
ജൻധൻ അക്കൗണ്ട് ഉടമകളിൽ ഭോരിഭാഗവും സ്ത്രീകൾ!
2015 ഓഗസ്റ്റ് 28 നാണ് പിഎംജെഡിവൈ പദ്ധതി ആരംഭിച്ചത്, ഓരോ വീട്ടിലും കുറഞ്ഞത് ഒരു ബാങ്കിംഗ് അക്കൗണ്ട് ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രധാന മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം 68 ശതമാനം പേർക്കാണ് ലോൺ അനുവദിച്ചത്. 9.04 കോടി അക്കൗണ്ടുകളിലായി 6.36 ലക്ഷം കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചത്. 2021 ഫെബ്രുവരി 26 വരെയുളള കണക്കാണിത്. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട സംരംഭങ്ങൾക്ക് പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപ വെര ലോൺ ലഭിക്കും. സ്റ്റാൻഡ് അപ്പ് ഇന്ത്യ എന്ന പദ്ധതിയ്ക്ക് കീഴിൽ അക്കൗണ്ട് ഉടമകളിൽ 81 ശതമാനവും സ്ത്രീകളാണ്. 91,109 വനിതാ സംരംഭകർക്ക് സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം 20,749 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ജൻധൻ അക്കൗണ്ട് ഉടമകളിൽ അധികവും സ്ത്രീകൾ. മൊത്തം അക്കൗണ്ടുകളിൽ 55 ശതമാനവും സ്ത്രീകളുടെ അക്കൗണ്ട് ആണ്. 41.93 കോടി ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. അതേസമയം വൻകിട റീട്ടെയ്ൽ കമ്പനിയായ ഫ്യൂച്വർ ഗ്രൂപ്പിലെ വനിതാ ജീവനക്കാർ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ തൊഴിലിന് സംരക്ഷണം വേണമെന്നാണ് പ്രധാന ആവശ്യം. ജെഫ് ബെസോസിൻെറ നേതൃത്വത്തിലുള്ള ആമസോണും കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പും നിയമപരമായ തർക്കങ്ങളിൽ തുടരുന്നതിനാൽ ആണിത്.
ഫ്യൂച്ചർ ഗ്രൂപ്പിലെ വനിതാ ജീവനക്കാരുടെ യൂണിയനായ വിമൻ ഓഫ് ബിഗ് ബസാർ എസ്.ഒ.എസിൻെറ നേതൃത്വത്തിലാണ് വനിതകൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്. 2,677 ജീവനക്കാർ ചേർന്നാണ് പരാതി പ്രധാനമന്ത്രിയെ ബോധിപ്പിച്ചിരിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പ് റിലയൻസിന് കൈമാറുന്നതിനെതിരെ ആമസോൺ നിയമ യുദ്ധം നടത്തുന്നത് തുടർന്നാൽ തങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് വനിതാ ജീവനക്കാർ ഉന്നയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ തങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഫ്യൂച്വർ ഗ്രൂപ്പിൻെറ കടബാധ്യതകൾ തീർത്ത് കമ്പനി റിലയൻസ് ഏറ്റെടുക്കും എന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത് . എന്നാൽ ആമസോൺ ഇടയ്ക്ക് കയറിയതോടെ ജോലി നഷ്ടപ്പെടില്ല എന്ന പ്രതീക്ഷ നശിച്ചു.