തന്റെ കഥ പറഞ്ഞ് നിഷാന
തന്നെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ച് സൗകര്യം നല്‍കിയ സാമൂഹ്യപ്രവര്‍ത്തകയും മറ്റൊരു ട്രാന്‍സ്‌വുമണുമായ റിയയാണ്. സ്വന്തംമാതാവിന്റെ സ്ഥാനത്താണിപ്പോള്‍ റിയയെ നിഷാന കാണുന്നത്. യാതൊരു ഉപാധികളുമില്ലാതെ കൂടെ താമസിപ്പിക്കാന്‍ റിയ കാണിച്ച നല്ല മനസ് താന്‍ ഒരിക്കലും മറക്കില്ലെന്നും ജീവിതത്തില്‍ മുന്നേറി ഇതിനെല്ലാം നല്ല രീതിയില്‍ പ്രത്യുപകാരം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നേരത്തെ നിഷാദ് ആയിരുന്ന നിഷാന പറഞ്ഞു.
മലപ്പുറത്തെ ഒരുമുസ്ലിം യഥാസ്ഥിക കുടുംബത്തില്‍ ജനിച്ച തനിക്ക് ചെറുപ്പം മുതലെ തന്നെ വ്യത്യസ്തമായ ഫീലിംഗ്‌സുണ്ടായിരുന്നുവെന്നും പിന്നീടാണ് താന്‍ ട്രാന്‍സ്‍ജെന്‍ഡറാണെന്ന് സ്വയംബോധ്യപ്പെട്ടതെന്നും നിഷാന പറയുന്നു.
മലപ്പുറം വളഞ്ചേരി വെട്ടിച്ചിറയിലെ വീട്ടില്‍ നിന്നും നിഷാന ഇറങ്ങിവിട്ടിപ്പോള്‍ ഒരുമാസത്തോളമായി. എതിര്‍ക്കുകയും ശകാരിക്കുകയും ചെയ്തു. താന്‍ ട്രാന്‍സ്‍ജെന്‍ഡറാണെന്നും ഈ രീതിയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും കര്‍ക്കശമായി ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ വിവിധ ചികിത്സകള്‍ക്ക് വിധേയമാക്കി.
തുടര്‍ന്നാണ് നിരവധി പേരുടെ അടുത്തേക്ക് ചികിത്സക്കുകൊണ്ടുപോയത്. ഇതില്‍ ഭൂരിഭാഗവും സിദ്ധന്‍മാരെന്ന് പറയുന്ന ഉസ്താദുമാരായിരുന്നു. നിങ്ങളുടെ മകനെ പഴയപോലെ തിരിച്ചുകിട്ടുമെന്നും ശരീരത്തില്‍ പിശാച്(ഇബ്ലീസ്)കയറിയതാണെന്നും പറഞ്ഞാണ് ഉസ്താദുമാര്‍ ചികിത്സ തുടങ്ങിയത്.
ഒരിക്കൽ ചികിത്സക്കിടെ ഒരു ഉസ്താദ് ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. വീട്ടുകാരെ പുറത്താക്കി ഉസ്താദ് മോശമായി പെരുമാറിയതോടെ ശബ്ദമുണ്ടാക്കി ഇറങ്ങി വന്ന് വീട്ടുകാരോട് കാര്യം പറഞ്ഞു. തുടര്‍ന്നും വീട്ടുകാര്‍ മറ്റൊരു ഉസ്താദിന്റെ അടുക്കല്‍കൊണ്ടുപോയി. വീട്ടില്‍ കഴിയാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ രണ്ടുമാസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നു.
വീട്ടിൽ നിന്നിറങ്ങി ട്രാന്‍സ്‍വുമണായ റിയ ഇഷയുടെ കൂടെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ കുറച്ചു ദിവസം താമസിച്ചു. റിയയോട് കാര്യങ്ങള്‍ പറഞ്ഞതോടെ താല്‍കാലികമായി താമസിക്കാന്‍ സമ്മതിച്ചെങ്കിലും വീട്ടുകാരോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു.
ബന്ധുക്കൾ വീട്ടില്‍ വന്ന് തലമുടിക്ക് പിടിച്ച് ബെഡില്‍ തള്ളിയിട്ട് വസ്ത്രങ്ങളടക്കം വലിച്ചു കീറി. എന്റെ സംസാര ഭാഷയേയും വസ്ത്രധാരണത്തേയും അവഹേളിച്ച് സംസാരിച്ചാണ് പീഡിപ്പിച്ചത്. 18വയസ് മുതലാണ് ഇത്തരം ചികിത്സ നടത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ രണ്ടുവര്‍ഷം ഇവര്‍ നല്‍കിയ മരുന്ന് കഴിച്ചുവെന്നും നിഷാന പറഞ്ഞു. താന്‍കാരണം വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും അവര്‍ അപഹാസര്യകാതിരിക്കാനുമാണ് മരുന്നുകള്‍ കൃത്യമായി കഴിച്ചിരുന്നത്. അവസാനം കാണിച്ച ഡോക്ടറാണ് തന്റെ സ്വത്വം അംഗീകരിച്ച് സംസാരിച്ചതെന്ന് നിഷാന കൂട്ടിച്ചേർത്തു.
ബന്ധുക്കളേയും സമൂഹത്തേയും ഭയന്നാണ് വീട്ടുകാര്‍ തന്നെ അംഗീകരിക്കാന്‍ ഭയക്കുന്നതെന്നും നിഷാന പരാതിപ്പെടുന്നു. പെരിന്തല്‍മണ്ണ എം.ഇ.എസ് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി. ഇനി പി.ജി ചെയ്യണം. ശേഷം അധ്യാപനം തൊഴില്‍മേഖലയായി എടുക്കാനാണ് ആഗ്രഹമെന്നും നിഷാന വ്യക്തമാക്കി.
തന്നെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ച് സൗകര്യം നല്‍കിയ സാമൂഹ്യപ്രവര്‍ത്തകയും മറ്റൊരു ട്രാന്‍സ്‌വുമണുമായ റിയയാണ്. സ്വന്തംമാതാവിന്റെ സ്ഥാനത്താണിപ്പോള്‍ റിയയെ നിഷാന കാണുന്നത്. യാതൊരു ഉപാധികളുമില്ലാതെ കൂടെ താമസിപ്പിക്കാന്‍ റിയ കാണിച്ച നല്ല മനസ് താന്‍ ഒരിക്കലും മറക്കില്ലെന്നും ജീവിതത്തില്‍ മുന്നേറി ഇതിനെല്ലാം നല്ല രീതിയില്‍ പ്രത്യുപകാരം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നേരത്തെ നിഷാദ് ആയിരുന്ന നിഷാന പറഞ്ഞു. മലപ്പുറത്തെ ഒരുമുസ്ലിം യഥാസ്ഥിക കുടുംബത്തില്‍ ജനിച്ച തനിക്ക് ചെറുപ്പം മുതലെ തന്നെ വ്യത്യസ്തമായ ഫീലിംഗ്‌സുണ്ടായിരുന്നുവെന്നും പിന്നീടാണ് താന്‍ ട്രാന്‍സ്‍ജെന്‍ഡറാണെന്ന് സ്വയംബോധ്യപ്പെട്ടതെന്നും നിഷാന പറയുന്നു.
Powered by Froala Editor