വിവാഹ വസ്ത്രം ഓൺലൈനിൽ വാങ്ങി! കിട്ടിയതും കറക്റ്റായി തന്നെ! എന്നാൽ സംഭവിച്ചത്..

Divya John
ഓൺലൈൻ ഷോപ്പിങ്ങിന്റെ സാദ്ധ്യതകൾ ആദ്യമേ കണ്ടറിഞ്ഞ ഒരു മേഖലയാണ് വസ്ത്രവ്യാപാരം. മിന്ത്ര, അജിയോ എന്നിങ്ങനെ വസ്ത്രങ്ങൾക്ക് മാത്രമായി ഈ കോമേഴ്‌സ് വെബ്‌സൈറ്റ് തന്നെയുണ്ട്. ഇത്തരത്തിൽ ഒരു വെബ്‌സൈറ്റിൽ തന്റെ വിവാഹ ഗൗൺ ഓർഡർ ചെയ്തതാണ് ഡെയ്സ് ഔബ്രി എന്ന പെൺകുട്ടി. ഇ കോമേഴ്‌സ് വെബ്‌സെറ്റുകളുടെ വരവോടെ ഏറെക്കുറെ സാധനങ്ങൾ വാങ്ങുന്ന രീതിയ്ക്ക് തന്നെ മാറ്റം വന്നിട്ടുണ്ട്. ഒരല്പം ക്ലിക്കുകൾ മതി വീട്ടിലിരുന്നു സൂചി മുതൽ മോട്ടോർ കാർ വരെ വാങ്ങാം. സംഭവം കൃത്യമായി വീട്ടിലെത്തും. ഔബ്രിയ്ക്ക് കിട്ടിയത് വിവാഹ ഗൗൺ തന്നെയാണ്. അതും താൻ ഓർഡർ ചെയ്ത അതെ കോഡ് നമ്പറിൽ. പക്ഷെ ഒരു പ്രശ്നം ഓൺലൈനിൽ കണ്ട ഗൗണിന്റെയും തന്റെ കയ്യിൽ കിട്ടിയ ഗൗണും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം. ദേഷ്യം വന്ന ഔബ്രി ഉടനെ വസ്ത്രം നിർമിച്ച സ്ഥാപനത്തിന് മെയിൽ അയച്ചു. ഇനിയാണ് ട്വിസ്റ്റ്.മിക്കവാറും ഗൗണിന് പകരം വേറെ എന്തെങ്കിലും കിട്ടിക്കാണും, ഇതാണോ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ.

  ആദ്യം ഒന്നും മടിച്ചെങ്കിലും പിന്നീട് മറുപടിയിൽ വന്നതുപോലെ ചെയ്തു നോക്കിയപ്പോൾ നിറവും, അളവും എല്ലാം കൃത്യം. തനിക്ക് പറ്റിയ അമളി പക്ഷെ മൂടി വയ്ക്കാനൊന്നും ഔബ്രി ശ്രമിച്ചില്ല. ഒരു നീണ്ട ഫേസ്ബുക് പോസ്റ്റ് തന്നെ ഔബ്രി ടൈപ്പ് ചെയ്തു.ഔബ്രിയുടെ മെയിലിന്‌ വസ്ത്രം നിർമ്മിച്ച സ്ഥാപനത്തിൽ നിന്നും മറുപടി വന്നു."നിങ്ങൾ വസ്ത്രം തിരിച്ചാണ് ഇട്ടിരിക്കുന്നത്. ദയവ് ചെയ്ത് ശരിയായി വസ്ത്രം ധരിച്ചു നോക്കൂ". ആരെങ്കിലും ഓർഡർ ചെയ്ത വസ്ത്രം ഡെലിവറി ചെയുമ്പോൾ തിരിച്ചു വയ്ക്കുമോ? ഔബ്രി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. എഎത്രയൊക്കെ നമ്മൾ പഠിച്ചിട്ടുണ്ട് അല്ലെങ്കിൽ നമുക്ക് സാമാന്യബോധമുണ്ട് എന്നൊക്കെ പറഞ്ഞാലും ചിലപ്പോൾ ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാണിക്കും" 33 വയസ്സുള്ള ഔബ്രി ഫേസ്ബുക്കിൽ എഴുതി.

 നവംബർ 5-ന് പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റ് വൈറൽ ആവാൻ അധികം സാമ്യം വേണ്ടി വന്നില്ല എന്നുള്ളത് സ്വാഭാവികമായും ഊഹിക്കാമല്ലോ?“രണ്ടാഴ്ച മുമ്പ് ഓൺലൈനിൽ ഓർഡർ ചെയ്ത എന്റെ വിവാഹ വസ്ത്രം വന്നു. അതിന്റെ ഡിസൈൻ കണ്ടിട്ട് ഞാൻ ശരിക്കും അസ്വസ്ഥയായിരുന്നു. അത് തിരികെ നൽകാൻ തീരുമാനിച്ചതോടൊപ്പം ദേഷ്യം വന്ന ഞാൻ കമ്പനിക്ക് മെയിൽ അയച്ചു. തെളിവിനായി വസ്ത്രം ധരിച്ച എന്റെ ഫോട്ടോ സഹിതമാണ് മെയിൽ അയച്ചത്. ഒപ്പം ഞാൻ ഓർഡർ ചെയ്തതുപോലെയല്ല ഗൗൺ എന്ന് വ്യക്തമാക്കി. അപ്പോഴാണ് കമ്പനിയിൽ നിന്നും ഈ മറുപടി" ഔബ്രി കുറിച്ചു.

Find Out More:

Related Articles: