നടി നവ്യ നായർ കൈക്കുഞ്ഞുമായി: ആരാണെന്നുള്ള ചോദ്യവുമായി ആരാധകർ
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. തൻ്റെ ജീവിതത്തിലെ കൊച്ചു കൊച്ചി വിശേഷങ്ങളെല്ലാം താരം ആരാധകരും സുഹൃത്തുക്കളുമൊക്കെയായി പങ്കുവെക്കാറുണ്ട്. മലയാളികളുടെ പ്രിയ നായികയായ നവ്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ്.
താരങ്ങളുടെ നിറപ്പകിട്ടില്ലാത്ത സാധാരണ ഒരു ദിനം എങ്ങനെയാണെന്നൊക്കെ ആരാധകർ മനസിലാക്കിയത് താരത്തിൻ്റെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെയാണ്.
വളരെ സർവ്വ സാധാരണക്കാരെ പോലുള്ള ജീവിതവിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. അതിനാൽ തന്നെ താരത്തോട് വലിയ ഇഷ്ടമാണ് ആരാധകരെല്ലാം കാട്ടാറുള്ളത്.മറ്റു താരങ്ങളെല്ലാം അവതവരുടെ നിറപ്പകിട്ടുള്ള ജീവിതത്തിലെ വർണ്ണക്കാഴ്ചകൾ മാത്രമാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്.
അതേസമയം നവ്യ ഒരു നടിയെന്ന തലക്കനമൊന്നും ഏശാത്ത തരത്തിലുള്ള ചിത്രങ്ങളടക്കം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാലിപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ കമൻ്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. ഒരു കൈക്കുഞ്ഞുമായുള്ള ചിത്രമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
നവ്യയുടെ മകൻ സായി കൃഷ്ണയും ചിത്രത്തിലുണ്ട്. ചിത്രത്തിലുള്ള കുഞ്ഞിൻ്റെ പേര് ഐറ എന്നാണ്. ഐറയ്ക്ക് പിറന്നാളാശംസിച്ചു കൊണ്ടാണ് നവ്യ ചിത്രങ്ങളെല്ലാം പങ്കുവെച്ചിരിക്കുന്നത്. താനും സായിയും കുഞ്ഞിനെ മിസ്സ് ചെയ്യുന്നെന്നാണ് താരം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
മുൻപ് എപ്പൊഴോ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് ഇതെന്ന് വ്യക്തമാണ്. എന്നാൽ കുഞ്ഞ് ആരാണ് എന്ന സ്നേഹാന്വേഷണവുമായി ചുറ്റും കൂടിയിരിക്കുകയാണ് ആരാധകരും. സായിയും ചിത്രത്തിൽ അതീവ സന്തുഷ്ടനാണ്. കുഞ്ഞ് ഐറയെ മടിയിൽ വെച്ചുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
കുഞ്ഞ് ആരാണെന്നൊക്കെ തിരക്കുന്നതിനൊപ്പം തന്നെ താരത്തിൻ്റെ മടിയിലിരിക്കുന്ന കുഞ്ഞ് ഐറയ്ക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടും ആരാധകരെത്തിയിട്ടുണ്ട്. സംവിധായകൻ വികെപി സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.
ചിത്രം റിലീസിനൊരുങ്ങുകയാണ്.ഇതോടെ വിവാഹശേഷം മലയാള സിനിമയിൽ നിന്ന് അൽപം ഇടവേളയെടുത്ത നവ്യ ആറ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്.