വിധി"വന്നാൽ ഇന്ന് വീണ്ടും ദീപാവലി: പോസ്റ്റിട്ട യുവാവ് അകത്തായി

Divya John

അയോധ്യ വിധിയുമായി ബന്ധപെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് യുവാവിനെ മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നാണ് ഇയാള്‍ കുറിച്ചത്. അത്തരമൊരു വിധി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാട് മായ്ച്ചു കളയുമെന്നും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.സെക്ഷന്‍ 153 (1) (ബി), ഐ.പി.സി 188 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.     മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Find Out More:

Related Articles: