
കുടുംബത്തോടൊപ്പം നടി ജാൻവി!
കൊറോണ കാലത്ത് അവധികാലം പോലെ ആഘോഷിക്കുകയാണ് തന്റെ വീട്ടുകാർക്കൊപ്പം നടി ജാൻവി. ശ്രീദേവിയുടെ പഴയൊരു കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ താരങ്ങളില്‍ മിക്കവരും പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുന്ന തിരക്കിലാണ്. രസകരമായ ചിത്രങ്ങള്‍ ആരാധകരേയും താരങ്ങളേയും ഓര്‍മ്മകളിലേക്ക് നയിക്കുന്നവയാണ്.
അത്തരത്തിലുള്ളൊരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിലുള്ളത് ശ്രീദേവിയും കുടുംബവുമാണ്.അപ്രതീക്ഷിതമായാണ് ശ്രീദേവി മരിക്കുന്നത്. താരത്തിന്റെ വേര്‍പാട് സിനിമാ പ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു. ശ്രീദേവിയ്ക്ക് പിന്നാലെ മകള്‍ ജാന്‍വി കപൂറും സിനിമയിലേക്ക് എത്തുകയായിരുന്നു.
ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി പങ്കുവച്ച ചിത്രമാണ് വെെറലാകുന്നത്. ബോളിവുഡില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം താനെടുത്ത ചില പഴയ ചിത്രങ്ങള്‍ പങ്കുവച്ചത്. അതില്‍ ശ്രീദേവിയും കുടുംബവുമുള്ള ചിത്രമാണ് വെെറലായി മാറുന്നത്. ജാന്‍വിയും ഖുഷിയും ചെറുതായിരുന്നു അന്ന്.
ഖുഷിയെ തിരിച്ചറിയാന്‍ തന്നെ നന്നേ പാടാണ്, അത്രയ്ക്കുണ്ട് മാറ്റം.ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.ശ്രീദേവി, ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വിയും ഖുഷിയുമാണ് ചിത്രത്തിലുള്ളത്.
നാലുപേരും പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ചിത്രത്തിലെത്തുന്നത്ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണെന്നും ഓര്‍മ്മകള്‍ പക്ഷെ വിലമതിക്കാനാകത്തത് ആണെന്നുമായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് രത്നാനി എഴുതിയത്.
അതേസമയം മുൻപ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂറിനോടുളള ആരാധന മൂത്ത് പേര് ശരീരത്ത് പച്ച കുത്തിയിരിക്കുന്ന ഒരു ചിത്രം. ജിമ്മിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങി വരുന്ന താരത്തെ കാണാന്‍ ഒരു പെണ്‍കുട്ടി എത്തുകയായിരുന്നു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു പെണ്‍കുട്ടി താരത്തെ സമീപിച്ചത്. ഫോട്ടോ പകര്‍ത്തുന്നതിനിടെ പെണ്‍കുട്ടിയുടെ സുഹൃത്താണ് ടാറ്റുവിനെ കുറിച്ച് താരത്തിനോട് പറഞ്ഞത്. കഴുത്തിലെ പിന്നിലായിട്ടാണ് ജെ കെ എന്ന് പച്ച കുത്തിയിരിക്കുന്നത്.
ഇതിനിടെ ശ്രീദേവിയുടെ മരണം സംഭവിച്ചതോടെ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഗുഞ്ജന്‍ സക്സേനയാണ് ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം.അതോടൊപ്പം തന്നെ അമ്മയുടെ പാത പിന്തുടര്‍ന്ന് ജാന്‍വിയും സിനിമയില്‍ എത്തിയിരിക്കുകയാണ്. ദഡക്ക് ആയിരുന്നു ആദ്യ ചിത്രം.