ഇനി വീട്ടിലിരുന്നും ത്രെഡ് ചെയ്യാം
ലോക്ക് ഡൗൺ ആയത് കൊണ്ട് എല്ലാ സ്ത്രീകളും വീട്ടിലിരിക്കുകയാണ്. 21 ദിവസത്തെ ലോക്ക് ഡൗൺ ദിനങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് നാമെല്ലാവരും. ചർമസംരക്ഷണം അടക്കം നിരവധി കാര്യങ്ങൾ ഈ ലോക്ക്ഡൗൺ ദിനങ്ങളിൽപെട്ട് മുടങ്ങി കിടക്കുന്നു.കുറച്ചുനാൾ മുമ്പുവരെയ്ക്കും ദിവസങ്ങളും ആഴ്ചകളും കൂടുമ്പോൾ പതിവായി ബ്യൂട്ടിപാർലറുകളിൽ പോയി മുഖത്തെ മോടിപിടിപ്പിക്കുന്ന ശ്രമങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു ഭൂരിഭാഗം സ്ത്രീകളും. എന്നാൽ ഇപ്പോൾ അതിന് പറ്റാത്ത അവസ്ഥയാണ്.
മുഖത്തെ പരിപാലിക്കുന്ന പ്രവർത്തികളായ ക്ലെൻസിങ്ങും ടോണിങ്ങുമെല്ലാം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാനാകും. എന്നാൽ നമ്മുടെ പുരികങ്ങളെ അഴകാർന്നതാക്കി മാറ്റുന്ന പ്രക്രിയയായ ത്രെഡിംഗ് ചെയ്യണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ഓരോരുത്തരും. പുരികങ്ങളിലും ചുണ്ടുകൾക്ക് മുകളിലുമുള്ള അനാവശ്യ മുടി നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ത്രെഡിങ്ങ്. ഇത് ചെയ്യാൻ വളരെ കഷ്ടപാടുള്ള പ്രവർത്തിയാണ് എന്നാണ് പലരുടേയും ധാരണ.
കാരണം ബ്യൂട്ടി പാർലറുകളെല്ലാം ഈ ദിനങ്ങളിൽ അടച്ചിട്ടിരിക്കുന്നതിനാൽ മിക്കവാറും എല്ലാ സ്ത്രീകളുടേയും ചർമ്മ സംരക്ഷണവും മുഖ പരിപാലനവുമെല്ലാം വീട്ടിൽ തന്നെയായി മാറിക്കഴിഞ്ഞു. ശരിയായ രീതിയിൽ ഇതെങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള രീതികൾ ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം. ഒന്നോ രണ്ടോ തവണ ഇത് ചെയ്ത് ശീലമായി കഴിഞ്ഞാൽ പിന്നെ അടുത്ത തവണ മുതൽ നിങ്ങളിതനായി പാർലറുകളിൽ പോകാതെ ധൈര്യപൂർവ്വം വീട്ടിൽതന്നെയിരുന്ന് ചെയ്യുന്നത് തുടരുമെന്ന് ഞങ്ങൾ ഉറപ്പ് തരാം!
പുരികങ്ങൾ ത്രെഡ് ചെയ്യുക എന്നത് വലിയ പാടുള്ള ഒരു കാര്യമാണെന്നും അത് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ഒന്നല്ല എന്നുമാണ് നമ്മളിൽ കൂടുതലാളുകളും കരുതിവച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ദിനങ്ങളിൽ നമ്മുടെ കയ്യിൽ ധാരാളം സമയം ഉള്ളതിനാൽ വീട്ടിൽ തന്നെ നമുക്കിത് പരീക്ഷിക്കാൻ കഴിയും എന്നതാണ് ശുഭവാർത്ത.
ത്രെഡിങ് ദൗത്യം ആരംഭിക്കുന്നതിന് മുൻപായി നിങ്ങളുടെ മുഖം ശുദ്ധമായി കഴുകി വൃത്തിയാക്കുകയും മേക്കപ്പ് ഉണ്ടെങ്കിൽ അത് പൂർണ്ണമായും നീക്കം ചെയ്യുകയും ചെയ്യേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. കഴിയുമെങ്കിൽ, നിങ്ങളുടെ മുഖത്ത് ഇളം ചൂടുള്ള വെള്ളം തളിച്ചുകൊണ്ട് ഇത് ചെയ്യാൻ ശ്രമിക്കുക. കാരണം ഇങ്ങനെ ചെയ്യുന്നത് വഴി ത്രെഡിങ്ങ് പ്രക്രിയയുടെ വേദനകൾ കുറയ്ക്കാനും തിണർപ്പ് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.
ഐബ്രോ ത്രെഡുകൾ, കത്രിക, ഐബ്രോ പെൻസിലുകൾ, ജെൽ, ടിഷ്യു ഹാൻഡി എന്നിവ അടുത്ത് തയ്യാറാക്കി സൂക്ഷിക്കുക. ത്രെഡ് ചെയ്യാനാവശ്യമായ സാമഗ്രികൾ എല്ലാം കയ്യെത്തും ദൂരത്ത് എടുത്തുവെച്ച് ശേഷമാകണം ഇത് ചെയ്യാൻ തുടങ്ങേണ്ടത് !
ഐബ്രോ ത്രെഡുകളിൽ നിന്ന് ഏകദേശം 11 ഇഞ്ച് നീളത്തിൽ ഒരു കഷണം മുറിച്ചെടുക്കുക. ഒരു ചെറിയ കുടുക്ക് ഉണ്ടാക്കാനായി ഇതിൻ്റെ അറ്റങ്ങൾ ബന്ധിക്കുക. ഇപ്പോൾ ഇത് ഒരു വൃത്തത്തിൻ്റെ രൂപത്തിലായി മാറും.
ത്രെഡ് കുടുക്കിൻ്റെ രണ്ട് പോയിന്റുകളിൽ നിങ്ങളുടെ ചുണ്ടുവിരലും നടുവിരലും വയ്ക്കുക. അതായത് ആദ്യത്തെ പോയിന്റ് നിങ്ങൾ കുടുക്കിട്ട് കൂട്ടി കെട്ടിയിരിക്കുന്ന പോയൻ്റും, മറ്റേത് അതിന് നേരെ എതിർവശത്തുള്ളതുമായിരിക്കണം.നിങ്ങളുടെ വിരലുകൾ വളയ്ക്കുക. ഇപ്പോളത് ഒരു ‘x’ രൂപത്തിലായി മാറും. ഇത് കാണാനായി ഒരു ഹവർ ഗ്ലാസിൻറെ രൂപത്തോട് സാമ്യമുള്ളതായിരിക്കും. ഇത് 4 തവണ വിരലുകൾ ഉപയോഗിച്ച് ചുഴറ്റി എടുക്കുണം. കണ്ണാടിക്ക് മുന്നിലിരുന്ന് നിങ്ങളുടെ പുരികങ്ങളെ ശ്രദ്ധയോടെ പഠിച്ച് അത് ഏത് ദിശയിലേക്കാണ് വളരുന്നത് എന്ന് കണ്ടെത്തുക.
ആശയക്കുഴപ്പമുണ്ടാക്കുന്ന പുരിക ആകൃതിയിലുള്ളവർക്ക്, ഒരു പെൻസിലിന്റെ സഹായത്തോടെ നിങ്ങളുടെ പുരികങ്ങളെ വരയ്ക്കാൻ ശ്രമിക്കാം. ഇതിലൂടെ നിങ്ങൾക്ക് ഏതെല്ലാം പുരികങ്ങൾ പിഴുതെടുക്കണമെന്ന് കൃത്യമായി അറിയാൻ കഴിയും. കഴിയുന്നത്ര വേഗത്തിൽ ത്രെഡിങ് പ്രക്രിയ പൂർത്തിയാക്കാൻ ശ്രമിക്കുക, അല്ലാത്തപക്ഷം ഇത് കൂടുതൽ വേദനിപ്പിക്കുന്നതാക്കി മാറ്റും.
ഇത് നിങ്ങൾ സ്വയം സ്വയം മുഖത്ത് ചെയ്യാൻ ശ്രമിക്കുന്നതിനു മുൻപ് ഇത് നിങ്ങളുടെ തുടയിലോ അല്ലെങ്കിൽ മറ്റൊരാളുടെ മുഖത്തോ ഇത് പരീക്ഷിക്കാം.നാമെല്ലാവരും ക്വാറൻ്റെനിൽ ആയതിനാൽ, നിങ്ങളുടെ മുഖം സുന്ദരമാക്കി നിലനിർത്താനായി ഇപ്പറഞ്ഞ ത്രെഡിങ്ങ് പ്രകിയ തന്നെ ശീലമാക്കുന്നതാണ് ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവും. അപ്പോൾ എങ്ങനെയാണ് നിങ്ങളുടെ മുഖത്ത് ത്രെഡിങ് ചെയ്യേണ്ടതെന്ന് ഇപ്പോൾ മനസ്സിലായില്ലേ. എല്ലാവർക്കും സന്തോഷകരമായ ഒരു ത്രെഡിംഗ് അനുഭവം ഉണ്ടാകട്ടെ.