ആലീസ് ക്രിസ്റ്റി മുഖ സൗന്ദര്യത്തിന് വേണ്ടി എന്താണ് ചെയ്യുന്നത്? യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായ നടി തന്റെ കുടുംബ വിശേഷങ്ങളും യാത്രകളും ഫുഡ് വീഡിയോകളും ഒക്കെയാണ് അവിടെ പങ്കുവയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ അല്പം വ്യത്യസ്തമായി ഒരു സ്കിൻ കെയർ വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് നടി. വെളുക്കാൻ വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചുകൊണ്ട് നിരന്തരമായി കമന്റിൽ വരുന്ന ചോദ്യങ്ങൾക്കുള്ള മറുപടി കൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ. ഇതൊരു പ്രമോഷൻ വീഡിയോ അല്ല എന്ന് നടി പ്രത്യേകം പറയുന്നുണ്ട്.മിനിസ്ക്രീൻ സീരിയലുകളിലൂടെയും സ്റ്റാർ മാജിക് ഷോയിലൂടെയും എല്ലാം പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. ഡോക്ടറെ കണ്ട് രക്തം പരിശോധിച്ചാൽ വിറ്റാമിൻ ഡി യുടെ കുറവ് ഉണ്ടെങ്കിൽ പറയും. വിറ്റാമിൻ ഡി കുറഞ്ഞാൽ മുടികൊഴിച്ചിൽ അടക്കമുള്ള പ്രശ്നങ്ങളുണ്ടാവും.
അത് പരിഹരിച്ചതിന് ശേഷം മാത്രമേ ഏതൊരു പ്രൊഡക്ടും ഉപയോഗിക്കാൻ പാടുള്ളൂ, എങ്കിൽ മാത്രമേ മാറ്റം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ എന്ന് ആലീസ് തുടക്കം തന്നെ പറയുന്നുണ്ട്.
സ്കിൻ കെയറിന്റെ ഭാഗമായി ഏതെങ്കിലും പുതിയ പ്രൊഡക്ട് ഉപയോഗിക്കുന്നതിന് മുൻപ് ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഒരു ഡെർമറ്റോളജി ഡോക്ടറെ കാണുക എന്നതാണ്. എന്തൊക്കെ പ്രൊഡക്ട് ഉപയോഗിച്ചാലും, പെട്ടന്ന് ഒരു മാറ്റം മാജിക് പോലെ സംഭവിക്കും എന്ന് കരുതരുത്. ഓരോ മാറ്റവും ചെറുതായി തുടങ്ങുകയേയുള്ളൂ, അതൊരു വലിയ മാറ്റമായി പ്രതിഫലിക്കണമെങ്കിൽ ദിവസങ്ങളെടുക്കും. ഒന്നര മാസം ഈ പ്രൊഡക്ടുകൾ എല്ലാം ഉപയോഗിച്ചതിന് ശേഷമാണ് ഇപ്പോൾ നിങ്ങളോട് വന്ന് പറയുന്നത് എന്നും ആലീസ് വ്യക്തമാക്കുന്നു. അതിന് ശേഷം രാവിലെ മുതൽ താൻ ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടുകളും അലീസ് പരിചയപ്പെടുത്തി.
രാവിലെ ഒരു ക്ലെൻസർ ഉപയോഗിച്ചാണ് മുഖം ക്ലീൻ ചെയ്യുന്നത്. മേക്കപ് ഇടുന്നതിന് മുൻപും, ഇട്ടു കഴിഞ്ഞാലും മുഖം നന്നായി വൃത്തിയാക്കണം. സ്കിൻ ടോൺ മനസ്സിലാക്കിയതിന് ശേഷം ഫേസ് വാഷ് ഉപയോഗിക്കുക. സെന്ഡസിറ്റീവ് സ്കിൻ ഉള്ളവർ എപ്പോഴും മൈൽഡ് ആയിട്ടുള്ള പ്രൊഡക്ടുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പിന്നെ പെട്ടന്നൊരു പരിപാടിയ്ക്ക് പോകുകയാണ്, ഒന്ന് ബ്രൈറ്റ് ആയി ഫീൽ ചെയ്യണം എന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് ഫേഷ്യൽ ഹെയർ റിമൂവ് ചെയ്യുക എന്നതാണ്. മുഖത്തെ ഹെയർ റിമൂവ് ചെയ്യുകയും, പുരികം ത്രഡ് ചെയ്യുകയും ചെയ്താൽ തന്നെ മുഖത്തൊകു വെളിച്ചവും ബ്രൈറ്റുമൊക്കെ വരും. അതിന് ശേഷം മേക്കപ് ഇട്ടാൽ മാറ്റം തോന്നും എന്നാണ് ആലീസിന്റെ ടിപ്.
പെട്ടന്ന് വെളുക്കാൻ വേണ്ടി എന്തു ചെയ്യും എന്ന ചോദ്യത്തിന്, അതിന് സ്റ്റിറോയ്ഡ്സ് ഉള്ള ബ്രൈറ്റണിങ് ക്രീം ഉപയോഗിച്ചാൽ മതി. പക്ഷേ അത് നല്ലതാണ് എന്നൊരിക്കലും ഞാൻ പറയില്ല. സ്റ്റിറോയ്ഡ്സ് ഉള്ള ക്രീം ഞാൻ ഉപയോഗിച്ചിട്ടില്ല, അതിന്റെ യാതൊരു പ്രമോഷനും ഞാൻ നടത്തിയിട്ടുമില്ല. പക്ഷേ അത്തരം ക്രീമുകൾ പ്രകടമായ മാറ്റം തരും. അതേ സമയം അത് എല്ലാവരുടെയും സ്കിന്നിന് ഇണങ്ങുന്നതാവണം എന്നില്ല. ശരിയായ സ്കിൻ കെയർ എടുത്താൽ തന്നെ പെട്ടന്ന് അല്ലെങ്കിലും പതിയെ മാറ്റങ്ങൾ കണ്ടു തുടങ്ങാൻ സാധിക്കും എന്നാണ് ആലീസിന്റെ അഭിപ്രായം.