സാന്ദര്യം കൂട്ടാൻ ഓറഞ്ചും ചില മാജിക്കുകളും!

Divya John
സാന്ദര്യം കൂട്ടാൻ ഓറഞ്ചും ചില മാജിക്കുകളും!ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഓറഞ്ച് നിങ്ങളുടെ ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗങ്ങളിലൊന്നു കൂടിയാണ്. ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, ഫോസ്ഫേറ്റുകൾ, അയഡിഡുകൾ, അയൺ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. കാരണം ഓറഞ്ചിൽ ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളത് സിട്രിക് ആസിഡും വിറ്റാമിൻ സി യുമാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യകമായ രണ്ട് പോഷകങ്ങളാണ്. ഈയൊരു കാരണം കൊണ്ട് തന്നെയാണ് പലരും ഇന്ന് ഓറഞ്ച് ഉപയോഗിച്ചുകൊണ്ടുള്ള ഫേസ് മാസ്കുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നത്. ഓറഞ്ച് ആയാലും അതിൻ്റെ തൊലി ആയാലും അതിലടങ്ങിയിരിക്കുന്ന ഗുണങ്ങൾക്ക് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട് എന്ന് പറയപ്പെടുന്നു. 

ഓറഞ്ച് തൊലിയുടെ കുറച്ച് കഷണങ്ങൾ ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ ഓറഞ്ച് പേസ്റ്റ് മുഖത്തുടനീളം പുരട്ടി 15 മിനിറ്റ് സൂക്ഷിക്കുക. അതിനു ശേഷം ഇത് നീക്കം ചെയ്യാനായി തണുത്ത വെള്ളത്തിൽ നന്നായി മുഖം കഴുകുക. ഓറഞ്ച് തൊലിയും പാലും ഒത്തുചേർന്ന ഫേസ് മാസ്ക്ക് വരണ്ട ചർമ്മത്തെ പരിപോഷിപ്പിക്കാൻ ഏറ്റവും മികച്ചതാണ്. ഈയൊരു ഫേസ്പാക്ക് നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ അളവിൽ ജലാംശം പകർന്നുനൽകാൻ വഴിയൊരുക്കും. ഒരു പാത്രത്തിൽ 2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് എടുത്ത ശേഷം ഇതിലേക്ക് 1 ടീസ്പൂൺ പാല് ചേർത്ത് നന്നായി കൂട്ടികലർത്തുക. ഈ മിശ്രിതത്തിലേക്ക് 1 ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ വേണം മുഖം നന്നായി കഴുകേണ്ടത്.

അര കപ്പ് തൈരിനോടൊപ്പം രണ്ട് ടേബിൾസ്പൂൺ ഫ്രഷ് ഓറഞ്ച് ജ്യൂസ് ചേർത്ത് ഇത് നന്നായി കലർത്തുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഇത് പ്രയോഗിച്ച ശേഷം ഏറ്റവും കുറഞ്ഞത് 20 മിനിറ്റ് ഇത് ചർമത്തിൽ സൂക്ഷിക്കാം. കഴുകിക്കളയാനായി ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കാം. ചർമ്മത്തെ വളരെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കുന്ന ഒരു ഫെയ്‌സ് പായ്ക്കാണിത്. മങ്ങിയ ചർമ്മത്തോട് വിട പറയാൻ ഇതിൻ്റെ പതിവായുള്ള ഉപയോഗം നിങ്ങളെ സഹായിക്കും. ഉണക്കി പൊടിച്ചെടുത്ത ഓറഞ്ച് തൊലിയിലേയ്ക്ക് കുറച്ച് തുള്ളി നാരങ്ങ നീരും കുറച്ച് തേനും ചേർത്ത് നന്നായി കലർത്തി നേർത്ത ഒരു പേസ്റ്റ് തയ്യാറാക്കുക. 

ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി വരണ്ടതാകാൻ അനുവദിക്കുക. മുഖം തണുത്ത വെള്ളത്തിൽ കഴുകി തുടയ്ക്കാം. എണ്ണമയം അധികമുള്ള ചർമ്മസ്ഥിതി ഉള്ളവർക്ക് ഈ പായ്ക്ക് ഏറ്റവും അനുയോജ്യമാണ്. ഓറഞ്ച് തൊലിയിലെ പൊട്ടാസ്യം ചർമ്മത്തിലെ ഈർപ്പം കൂട്ടാൻ സഹായിക്കുന്നു. അടഞ്ഞ സുഷിരങ്ങളിൽ നിന്നും അധിക എണ്ണ പുറത്തെടുത്ത് ചർമ്മത്തെ സംരക്ഷിക്കാനും ഫെയ്സ് പാക്ക് വഴിയൊരുക്കുന്നു. എണ്ണമയമുള്ള ചർമമുള്ളവർക്ക് ആഴ്ചയിൽ രണ്ടു തവണ വീതം ഇത് പരീക്ഷിക്കാം.

Find Out More:

Related Articles: