ഇച്ചാക്കയും സുലുവും ലാലിന്റെ കുടുംബത്തോടൊപ്പം: നിങ്ങൾക്കൊരു മാറ്റവും ഇല്ലല്ലോ എന്ന് ആരാധകരും!

Divya John
 ഇച്ചാക്കയും സുലുവും ലാലിന്റെ കുടുംബത്തോടൊപ്പം: നിങ്ങൾക്കൊരു മാറ്റവും ഇല്ലല്ലോ എന്ന് ആരാധകരും! സമാനമായ തരത്തിലാണ് ഇരുവരുടേയും അഭിനയ ജീവിതം. ഇച്ചാക്കയെന്നാണ് മോഹൻലാൽ മമ്മൂട്ടിയെ വിളിക്കുന്നത്. സ്‌ക്രീനിന് പുറത്ത് അടുത്ത സൗഹൃദമുണ്ട് ഇവർക്ക്. ഭാര്യമാരും മക്കളുമെല്ലാം ആ സൗഹൃദം നിലനിർത്തുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമുള്ളൊരു ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. 35 വർഷത്തിന് ശേഷമാണ് ഇരുവരും ഇങ്ങനെ പോസ് ചെയ്തിട്ടുള്ളത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് മോഹൻലാലും മമ്മൂട്ടിയും. വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്ക് എത്തിയവരാണ് ഇരുവരും. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും അടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.    കുടുംബസമേതമായാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. 35 വർഷം മുൻപ് മോഹൻലാലിന്റെ കല്യാണത്തിന് മമ്മൂട്ടിയും സുലുവും എങ്ങനെയാണോ പോസ് ചെയ്തത് അതേ പോലെ വീണ്ടും പോസ് ചെയ്തിരിക്കുകയാണ്. കുടുംബസമേതമായുള്ള ഇവരുടെ ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. എംഎ യൂസഫലിയുടെ സഹോദരന്റെ മകളുടെ നിക്കാഹായിരുന്നു കഴിഞ്ഞ ദിവസം പാന്റും ഷർട്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം.സ്യൂട്ടിലായിരുന്നു മോഹൻലാൽ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളായിരുന്നു പകർത്തിയത്. പിന്നീടാണ് സുചിത്രയും സുൽഫത്തും എത്തിയത്. മോഹൻലാലിന്റെ കല്യാണ സമയത്ത് പകർത്തിയ ഫോട്ടോയ്‌ക്കൊപ്പം ചേർത്തുവെച്ചാണ് ചിത്രം വൈറലായത്. ചിത്രങ്ങൾ തമ്മിൽ 35 വർഷത്തെ വ്യത്യാസമുണ്ടെങ്കിലും നിങ്ങൾക്ക് വല്യ മാറ്റമൊന്നുമില്ലല്ലോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.  പ്രണയിച്ച് വിവാഹിതരായവരാണ് മോഹൻലാലും സുചിത്രയും. സിനിമ പശ്ചാത്തലമുള്ള കുടുംബത്തിലാണ് സുചിത്ര ജനിച്ചത്. അച്ഛനും ചേട്ടനും നിർമ്മാണവും പ്രൊഡക്ഷൻ കമ്പനിയുമൊക്കെയായി സജീവമാണ്. സിനിമകൾ കണ്ടാണ് മോഹൻലാലിനെ ഇഷ്ടമായത്. സിനിമയിലുള്ളവരോടായിരുന്നു സുചിത്ര മനസിലെ ഇഷ്ടത്തെക്കുറിച്ച് ആദ്യം പറഞ്ഞതും. കുടുംബസമേതമായുള്ള ഇവരുടെ ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. എംഎ യൂസഫലിയുടെ സഹോദരന്റെ മകളുടെ നിക്കാഹായിരുന്നു കഴിഞ്ഞ ദിവസം പാന്റും ഷർട്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം.സ്യൂട്ടിലായിരുന്നു മോഹൻലാൽ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളായിരുന്നു പകർത്തിയത്. പിന്നീടാണ് സുചിത്രയും സുൽഫത്തും എത്തിയത്. മോഹൻലാലിന്റെ കല്യാണ സമയത്ത് പകർത്തിയ ഫോട്ടോയ്‌ക്കൊപ്പം ചേർത്തുവെച്ചാണ് ചിത്രം വൈറലായത്. ചിത്രങ്ങൾ തമ്മിൽ 35 വർഷത്തെ വ്യത്യാസമുണ്ടെങ്കിലും നിങ്ങൾക്ക് വല്യ മാറ്റമൊന്നുമില്ലല്ലോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.  പ്രണയിച്ച് വിവാഹിതരായവരാണ് മോഹൻലാലും സുചിത്രയും.  ജാതകം നോക്കിയപ്പോൾ പൊരുത്തം ഇല്ലെന്ന് വിധിയെഴുതിയതോടെ ഇരുവരും നിരാശയിലായിരുന്നു. മറ്റൊരു ജ്യോത്സ്യനെ കണ്ടപ്പോഴാണ് വിവാഹം നടത്തുന്നതിൽ പ്രശ്‌നമില്ലെന്ന് അറിഞ്ഞതും മുഹൂർത്തം കുറിച്ചതും. ജൂബ്ബയും മുണ്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. സാരിയും മല്ലപ്പൂവും വെച്ചായിരുന്നു സുലു കല്യാണത്തിന് വന്നത്. മോഹൻലാലിന്റെ കല്യാണത്തിന് ധരിച്ചിരുന്ന കണ്ണാടി ഇപ്പോഴും കൈയ്യിലുണ്ടെന്ന് മമ്മൂട്ടി അടുത്തിടെ പറഞ്ഞിരുന്നു.  

Find Out More:

Related Articles: