മന്ത്രി ഗണേശ് കുമാറിൻെറ നിർദേശം; ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് ലാഭം 3.2 ലക്ഷം രൂപ!

Divya John
മന്ത്രി ഗണേശ് കുമാറിൻെറ നിർദേശം; ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് ലാഭം 3.2 ലക്ഷം രൂപ! ഓർഡിനറി സർവീസുകൾക്ക് റാഷണലൈസേഷൻ നടപ്പാക്കിയതിലൂടെ 3.2 ലക്ഷം രൂപയിലേറെ ലാഭിക്കാനായതായി റിപ്പോർട്ടുകൾ. ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ പുനക്രമീകരിച്ചത് മൂലം കെഎസ്ആർടിസിക്ക് ഒരു ദിവസമുണ്ടായ ലാഭം 2.8 ലക്ഷം രൂപയിലേറെയാണ്. ഇതു കൂടാതെ സ്പെയർപാർട്സിനായി ചെലവഴിക്കുന്ന തുകയും ലാഭിക്കാനായിട്ടുണ്ട്. ഗതാഗത മന്ത്രി ഗണേഷ് കുമാറിൻെറ നിർദേശ പ്രകാരം റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത് ഫലം കണ്ട് തുടങ്ങി.എന്തായാലും പുതിയ ആശയം പൂർണമായി വിജയിച്ചാൽ പ്രതിമാസം നല്ലൊരു തുക ലാഭിക്കാനാകും.
10998.40 കിലോമീറ്റർ ആണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി കണക്കാക്കിയത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആർടിസിക്ക് ലാഭിക്കാൻ സാധിക്കുന്നുണ്ട്. അതുകൂടാതെ ഒരു കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സിനായി ചെലവാകുന്നുണ്ട്.




ഈ തുകയും ലാഭിക്കാം. ഏകദേശം ‌ 43,993.60 രൂപ ഇങ്ങനെ മാത്രം ലാഭം കിട്ടും എന്നാണ് ഒരു വാർത്താ ചാനലിൻെറ റിപ്പോർട്ട്. പ്രതിദിന ലാഭം 3.2 ലക്ഷം രൂപ വീതം കണക്കാക്കിയാൽ ഒരു മാസത്തെ ലാഭം ഏദദേശം 98 ലക്ഷം രൂപയോളം വരും. സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം പരിഷ്കരിക്കുമെന്ന് കെബി ഗണേഷ് കുമാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറും മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായരും ഒരുമിച്ച ഒരു വേദിയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം കൂടുതൽ ചിട്ടയുള്ളതാക്കുമെന്നും കെഎസ്ആർടിസി ലാഭകരമാകുന്നില്ലെങ്കിൽ ഘടനാപരമായ മാറ്റങ്ങൾതിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ‌ ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ പുനക്രമീകരിച്ചതാണ് ലാഭം നൽകിയത്.



ഒരു ദിവസത്തെ 2,85,837 രൂപയുടെ ലാഭം തീ‍രെ ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കിയതിലൂടെ മാത്രമാണ്. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുമായുൾപ്പെടെ ചർച്ചകൾ നടത്തിയ ശേഷമാണ് റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്. അതിവേഗം ഷെഡ്യൂളുകൾ മാറ്റിക്കൊണ്ടായിരുന്നു റൂട്ടുകൾ പുനക്രമീകരിച്ചത് .

Find Out More:

Related Articles: