി എന്നിവ ഉപയോഗിച്ചാണ് ബിരിയാണിയെങ്കില്‍ ഇത് വെള്ളത്തില്‍ കുതിര്‍ക്കേണ്ട ആവശ്യമില്ല. ഇതു നേരിട്ടു രണ്ടു മൂന്നു വട്ടം കഴുകി തിളയ്ക്കുന്ന വെള്ളത്തില്‍ ഇടാം.അരിയുടെ ഇരട്ടി വെളളം ഒഴിക്കണം. അതായത് 1 കപ്പ് അരിയാണെങ്കില്‍ 2 കപ്പു വെള്ളം വേണം. അരി വാര്‍ക്കുന്നതിനു പകരം വറ്റിച്ചെടുക്കുന്നതാണ് നല്ലത്. ബിരിയാണിയ്ക്കുള്ള അരി പൂര്‍ണമായും വേവാനും പാടില്ല.

 

  ഇങ്ങിനെയായാല്‍ ചോറു കുഴഞ്ഞു പോകും. സ്വാദും കുറയും. ചോറിന് ആവശ്യമായ തോതില്‍ ആദ്യമേ തന്നെ വെള്ളത്തില്‍ ഉപ്പിടുന്നത് ഏറെ നല്ലതാണ്.ചുവടു കട്ടിയുള്ള പാത്രത്തില്‍ വേണം, ബിരിയാണിയുണ്ടാക്കാന്‍.

 

  പ്രഷര്‍ കുക്കര്‍ ഇതിനായി ഉപയോഗിയ്ക്കുമ്പോള്‍ നല്ല കട്ടിയുള്ള ചുവടുള്ളതു തെരഞ്ഞെടുക്കുക. ആദ്യം ഈ പാത്രത്തില്‍ നെയ്യോ എണ്ണയോ പുരട്ടി വേണം, അരി വേവിയ്ക്കാന്‍. പ്രത്യേകിച്ചും അരി വറ്റിച്ചെടുക്കുകയാണെങ്കില്‍ ഇത് അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ഇതു നല്ലതാണ്. വെള്ളം നല്ലപോലെ തിളച്ചാല്‍ ഇതില്‍ അല്‍പം ഉപ്പും എണ്ണയും ചേര്‍ത്ത ശേഷം മാത്രം അരിയിടുക.

 

  അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. ഇങ്ങനെ ചെയ്താല്‍ നല്ല വെളുത്ത നിറമുള്ള ചോറു ലഭിയ്ക്കും. ചോറ് കട്ടി പിടിയ്ക്കുകയുമില്ല.  ഇതിനുളള അരി ആദ്യം ലേശം നെയ്യു ചേര്‍ത്തു വറുത്ത് ഇതില്‍ മസാലകള്‍ ചേര്‍ത്ത ശേഷം വെള്ളത്തിലിട്ടു വേവിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ചോറിന് നെയ്യിന്റേയും മസാലുകളുടേയും ഗുണം ലഭിയ്ക്കും.ചോറു വേവിയ്ക്കുമ്പോള്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്തു വേവിച്ചാല്‍ ചോറ് ഒട്ടിപ്പിടിയ്ക്കാതിരിയ്ക്കും.

 

   ഇതു പോലെ ചോറ് അല്‍പം തണുത്ത ശേഷം കൂട്ടിക്കലര്‍ത്തുക. സ്ത്രീകള്‍ ക്യാബേജില മാറില്‍ വയ്ക്കുന്നതു ഗുണമാണ്, കാരണം... ബിരിയാണിയ്ക്കു രുചി ലഭിയ്ക്കാന്‍ ഏറ്റവും നല്ലത് നെയ്യില്‍ ഉണ്ടാക്കുന്നതാണ്. ഇതിനായുള്ള ചേരുവകള്‍, അതായത് കശുവണ്ടിപ്പരിപ്പു വറുക്കുന്നതും മുന്തിരി വറുക്കുന്നതുമെല്ലാം നെയ്യില്‍ ചെയ്യുക.അരി വേവിയ്ക്കുമ്പോള്‍ ഇതില്‍ ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട, വയനയില തുടങ്ങിയവ ഇട്ടു വേവിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ബിരിയാണിയ്ക്കു കൂടുതല്‍ സ്വാദും മണവും നല്‍കും.

 

   സവാള എണ്ണയില്‍ വറുത്തു കോരുന്നതാണ് ഇത്.സവാള പെട്ടെന്നു നിറം മാറിക്കിട്ടാന്‍ ഒരു നുളള് ഉപ്പോ പഞ്ചസാരയോ ചേര്‍ത്താല്‍ മതിയാകും. ബിരിയാണി പാകം ചെയ്യുമ്പോഴും പാകം ചെയ്ത ശേഷം നാരങ്ങാനീരും മല്ലി ഇലയും പുതിന ഇലയും ചേര്‍ക്കുന്നത് നല്ലതാണ്. ഇത് വയറിന്റെ ആരോഗ്യത്തിനും മികച്ചതാണ്.തനതു ബിരിയാണി രുചിയും നിറവും ലഭിയ്ക്കണമെങ്കില്‍ ബിരിയാണിയില്‍ ലേശം പാലില്‍ കുങ്കുമപ്പൂ കലര്‍ത്തി ചേര്‍ത്തിളക്കാം. ഇത് ബിരിയാണിയ്ക്കു നല്ല നിറം നല്‍കും.

 

  ഇതുപോലെ സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്ത് അലങ്കരിയ്ക്കുന്നതും സ്വാദും ഭംഗിയും കൂട്ടും.ബിസ്ത എന്നാണ് ഇത് അറിയപ്പെടുന്നത്.  ബിരിയാണിയ്ക്കായി നോണ്‍ വൈജ്‌ ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഇത് രണ്ടു മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും മസാലകളും ഒപ്പം നാരങ്ങാനീരും തൈരുമെല്ലാം പുരട്ടി മാരിനേറ്റ് ചെയ്തു വയ്ക്കുക.

 

  ഇറച്ചിയും ചോറും വെവ്വേറെ വേവിച്ച ശേഷം കലര്‍ത്തി അല്‍പനേരം കൂടി വേവിയ്ക്കുന്നതാണ് കൂടുതല്‍ രുചികരം. കുഴഞ്ഞു പോകാതിരിയ്ക്കാനും ഇതാണ് നല്ലത്.ഇവ രണ്ടും വെവ്വേറെ വേവിച്ച ശേഷം മാത്രം രണ്ടും ചേര്‍ത്തിളക്കി ദം ആക്കാം. രണ്ടും ചേര്‍ത്തിളക്കിയ ശേഷം അല്‍പനേരം ഒരുമിച്ചു കുറഞ്ഞ തീയില്‍ വേവിച്ച് ഒരുമിച്ചു ചേര്‍ത്തെടുക്കാം.

Find Out More:

Related Articles: