റോളക്‌സ് അടക്കം 25 ൽ അധികം വാച്ചുകൾ, വിവിധ ബ്രാന്റ് ഹാന്റ്ബാഗുകൾ; രഞ്ജു രഞ്ജിമാരിന്റെ ഹോംടൂറിൽ കണ്ടു പ്രേക്ഷകർ ഞെട്ടി!

Divya John
 റോളക്‌സ് അടക്കം 25 ൽ അധികം വാച്ചുകൾ, വിവിധ ബ്രാന്റ് ഹാന്റ്ബാഗുകൾ; രഞ്ജു രഞ്ജിമാരിന്റെ ഹോംടൂറിൽ കണ്ടു പ്രേക്ഷകർ ഞെട്ടി! അങ്കമാലിയിലുള്ള രഞ്ജിവിന്റെ വീട്ടിലാണ് മൈൽസ്റ്റോൺ മേക്കേഴ്‌സ് ഹോം ടൂർ നടത്തിയത്. കൊട്ടാരം പോലെ വലിയൊരു വീട്ടിലാണ് രഞ്ജു താമസിക്കുന്നത്. രഞ്ജു പണിത വീടല്ല, അതേ സമയം വിലയ്ക്ക് വാങ്ങിയതാണോ, വാടകയ്ക്ക് നിൽക്കുന്നതാണോ എന്ന് താരം പറഞ്ഞിട്ടുമില്ല. എന്തായാലും അവിടെയുള്ള മിക്ക സാധനങ്ങളും രഞ്ജു രഞ്ജിമാറിന്റേത് തന്നെയാണ്. സെലിബ്രിറ്റികളുടെ വീട്ടിൽ ഹോം ടൂർ നടത്തുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. ആ സെഗ്മെന്റിലേക്ക് ഇപ്പോൾ ഏറ്റവും ഒടുവിൽ വന്നിരിയ്ക്കുന്നത് രഞ്ജു രഞ്ജിമാർ ആണ്.പിന്നെ കുറേ അധികം സെലിബ്രിറ്റികളുടെയും, സുഹൃത്തുക്കളുടെയും, രഞ്ജുവിന്റെ തന്നെ മനോഹരമായ ചിത്രങ്ങളുമാണ് ചുമരിൽ എല്ലാം. അതും പല ഇടങ്ങളിലും പോകുമ്പോൾ ഓരോരുത്തർ സന്തോഷത്തോടെ സമ്മാനിക്കുന്നതാണ്.



നാല് പെറ്റ് ഡോഗ്‌സ് ആണ് പിന്നെ രഞ്ജുവിന്റെ വീട്ടിലുള്ള അംഗങ്ങൾ. അതിൽ സുന്ദരി പൂച്ചയെയും വീഡിയോയിൽ രഞ്ജു പരിചയപ്പെടുത്തുന്നുണ്ട്. ലിവിങ് ഏരിയയിൽ ഏറ്റവും ആകർഷണം രഞ്ജുവിന് കിട്ടിയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒക്കെയാണ്. ഒരുപാടുള്ളത് കൊണ്ടാവാം, എപ്പോൾ, എങ്ങനെയൊക്കെ കിട്ടിയതാണ് എന്ന് രഞ്ജുവിന് ഓർമയില്ല. സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരങ്ങളുൾപ്പടെ പലതും ആ ലിസ്റ്റിലുണ്ട്. പെട്ടന്ന്, താൻ ഒട്ടും പ്രിപ്പെയർ ചെയ്യാതെ നടത്തിയ ഹോം ടൂർ ആയതുകൊണ്ട് അതിനുള്ള കുറവും രഞ്ജുവിന്റെ സംസാരത്തിലുണ്ടായിരുന്നു. പൂജാമുറിയിൽ ഹിന്ദു ദൈവങ്ങളെയും ക്രിസ്ത്യൻ ദൈവങ്ങളെയും രഢ്ജു പൂജിയ്ക്കുന്നുണ്ട്. 35 കിലോ ഓളം വരുന്ന ഒരു കൃഷ്ണ വിഗ്രവും അവിടെ കാണാം. ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ സമ്മാനമായി കിട്ടിയതാണത്രെ അത്.



വീട്ടിൽ തനിക്കേറ്റവും അധികം സമയം ചെലവഴിക്കാനിഷ്ടം ബെഡ് റൂമിൽ തന്നെയാണ് എന്ന് പറഞ്ഞാണ് രഞ്ജു ബെഡ് റൂമിലെ കാഴ്ചകൾകാണിച്ചു തരുന്നത്. കുറേ ഏറെ ലക്ഷ്വറി, ബ്രാന്റഡ് സാധനങ്ങളാണ് രഞ്ജുവിന്റെ മുറിയിൽ. വാച്ച് കളക്ഷൻ കണ്ട് അവതാരകൻ ഗദ്ദാഫി ശരിക്കും ഞെട്ടി. റോളക്‌സ് ബ്രാന്റിന്റേതടക്കം 25 ൽ അദികം വാച്ച് കളക്ഷനുകളാണ് രഞ്ജുവിനുള്ളത്. അതിൽ പലതും പലർക്കും കൊടുത്ത് ഒഴിവാക്കി എന്നും രഞ്ജു പറയുന്നുണ്ട്. പിന്നെ കുറേ അധികം ബോഡ് സ്‌പ്രേകളും, ബ്രാന്റഡ് ബാഗുകളും ഒക്കെയാണ്. പലതും രഞ്ജു തന്നെ വാങ്ങിച്ചതാണ്, കുറേ ഏറെ സാധനങ്ങൾ പലരും ഗിഫ്റ്റ് ചെയ്തതായും പറയുന്നുണ്ട്.



സെലിബ്രിറ്റികളുടെ വീട്ടിൽ ഹോം ടൂർ നടത്തുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. ആ സെഗ്മെന്റിലേക്ക് ഇപ്പോൾ ഏറ്റവും ഒടുവിൽ വന്നിരിയ്ക്കുന്നത് രഞ്ജു രഞ്ജിമാർ ആണ്. അങ്കമാലിയിലുള്ള രഞ്ജിവിന്റെ വീട്ടിലാണ് മൈൽസ്റ്റോൺ മേക്കേഴ്‌സ് ഹോം ടൂർ നടത്തിയത്. കൊട്ടാരം പോലെ വലിയൊരു വീട്ടിലാണ് രഞ്ജു താമസിക്കുന്നത്. രഞ്ജു പണിത വീടല്ല, അതേ സമയം വിലയ്ക്ക് വാങ്ങിയതാണോ, വാടകയ്ക്ക് നിൽക്കുന്നതാണോ എന്ന് താരം പറഞ്ഞിട്ടുമില്ല. എന്തായാലും അവിടെയുള്ള മിക്ക സാധനങ്ങളും രഞ്ജു രഞ്ജിമാറിന്റേത് തന്നെയാണ്.

Find Out More:

Related Articles: