കല്യാണം കഴിഞ്ഞില്ല,അതിനു മുൻപേ വിവാഹമോചനകാര്യം!!! പ്രതികരണവുമായി മീര
അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയാകുന്നതിന്റെ ഭാഗമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹനിശ്ചയത്തിന്റെ ഫോട്ടോയും വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിഷ്ണു ആണ് മീരയുടെ വരൻ. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങിൽ എത്തിയത്.
വെള്ള ജുബ്ബയായിരുന്നു വിഷ്ണുവിന്റെ വേഷം. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകരിലൊരാളായി മാറുകയായിരുന്നു മീര
അമല പോൾ അഭിനയിച്ച ലാൽജോസിന്റ ചിത്രം മിലിയിൽ മീര അഭിനയിച്ചിട്ടുണ്ട്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയർ ആരംഭിച്ചത്.
ടോപ് 3 മോഡൽസ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചെങ്കിലും മീര കോമഡി സ്റ്റേഴ്സിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത് . ഇപ്പോൾ സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും അവാർഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. അപ്രതീക്ഷിതമായാണ് ആരാധകരെ തേടി മീരയുടെ വിവാഹനിശ്ചയവാർത്തയെത്തിയത്.
മീര തന്റെ ആരാധകർക്ക്
വിവാഹത്തേക്കുറിച്ചുള്ള സൂചനകളൊന്നും നൽകിയിരുന്നില്ല. എന്നാലിപ്പോൾ പങ്കാളിയെ കണ്ടപ്പോൾ തോന്നിയ കാര്യങ്ങളും വിവാഹശേഷമുള്ള വിശേഷങ്ങൾ കുറിച്ചും വെളിപ്പെടുത്തുകയാണ് മീര. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെന്നുമാണ് മീര പറയുന്നത്. മീര കാത്തിരുന്നത് വിഷ്ണുവിനെ പോലെ ഒരാൾക്ക് വേണ്ടിയാണെന്നും മീരയുടെ പിറന്നാൾ ദിനത്തിലാണ് മീര ആദ്യമായി വിഷ്ണുവിനെ കാണുന്നതെന്നും താരം വ്യക്തമാക്കി.
ആ നിമിഷം മുതല്‍ താൻ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കണ്‍സപ്റ്റില്‍ അന്ധമായി വിശ്വസിച്ചു തുടങ്ങി എന്നും വിഷ്ണു തന്റേതാണെന്ന് തിരിച്ചറിഞ്ഞു എന്നും മീര കൂട്ടിച്ചേർത്തു. ആദ്യം കണ്ടപ്പോൾ വിഷുവിനെ കെട്ടിപ്പിടിച്ച് എന്തുകൊണ്ട് തന്റെ ജീവിതത്തിലേക്ക് വരാൻ ഇത്ര വൈകിയെന്നു ചോദിക്കാന്‍ തോന്നി എന്നും മീര വ്യക്തമാക്കി.
തന്റെ വീട്ടുകാരുൾപ്പെടെ തന്റേത് ഒരു പ്രണയവിവാഹമായിരിക്കുമെന്നാണ് കരുതിയതെന്നും ഒരു മണിരത്നം ചിത്രത്തിലെ പ്രണയം പോലൊന്ന് സംഭവിക്കുമെന്ന് താനും പ്രതീക്ഷിച്ചിരുന്നെന്നും മീര പറയുന്നു. എന്നാൽ ജോലി തിരക്കിനിടയിൽ അങ്ങനെ ഒരു പ്രണയം സംഭവിച്ചില്ലെന്ന് മീര കൂട്ടിച്ചേർത്തു.
എന്നാൽ വിവാഹ നിശ്ചയത്തിന് ശേഷം സോഷ്യൽ മീഡിയ വഴി ലഭിച്ച ചില കമന്റുകൾ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും മീര വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ മീരക്ക് വരുന്ന പകുതി കമന്റുകളും വിവാഹമോചനം എന്നാണ് എന്ന് ചോദിക്കുന്നവയാണ്.
വിവാഹമോചനം എന്നാണെന്ന് ചോദിക്കുന്നവരോട് മീര നല്ല കിടിലൻ മറുപടിയാണ് പറയുന്നത്. എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്,പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ല എന്നായിരുന്നു മീരയുടെ മറുപടി.