വൈദികർക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ലൂസി കളപ്പുര. വൈദികർ മഠങ്ങളിൽ സന്ദർശകരാണെന്ന് പറഞ്ഞെത്തി ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
വൈദികർക്കെതിരെയുള്ള ഗുരുതര ആരോപണം ‘കർത്താവിന്റെ നാമത്തിൽ’ എന്ന സിസ്റ്റർ ലൂസിയുടെ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് നേരെ കന്യാസ്ത്രീ ആയ ശേഷവും പീഡനശ്രമം ഉണ്ടായെന്നും ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.
കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മഠത്തിൽ ഒരു കന്യാസ്ത്രീ പ്രസവിച്ചെന്നും പുസ്തകത്തിൽ പറയുന്നു. പള്ളിമേടകളിലേക്ക് കന്യാസ്ത്രീകളെ മഠങ്ങളിൽ നിന്നും പറഞ്ഞു വിടാറുണ്ടെന്നും സിസ്റ്റർ വെളിപ്പെടുത്തുന്നു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.
സിസ്റ്റർ ലൂസികളപ്പുര സഭ നടപടി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. മഠത്തില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീൽ അയച്ചിരുന്നു.
അപ്പീലില്‍ എഫ്സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയും ലൂസി നൽകിയിട്ടുണ്ട്. ഒപ്പം കേരളത്തില്‍ കത്തോലിക്ക സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭ അധികൃതർ ഉൾപ്പെട്ട കേസുകളും സിസ്റ്റർ ലൂസി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
Find Out More: