എന്താണ് സിട്രോൺ? എവിടെ നിന്നാണ് ഉത്ഭവം!

Divya John
എന്താണ് സിട്രോൺ? എവിടെ നിന്നാണ് ഉത്ഭവം! ഫ്രാൻസിലെ സെയിന്റ്-ഔൺ-സർ-സെയ്ൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർ ബ്രാൻഡാണ് സിട്രോൺ. പ്യുഷോ, ഡിഎസ്, ഓപൽ, വോക്‌സ്ഹോൾ തുടങ്ങിയ വാഹന ബ്രാൻഡുകളുടെ ഉടമകളായ ഗ്രൂപ്പ് പിഎസ്എ എന്ന ഫ്രഞ്ച് വാഹന ഭീമന്റെ കീഴിലാണ് സിട്രോൺ പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് പിഎസ്എ അടുത്തിടെ ഫിയറ്റ്, ജീപ്പ്, മസെരാട്ടി തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസുമായി ലയിച്ച് സ്റ്റെല്ലാന്റിസ് എന്ന പേരിൽ പുത്തൻ കമ്പനി ആരംഭിച്ചു. ഇപ്പോൾ ഈ സംരംഭത്തിന് കീഴിലാണ് സിട്രോൺ. അതായത് ഇന്ത്യയിൽ ജീപ്പും സിട്രോണും ഭായ് ഭായ്.1919-ൽ വ്യവസായിയായ ആന്ദ്രേ-ഗുസ്താവ് സിട്രോൺ ആണ് സിട്രോൺ ബ്രാൻഡ് സ്ഥാപിച്ചത്. ടൈപ്പ് എ എന്നാണ് 1919 മുതൽ 1921 വരെ വിപണിയിലുണ്ടായിരുന്ന സിട്രോണിന്റെ ആദ്യ കാറിന്റെ പേര്.

  അതെ സമയം 1934-ൽ വിപണിയിലെത്തിയ ട്രാക്ഷൻ അവാന്റ് ആണ് സിട്രോണിന്റെ തലവര മാറ്റിയത്. ഷാസിയ്ക്ക് പകരം വാഹനത്തിന്റെ ബോഡി തന്നെ അടിസ്ഥാനമായി നിർമ്മിച്ചെത്തിയ ട്രാക്ഷൻ അവാന്റ് വൻ തോതിൽ ലോകത്ത് നിർമ്മിച്ച ആദ്യ ഫ്രന്റ് വീൽ ഡ്രൈവ് കാറുമായിരുന്നു. തുടർന്ന് 1954ൽ ലോകത്തിലെ ആദ്യത്തെ ഹൈഡ്രോപ്നുമാറ്റിക് സെൽഫ് ലെവലിംഗ് സസ്പെൻഷൻ സംവിധാനം സിട്രോൺ അവതരിപ്പിച്ചു. പിന്നീട് 195 ൽ, ആധുനിക ഡിസ്ക് ബ്രേക്കുകളുള്ള ഡിഎസ് ശ്രേണിയിലുള്ള കാറുകൾ ധാരാളമായി നിർമ്മിച്ചും സിട്രോൺ ശ്രദ്ധ നേടി. 1967-ൽ സ്വൈവിംഗ് ഹെഡ്‌ലൈറ്റുകൾ അവതരിപ്പിച്ചതോടെ സിട്രോൺ കാറുകളുടെ ഖ്യാതി പിന്നെയും കൂടി. മാനുവലായി ഹെഡ്‍ലാംപിന്റെ ലെവൽ ക്രമീകരിക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.അതെ സമയം പുഷ്-ടു-പാസ് എന്ന ഗ്രൂപ്പ് പിഎസ്എ പദ്ധതിയുടെ ഭാഗമായാണ് 2017-ൽ സികെ ബിർള ഗ്രൂപ്പുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്.

  ഇന്ത്യൻ വാഹനലോകത്തിന് ഒരിക്കലും മറക്കാൻ പാടാത്ത ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസിഡർ നിർമ്മിച്ചിരുന്ന ചെന്നൈക്കടുത്ത് തിരുവള്ളൂർ പ്ലാന്റിലാണ്സി ട്രോൺ വാഹനങ്ങൾ നിർമ്മിക്കുക. സികെ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന അംബാസിഡർ ബ്രാൻഡ് 80 കോടി രൂപയ്ക്ക് 2017-ൽ ഗ്രൂപ്പ് പിഎസ്എ ഏറ്റെടുത്തിരുന്നു. ലോകമെമ്പാടും ഇതിനിടെ സിട്രോൺ വിപണി വ്യാപിപ്പിച്ചെങ്കിലും ഇന്ത്യയോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു.വ്യത്യസ്തമായ ഡിസൈൻ ആണ് സി5 എയർക്രോസ്സിൻ്റെ സവിശേഷത. 

  എക്‌സ്റ്റീരിയറിലെ ചുവപ്പ് ഹൈലൈറ്റുകൾ, വലിപ്പമേറിയ ഗ്രിൽ, ഹെഡ്‍ലാംപ് ക്ലസ്റ്റർ എന്നിവ സിട്രോൺ സി5 എയർക്രോസിൻ്റെ പ്രത്യേകതകളാണ്. 177 എച്ച്പി പവറും 400 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഇന്ത്യയ്ക്കായുള്ള സി5 എയർക്രോസ്സ് ഒരുങ്ങുന്നത്. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിക്കുക. 18.6 കിലോമീറ്റർ ആണ് ലിറ്ററിന് സി5 എയർക്രോസ്സ് നൽകുന്ന ഇന്ധനക്ഷമത എന്ന് സിട്രോൺ അവകാശപ്പെടുന്നത്. ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സി5 എയർക്രോസ്സ് വിപണിയിലെത്തുക.

Find Out More:

Related Articles: