ടീനേജ് സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം
ഈ സമയത്ത് തലച്ചോറില്‍ പല തരം ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കപ്പെടും. പെണ്‍കുട്ടികളില്‍ ഈസ്ട്രജൻ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന സമയവും ഇത് തന്നെ. ഈ ഹോർമോണുകളെല്ലാം സെബേഷ്യസ് ഗ്രന്ധികളെ ഉത്തേജിപ്പിക്കുകയും ചര്‍മ സുഷിരങ്ങളില്‍ അമിതമായി എണ്ണമയം വര്‍ദ്ധിയ്ക്കുന്നതിനും ഇത് വഴിയൊരുക്കും. ആര്‍ത്തവം ആരംഭിച്ച പെണ്‍കുട്ടികളുടെ മുഖം, നെഞ്ച്, പുറം, തോളുകള്‍ തുടങ്ങിയ ഭാഗങ്ങളിലെ സെബേഷ്യസ് ഗ്രന്ഥികള്‍ സജീവമാവുകയും സെബം കൂടുതലായി സ്രവിക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിൽ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ അടയാളങ്ങളും ആന്തരികമായി നടക്കുന്ന ഓരോ മാറ്റങ്ങളുടെയും പ്രതിഫലനമാണ്. ആര്‍ത്തവം ആരംഭിയ്ക്കുന്നതും അതിനോട് അനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ് മുഖക്കുരുവിനും അമിത രോമ വളര്‍ച്ചയ്ക്കുമെല്ലാം കാരണം.എണ്ണമയം കൂടുതലുള്ളവരിലാണ് ഈ പ്രശ്നം ധാരാളമായി കാണുന്നത്.
ഈ പ്രശങ്ങള്‍ ആരംഭിക്കുന്ന സമയത്ത് തന്നെ ചര്‍മത്തിന്റെ സ്വഭാവവും പ്രശ്നങ്ങളും കണ്ടെത്തി ഓരോരുത്തര്‍ക്കും അനുയോജ്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യത്യസ്ത തരം ചര്മങ്ങളില്‍ ഒരേ രീതി പരീക്ഷിയ്ക്കുന്നത് വിപരീത ഫലമുണ്ടാക്കാന്‍ കാരണമാകും. എണ്ണമയമുള്ള ചര്‍മം, സാധാരണ ചരമം, വരണ്ട ചരമം, കോമ്പിനേഷന്‍ ചര്‍മം എന്നിങ്ങനെ വിവിധ ചര്‍മ രീതികളുണ്ട്.തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ് താരന്‍. അമിതമായി സെബം ഉത്പാദിപ്പിക്കപ്പെടുന്നത് തന്നെയാണ് താരനും വഴിവെയ്ക്കുന്നത്.താത്കാലിക പ്രതിവിധിയായി മാത്രമേ ഇതിനെ കാണാനാകൂ.
ഭാവിയില്‍ മറ്റൊരു രൂപത്തില്‍ ഇതേ പ്രശ്നങ്ങള്‍ വീണ്ടും തല പൊക്കും. അതിനാല്‍ ഓരോ ഉത്പന്നങ്ങളും വാങ്ങിയ്ക്കുന്ന സമയത്ത് കൃത്യമായി വിലയിരുത്തി മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക.യഥാര്‍ത്ഥ പ്രശനം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതിനു പകരം പെട്ടെന്ന് പരിഹാരം നല്‍കുമെന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍ വീണു പോകുന്നവരാണ് പലരും. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്ന് എല്ലായ്പ്പോഴും ഓര്‍മിക്കുക.