ജാക്ക്‌ഫ്രൂട് സീഡ് ഷെയ്ക് കുടിച്ചാലോ?

Divya John

 

മലയാളത്തിലെ പ്രിയ നടിയാണ് നവ്യ  നായർ. സോഷ്യല്‍ മീ‍ഡിയയില്‍ ഏറെ സജീവമാണ് നവ്യ നായര്‍. താരം തന്റെ ജീവതത്തിലെ നിമിഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അങ്ങനെ നവ്യ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നവ്യ പിന്നീട് നൃത്തവേദികളിലൂടെ മടങ്ങിയെത്തുകയായിരുന്നു.

 

   ഇപ്പോള്‍ താരം സിനിമയിലേക്കും മടങ്ങിയെത്തുകയാണ്. നവ്യയുടെ കഥയും വ്യത്യസ്തമല്ല. താനുണ്ടാക്കിയ വിഭവത്തിന്റെ ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. അല്‍പ്പം വെറെെറ്റിയാണ് നവ്യ ഉണ്ടാക്കിയ ഐറ്റം..സംഗതി നമ്മുടെ ചക്കക്കുരു ഷെയ്ക്ക് ആണെന്ന് നവ്യ പറയുന്നു. ഷേയ്ക്ക് നല്ല ടേസ്റ്റുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു.ലോക്ക്ഡൗണ്‍ ആയതിനാല്‍ താരങ്ങളെല്ലാം വീട്ടില്‍ തന്നെ.

 

  ഈ സമയം പലരും കുക്കിങില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്.ജാക്കഫ്രൂട്ട് സീഡ് ഷെയ്ക്ക് ആണ് നവ്യ ഉണ്ടാക്കിയത്. പേര്കേട്ട് ആദ്യമൊന്ന് കണ്‍ഫ്യൂഷനായേക്കാം . ഗ്ലാസില്‍ നിറച്ചു വച്ച ഷെയ്ക്കിന്റേയും ചക്കയുടേയും ചിത്രമാണ് നവ്യ പങ്കുവച്ചത്. ചക്കുക്കുരുവിനെ പരിഷ്കരിച്ച് ജാക്കഫ്രൂട്ട് സീഡാക്കിയ നവ്യയുടെ തമാശ സോഷ്യല്‍ മീഡിയയ്ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.

 

 

  സാമൂഹിക അകലത്തിന് നല്ലതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കഴിഞ്ഞ ദിവസം താനുണ്ടാക്കിയ ഡാല്‍ഗൊണ കോഫിയുടെ ചിത്രവും താരം പങ്കവച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്റാണ് ഈ കോഫി. താനും അങ്ങനെ ഡാല്‍ഗൊണ കോഫിയുണ്ടാക്കിയെന്നാണ് നവ്യ പറയുന്നത്.

 

  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം, നവ്യ സിനിമയിലേക്കും മടങ്ങിയെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയാണ് നവ്യയുടെ മടങ്ങി വരവ് ചിത്രം.  

 

Find Out More:

Related Articles: