ബിഗ്ഗ്‌ബോസ് മത്സരാർഥികൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Divya John

ബിഗ് ബോസ് മത്സരാർത്ഥികളായിരുന്നു. മാത്രമല്ല ബിഗ്ഗ്‌ബോസ് സീസൺ ടുവിലെ തന്നെ മറ്റൊരു മത്സരാർഥിയായിരുന്നു ആര്യയും. അഭിരാമിയും അമൃതയും ആര്യയും തമ്മിൽ വീടിനുളിൽ മിക്കപ്പോഴും തർക്കങ്ങൾ ഉണ്ടാവുക പതിവായിരുന്നു.

 

 

  എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് അവസാനിച്ചതോടു കൂടി, പരസ്പരം വിയോജിപ്പുണ്ടായിരുന്നവർ കെട്ടിപിടിച്ചു സ്നേഹം പങ്കിട്ട ശേഷമാണു പിരിഞ്ഞത് ഇരു ഗ്രൂപ്പുകളായി തിരിഞ്ഞു നടന്ന മത്സരത്തിൽ ഒരിക്കൽ പോലും ഇരുകൂട്ടരും സ്നേഹത്തോടെ പെരുമാറുന്ന കാഴ്ച പ്രേക്ഷകർ കണ്ടിരുന്നില്ല.

 

   ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം അഭിരാമി പങ്ക് വച്ച ഒരു പോസ്റ്റും അതിന് ആര്യ നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിയുടെ പോസ്റ്റിന് 'ബേബി'എന്ന് വിളിച്ചുകൊണ്ടാണ് ആര്യ എത്തിയത്, ശേഷം ഇരുവരും തമ്മിൽ കമന്റുകൾക്ക് മറുപടി നൽകുന്നത് കാണാൻ സാധിക്കും. "മിസ് ഔർ ഫൈറ്റ്‌സ്" എന്നും സുരക്ഷിതരായി ഇരിക്കാനും ആണ് അഭി കമന്റ് നൽകുന്നത്.

 

"ഇതെന്ന പിള്ളേര് കളിയാണോ, ഉടനെ കാണാം എന്നൊക്കെയാണ്, ആര്യ നൽകിയ മറുപടി.ബിഗ് ബോസ് വീടിനുള്ളിൽ എത്തും മുന്നേ തന്നെ ഇരു കൂട്ടരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നു.കൊറോണ നിർദ്ദേശം പാലിക്കുന്നതും, ഒപ്പം പിന്തുണച്ചവർക്ക് നന്ദിയും അറിയിച്ചു കൊണ്ടാണ് അഭിരാമി രംഗത്ത് വന്നത".

 

  എന്നാൽ ഇരുവരുടെയും സ്നേഹ പ്രകടനം കണ്ടിട്ട്, ചില പ്രേക്ഷകർ ബിഗ് ബോസിൽ നടന്ന ചില തർക്കങ്ങളും അതിന്റെ സ്‌ക്രീൻ ഷോട്ടുകളും പങ്ക് വയ്ക്കുന്നുണ്ട്.

 

  ബിഗ് ബോസിന്റെ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പാണ് തങ്ങളുടെ പരിപാടികള്‍ നിര്‍ത്തിവെക്കുന്ന കാര്യം അറിയിച്ചത്. കൊറോണയുടെ തുടർനാണിത്. അണിയറ പ്രവര്‍ത്തകരുടെയും മല്‍സരാര്‍ത്ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

 

  ബിഗ് ബോസ് രണ്ടാം സീസണില്‍ ആരാകും വിന്നറാവുകയെന്നത് എല്ലാവരും കാത്തിരുന്നൊരു കാര്യമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ മാറിയതോടെയാണ് ബിഗ് ബോസ് അതിന്റെ അവസാനത്തിലേക്ക് കടക്കുന്നത്. നിലവില്‍ ഒമ്പത് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. 

Find Out More:

Related Articles: