കൂടത്തായി ജോളിയുടെ കൊലപാതക 'പരമ്പര'!

Divya John

കൂടത്തായി കൊലപാതക പരമ്പര കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ്. ഈ കൊലപാതക പരമ്പരയെ ആസ്പദമാക്കി ഫ്ളവർസ് ടിവി സംപ്രേഷണം ചെയ്ത പരമ്പരയായിരുന്നു കൂടത്തായി, ദ ഗെയിം ഓഫ് ഡെത്ത്. പരമ്പര ചില കാരണങ്ങളാൽ ഹൈ കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ സ്റ്റേ ചെയ്ത ഈ പാരമ്പരക്കെതിരെ ഇപ്പോൾ പോലീസും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

 

 

     സീരിയൽ സംപ്രേഷണം ചെയ്യുന്നത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ച സമയത്തായിരുന്നു സീരിയലിനെതിരെ പോലീസ് ഹൈകോടതിയിലെത്തുന്നത്. പരമ്പര സംപ്രേഷണം ചെയുന്ന ഭാഗങ്ങളെല്ലാം കൂടത്തായി കൊലപാതകവുമായി സാമ്യമുള്ള സാഹചര്യങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ  ചെയ്തിരിക്കുന്ന സീരിയലിനെതിരെ പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സത്യവാങ്മൂലം നൽകിയിരിക്കുന്നത്  കോഴിക്കോട് റൂറൽ എസ്‌പി കെജി സൈമണാണ്.

 

 

 

   സംപ്രേഷണം ചെയ്യുന്നത് എന്തെന്ന് മനസിലാക്കാൻ പോലീസിനെ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സ്ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ കഥ എന്താണെന്നതിനെ കുറിച്ച് അറിയില്ലെന്നും പോലീസ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സീരിയലിന്റെ മുഴുവൻ  കേസിലെ മുഖ്യ സാക്ഷിയായ അന്താനത്ത് മുഹമ്മദിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത് സ്റ്റേ ചെയ്തിരുന്നത്. സീരിയലിൽ സംപ്രേഷണം ചെയ്യുന്ന ഭാഗങ്ങൾ നിരപരാധികളെ പോലും  കുറ്റപ്പെടുത്തുന്ന രീതിയിലാണെന്നും കൂടാതെ ചില കാര്യങ്ങൾ കൊലപാതകത്തിന്റെ അന്വേഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്താനത് മുഹമ്മദ് ഹർജി സമർപ്പിച്ചത്.

 

 

 

    കൊലപാതക പരമ്പരയിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് കേസുകളിൽ കൂടി ഇനിയും അന്വേഷണം പൂർത്തിയാക്കാനുണ്ടെന്നും ഈ സമയത്ത് സീരിയിൽ സംപ്രേഷണം ചെയ്യുന്നത് കേസിനെ ചിലപ്പോൾ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.  അന്വേഷണ ഉദ്യോഗസ്ഥർ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

 

 

     ഇതോടെയാണ് പരമ്പര സ്റ്റേ ചെയ്യാൻ കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.  കൂടാതെ ഇതിന്റെ അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തു. ഹർജി വിധി പറയാൻ മാറ്റിയ കോടതി അതുവരെ സീരിയലിന്റെ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സീരിയലിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയൽ തുടങ്ങും മുമ്പ് ഔദ്യോഗിക അറിയിപ്പായി പറയുന്നുണ്ട്.

 

 

 

    എന്നാൽ കൂടത്തായി കൊലപാതകത്തിന്റെ യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കി തന്നെയാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇതുവരെയുള്ള ഭാഗങ്ങൾ പ്രദർശിപ്പിച്ചതിലൂടെ വ്യക്തമാവുന്നത്. ഇത്തരത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പരമ്പര മുന്നോട്ടു പോയാൽ  ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

 

 

    കൂടത്തായി കൊലപാതക കേസിലെ  നിർണായക സാക്ഷികളാണ് ഹർജിക്കാരനായ മുഹമ്മദും മുഹമ്മദിന്റെ മാതാവും. ഇവരുടെ രണ്ടുപേരുടെയും കേസുമായി ബന്ധപ്പെട്ട സൂചനകൾ അടങ്ങുന്ന മൊഴികൾ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ രേഖപെടുത്തിയിട്ടുമുണ്ട്. ഇതും മുഹമ്മദ് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമായി പറയുന്നുണ്ട്. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട 3 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

 

     ട്രയൽ പോലും ആരംഭിച്ചിട്ടില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന  ഈ സാഹചര്യത്തിൽ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ഒരുപക്ഷെ പ്രതികൂലമായി ബാധിക്കാനും  അന്വേഷണം തന്നെ ഗതിമാറി പോവാനും സാധ്യത ഏറെയുള്ളതായും കുടുംബാംഗങ്ങൾ ഭയപ്പെടുന്നു.

 

 

 

      ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പോലീസ് കോടതിയെ സമീപിച്ചിരുന്നത്. കൂട്ടത്തായി കൊലപാതക കേസിലെ പ്രധാനി ജോളിക്കെതിരെ ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു.  മാത്യു മഞ്ചാടി വധക്കേസിന്റെ കുറ്റ പത്രമാണ് സമർപ്പിച്ചതെന്ന് കേസന്വേഷിക്കുന്ന കോഴിക്കോട് റൂറൽ എസ്‌പി കെജി സൈമൺ പറഞ്ഞത്. 

Find Out More:

Related Articles: