ഫൈബ്രോയ്ഡ് ഗര്‍ഭത്തെ ബാധിയ്ക്കുന്നത് ഇപ്രകാരമാണ്
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്നവ തന്നെയാണ് ഇവയെല്ലാം. തന്നെ. ഇതില്‍ ഫൈബ്രോയ്ഡുകള്‍ യൂട്രസിലുണ്ടാകുന്ന ട്യൂമറുകളുടെ വിഭാഗത്തില്‍ പെട്ടവയാണ്. പ്രത്യേകിച്ചും 5 സെന്റീമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയെങ്കില്‍ ഗര്‍ഭത്തിന്റെ അവസാന സമയങ്ങളില്‍. ഇതല്ലാതെയും പല പ്രശ്നങ്ങളും ഫൈബ്രോയ്ഡുകള്‍ ഗര്‍ഭധാരണത്തില്‍ ഉണ്ടാക്കാം.സാധാരണ ഗതിയില്‍ ഇവ പ്രശ്നമുണ്ടാക്കില്ലെങ്കിലും 10-30 ശതമാനം സ്ത്രീകളില്‍ ഇവ ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാറുണ്ട്. ഇവര്‍ ഗര്‍ഭിണിയായാലും ഗര്‍ഭത്തിന് പല തരത്തിലെ പ്രശ്നങ്ങളുണ്ടാകും.
ഗര്‍ഭിണികളില്‍ ഇതു വരുത്തുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങളായി വരുന്ന ഒന്ന് വയറു വേദനയാണ്.കാരണം. ചിലപ്പോള്‍ പ്ലാസന്റ കുഞ്ഞില്‍ നിന്നും വേര്‍പെട്ടു പോകാന്‍ ഫൈബ്രോയ്ഡുകള്‍ കാരണമാകാറുണ്ട്. ഇത് കുഞ്ഞിനുള്ള ഓക്സിജനും മറ്റു പോഷകങ്ങളും തടയുന്നു. പ്ലാസന്റയെ ഫൈബ്രോയ്ഡ് ബ്ലോക്ക് ചെയ്യുന്നതു തന്നെയാണ് കാരണം.വലിയ ഫൈബ്രോയ്ഡുകളെങ്കില്‍ ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിയ്ക്കും. കുഞ്ഞിന് പൂര്‍ണ വളര്‍ച്ച യൂട്രസില്‍ നേടാന്‍ കഴിയാതെ പോകും. ഫൈബ്രോയ്ഡ് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സ്ഥലം കയ്യടക്കുന്നതു തന്നെയാണ്. ഇത് മാസം തികയാതെയുളള പ്രസവത്തിന് കാരണമാകുകയും ചെയ്യുന്നു.
യൂട്രസിന്റെ സങ്കോചമാണ് പ്രസവമെന്ന പ്രക്രിയയിലേയ്ക്കു നയിക്കുന്നതും. കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്താതെ പുറത്തെത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ആയുസിനും ഭീഷണിയാണ്. ബാക്കിയുള്ള സമയം ഇന്‍ക്യുബേറ്ററില്‍ കുഞ്ഞിനെ വയ്ക്കേണ്ട വരും. പ്രത്യേകിച്ചും ഒന്‍പതു മാസം മുന്‍പാകുന്ന പ്രസവത്തില്‍.ഫൈബ്രോയ്ഡ് ചിലയവസരങ്ങളില്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകാറുണ്ട്. ഫൈബ്രോയ്ഡുകള്‍ കാരണമുണ്ടാകുന്ന വേദന യൂട്രസ് സങ്കോചിയ്ക്കാന്‍ കാരണമാകുന്നു.
അതായത് നോര്‍മല്‍ പ്രസവം നടക്കാന്‍ സാധ്യതയില്ലാത്ത പൊസിഷന്‍. സാധാരണ ഗതിയില്‍ പ്രസവത്തോടടുക്കുമ്പോളെങ്കിലും കുഞ്ഞ് തല കീഴായ പൊസിഷനില്‍ വന്നാല്‍ മാത്രമേ സാധാരണ പ്രസവത്തിന് സാധ്യതയുള്ളൂ. എന്നാല്‍ ബ്രീച്ച് പൊസിഷനില്‍ ഇതിന് സാധ്യത ഏറെ കുറവാണ്. ഇതു പോലെ ഫൈബ്രോയ്ഡെങ്കില്‍ അബോര്ഷന് സാധ്യതയും ഇരട്ടിയാണ്.