ശബരിമല 14ന് തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Divya John

ശബരിമല 14ന് തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ്.എന്നാൽ തുറക്കരുതെന്നു തന്ത്രിയും. നിലവിലെ സാഹചര്യത്തിൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് കത്തയച്ചു.ശബരിമല ക്ഷേത്രം തുറക്കുന്നതു സംബന്ധിച്ച് തന്ത്രിയും ദേവസ്വം ബോര്‍ഡും രണ്ട് തട്ടിൽ. ഈ മാസം 14ന് ശബരിമല ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത് . ഉത്സവചടങ്ങുകള്‍ ഒഴിവാക്കണം.

 

 

  ഉത്സവച്ചടങ്ങുകള്‍ തുടങ്ങിയാൽ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടതായി വരും. അതിനാൽ ഉത്സവച്ചടങ്ങുകള്‍ ആചാരപൂര്‍വം പൂര്‍ത്തിയാക്കാൻ കഴിയില്ല. രോഗവ്യാപനമുണ്ടാകുമെന്നുള്ള കാരണവും തന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാണ് തന്ത്രി കണ്ഠര് മോഹനരുടെ നിലപാട്.

 

 

  ഉത്സവം മാറ്റി വെക്കണണെന്നും കൊവിഡ് 19 വ്യാപനമുണ്ടാകുമെന്ന കാരണം പരിഗണിച്ച് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. മാസപൂജയ്ക്കായി നട തുറന്ന് ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെയാണ് തന്ത്രി കത്തയച്ചിരിക്കുന്നത്.ഇതു പ്രകാരം മുന്നോട്ടു പോകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് എതിര്‍പ്പുമായി തന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

 

 

 

ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എൻ വാസുവിനെ തന്ത്രി ഇക്കാര്യം ഫോണിൽ വിളിച്ചും അറിയിച്ചു. വൻതോതിൽ കൊവിഡ് രോഗികളുള്ള തമിഴ്നാട്ടിൽ നിന്നും തെലങ്കാനയിൽ നിന്നും ഭക്തര്‍ എത്തുന്നത് ശബരിമലയിലെ അവസ്ഥ ഗരുതുരമാക്കുമെന്നും തന്ത്രി മുന്നറിയിപ്പ് നല്‍കി.ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാൻ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മാര്‍ച്ച് മാസത്തിൽ നടക്കാനിരുന്ന ഉത്സവം ഈ മാസം നടത്താൻ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

 

 

 

  ഭക്തരുടെ പ്രവേശനം വിലക്കാനും ഉത്സവം മാറ്റിവെക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെർച്വൽ ക്യൂ വഴി മാത്രമേ ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിക്കൂവെന്ന് സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു.എന്നാൽ കത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് രംഗത്തെത്തി.

 

 

 

  ശബരിമലയിൽ ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും ഉണ്ടാകില്ലെന്ന് എൻ വാസു വ്യക്തമാക്കി. തന്ത്രിമാരോടടക്കം ചര്‍ച്ച ചെയ്ത ശേഷമാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചതെന്നും ക്ഷേത്രപ്രവേശനം ദേവസ്വം ബോര്‍ഡിൻ്റെ ഭരണപരമായ കാര്യമാണെന്നും എൻ വാസു പറഞ്ഞതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Find Out More:

Related Articles: