മുടി വളരാന്‍ സഹായിക്കുന്നതില്‍ ആയുര്‍വേദത്തിന് പ്രധാനപ്പെട്ട പങ്കുണ്ടോ

Divya John

മുടി വളരാന്‍ സഹായിക്കുന്നതില്‍ ആയുര്‍വേദത്തിന് പ്രധാനപ്പെട്ട പങ്കുണ്ടോ? എങ്കിൽ ഉണ്ട്. ആയുര്‍വേദ പ്രകാരം ചില പ്രത്യേക എണ്ണകള്‍ കാച്ചി തേയ്ക്കുന്നതു നല്ലതു പോലെ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. സ്‌നേഹം അഥവാ എണ്ണയായി വെളിച്ചെണ്ണ, ആവണക്കെണ്ണ, നല്ലെണ്ണ, താന്നിയെണ്ണ, വേപ്പെണ്ണ, ഓടലെണ്ണ എന്നിവയാണ് സാധാരണയായി മുടി വളരാന്‍ ആയുര്‍വേദ രീതിയില്‍ എണ്ണ തയ്യാറാക്കുന്നതിന് ഉപയോഗിയ്ക്കുന്നത് ഇതിലെ ദ്രവദ്രവ്യം എന്നത് ഇതില്‍ ചേര്‍ക്കുന്ന ജലം, കാടിവെള്ളം, ഗോമൂത്രം, പച്ചമരുന്നുകളുടെ നീര് തുടങ്ങിയവ ഉള്‍പ്പെടുന്നു.

 

 

 

  മൂന്നാമതൊരു ചേരുവ കൂടി ഇത്തരം ആയുര്‍വേദ തൈലങ്ങളില്‍ ചേര്‍ക്കുന്നു. കല്‍ക്കം എന്നാണ് ഇത് അറിയപ്പെടുന്നത്. ഔഷധക്കൂട്ടുകള്‍ അല്‍പം എണ്ണ ചേര്‍ത്ത് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്നവയാണ് ഇവ. ഇത്തരം തൈലങ്ങള്‍ക്കു സുഗന്ധത്തിനായി പാത്ര പാകം എന്നൊരു ഘടകവും ചേര്‍ക്കുന്നു. ആയുര്‍വേദ പ്രകാരം ചേരുവകള്‍ വാങ്ങിയും നമ്മുടെ തൊടിയില്‍ നിന്നും ശേഖരിച്ചുമെല്ലാം മുടി വളരാന്‍ സഹായിക്കുന്ന പല തരം എണ്ണകള്‍, തൈലങ്ങള്‍ നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും.

 

 

 

  പരമ്പരാഗതി രീതിയിലെ അടുപ്പാണ് കൂടുതല്‍ നല്ലത്. തലയില്‍ തേയ്ക്കാനുള്ള തൈലത്തിന്റെ പാകം മണല്‍പാകം എന്നാണ് അറിയപ്പെടുന്നത്. എണ്ണ കാച്ചുമ്പോള്‍ ജലാംശം വറ്റി കല്‍ക്കം എടുത്തു നോക്കുമ്പോള്‍ മണല്‍പാകത്തില്‍ ഉറച്ചുവെങ്കില്‍ എണ്ണ അടുപ്പില്‍ നിന്നും വാങ്ങാം. പിന്നീട് നല്ല ശുദ്ധമായ കോട്ടന്‍ തുണിയില്‍ ഊറ്റിയെടുത്ത് ഇതില്‍ മണത്തിനായി മുകളില്‍ പറഞ്ഞ കര്‍പ്പൂരാദി കാര്യങ്ങള്‍ ചേര്‍ത്തിളക്കി ചൂടാറുമ്പോള്‍ എണ്ണ കടക്കാത്ത കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം.ഇതിന് കൃത്യമായി കണക്കുമുണ്ട്.

 

 

 

  ഒരു ലിറ്റര്‍ തൈലമാണ് ഉണ്ടാക്കുന്നതെങ്കില്‍ ഇതിനായി വേണ്ട ദ്രവദ്രവ്യം നാല് ലിറ്ററാണ്. കല്‍ക്കം 250 ഗ്രാമുമാണ്. ദ്രവദ്രവ്യത്തില്‍ കല്‍ക്കം നല്ലതു പോലെ അരച്ചു കലക്കി ഇത് സ്‌നേഹദ്രവ്യം, അഥവാ എണ്ണയൊഴിച്ച് അടുപ്പില്‍ വച്ച് കുറഞ്ഞ തീയിലില്‍ നല്ലതുപോലെ ഇളക്കി തയ്യാറാക്കണം. എണ്ണ കാച്ചുമ്പോള്‍ ജലാംശം വറ്റി കല്‍ക്കം എടുത്തു നോക്കുമ്പോള്‍ മണല്‍പാകത്തില്‍ ഉറച്ചുവെങ്കില്‍ എണ്ണ അടുപ്പില്‍ നിന്നും വാങ്ങാം. പിന്നീട് നല്ല ശുദ്ധമായ കോട്ടന്‍ തുണിയില്‍ ഊറ്റിയെടുത്ത് ഇതില്‍ മണത്തിനായി മുകളില്‍ പറഞ്ഞ കര്‍പ്പൂരാദി കാര്യങ്ങള്‍ ചേര്‍ത്തിളക്കി ചൂടാറുമ്പോള്‍ എണ്ണ കടക്കാത്ത കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം.

 

 

 

  ഇതു പോലെ വളപ്പിലെ ചില ചേരുവകള്‍ ഉപയോഗിച്ചു തയ്യാറാക്കാവുന്നതാണ് വില്വപത്രാദി തൈലം. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതില്‍ കൂവളത്തിന്റെ ഇലയുടെ നീരും വളപ്പില്‍ കിട്ടുന്ന കയ്യോന്നിയുടെ നീരും തുല്യ അളവില്‍ ചേര്‍ത്ത് ഇതില്‍ എണ്ണ, പാല്‍ എന്നിവ ഒരേ അളവില്‍ കലക്കി, മുത്തങ്ങ, കുറന്തോട്ടിയുടെ വേര് എന്നിവ അരച്ച് ഇതില്‍ ചേര്‍ത്ത് കാച്ചിയെടുക്കാം.മാമ്പൂ തൈലം മറ്റൊന്നാണ്.

 

 

 

  ഇതില്‍ മാവിന്റെ പൂവ്, ത്രിഫലയുടെ തോട്, മരുതിന്‍തോട്, കുന്നിവേര് എന്നിവ 10 ഗ്രാം വീതം രണ്ടിടങ്ങഴി ശുദ്ധ ജലത്തില്‍ അരച്ചു കലക്കി ഇതിന്റെ കൂടെ ഒരു പകുതി കറ്റാര്‍വാഴയുടെ തണ്ടും ഇരുനാഴി എണ്ണയും ചേര്‍ത്തു കാച്ചാം. ഇത് മുടി വളരാനും മുടിയ്ക്കു കറുപ്പിനും നല്ലതാണ്.  

Find Out More:

Related Articles: