നടി നസ്രിയയെ കാണാൻ അഗ്രമുണ്ടെന്നു ആഗ്രഹം പ്രകടിപ്പിച്ചു കല്യാണി
ഒരു സിനിമ മാത്രമേ മലയാളത്തില്‍ചെയ്യാൻ കഴിഞ്ഞുവെങ്കിലും പ്രേക്ഷകരുടെ പ്രീതി നേടാന്‍ സാധിച്ചിട്ടുണ്ട് കല്യാണി പ്രിയദര്‍ശന്. തെലുങ്കിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. പിന്നീട് തമിഴില്‍ എത്തി. അതിന് ശേഷമാണ് കല്യാണി മലയാളത്തിലെത്തുന്നത്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരോടൊപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.
ചിത്രത്തില്‍ കല്യാണിയുടെ അഭിനയം താരത്തിന് കെെയ്യടി നേടിക്കൊടുത്തു. പുതിയ ചിത്രങ്ങളുമായി മലയാളത്തില്‍ സജീവമാവുകയാണ് കല്യാണി.മലയാളികളുടെ ഇഷ്ട താരം നസ്രിയ ആണ് തന്റെ പ്രചോദനമെന്ന് കല്യാണി പറയുന്നു.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ കല്യാണിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ആരാധകരുടെയും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.സിനിമയിലേക്കും അഭിനയത്തിലേക്കും വരാനുള്ള പ്രചോദനം നസ്രിയ ആണെന്നും താരം പറയുന്നു. നസ്രിയയുടെ അഭിനയം കണ്ടിട്ടാണ് നടിയാകാനുള്ള മോഹം തോന്നിയതെന്ന് കല്യാണി പറയുന്നു.
ഇതിനിടെ തന്റെ പ്രചോദനം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി.പണ്ടേ അറിയാമായിരുന്നു സിനിമ എന്റെ പ്രൊഫഷനെന്ന്. ഏത് റോളിലാകും വരുന്നതെന്ന കാര്യത്തിലേ തീരുമാനം ആകാതിരുന്നുള്ളുവെന്നും കല്യാണി പറയുന്നു. അതേസമയം നസ്രിയയെ കാണാനും സംസാരിക്കാനും വളരെയധികം ആഗ്രഹമുണ്ടെന്നും കല്യാണി പറയുന്നു.
നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് തന്റെ പ്രിയപ്പെട്ട നടനാണെന്നും കല്യാണി പറയുന്നു. താരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ പ്രതികരണം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.
എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയമാണ് മറ്റൊന്ന്. രണ്ടിലും പ്രണവാണ് കല്യാണിയുടെ നായകന്‍.രണ്ട് ചിത്രങ്ങളാണ് കല്യാണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
അച്ഛന്‍ പ്രിയദര്‍ശൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാറാണ് ആദ്യത്തേത്. ചിത്രം പോയ മാസം റിലീസ് ചെയ്യാനിരുന്നതാണ്.