യുഎഇ യാത്രക്കാർ ശ്രദ്ധിക്കുക: ലഗേജുകളിൽ ഈ സാധനങ്ങളുണ്ടെങ്കിൽ കുടുങ്ങും

Divya John
യുഎഇ യാത്രക്കാർ ശ്രദ്ധിക്കുക: ലഗേജുകളിൽ ഈ സാധനങ്ങളുണ്ടെങ്കിൽ കുടുങ്ങും. ജിസിസി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം യാത്രക്കാർക്ക് ലഗേജിൽ കൊണ്ടു പോവാൻ കൊണ്ടുവരാനും അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കൾ ഏതൊക്കെയെന്ന് കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇതേക്കുറിച്ചുള്ള അറിവില്ലായ്മ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയും പലരുടെയും യാത്ര തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്ന അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള പ്രത്യേക ബോധവൽക്കരണ വീഡിയോയും എഫ്‌സിഎ പുറത്തിറക്കി. ഇത് അതോറിറ്റിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും www.fca.gov.ae എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.സിനിമാ പ്രൊജക്ടറുകൾ, റേഡിയോ-സിഡി പ്ലെയറുകൾ, ഡിജിറ്റൽ കാമറകൾ, ടിവിയും റിസീവറും (ഒരെണ്ണം വീതം), വ്യക്തിഗത സ്പോർട്സ് ഉപകരണങ്ങൾ, പോർട്ടബിൾ കംപ്യൂട്ടറുകളും പ്രിന്ററുകളും, നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ. യാത്രക്കാർ കൈയിൽ കരുതുന്ന ഗിഫ്റ്റുകളുടെ മൂല്യം 3,000 ദിർഹത്തിൽ കൂടാൻ പാടില്ല. പരമാവധി 200 സിഗരറ്റുകൾ മാത്രമേ അനുവദിക്കൂ.

 അതേസമയം, 18 വയസ്സിൽ താഴെയുള്ള യാത്രക്കാർ പുകയില ഉൽപ്പന്നങ്ങളോ മദ്യമോ കൈയിൽ കരുതാൻ പാടില്ല. അതേപോലെ 60,000 ദിർഹത്തിന്റെ മൂല്യത്തിൽ കൂടുതലുള്ള കറൻസികളോ വിലപിടിപ്പുള്ള ലോഹങ്ങളോ രത്നങ്ങളോ, മറ്റൊരാൾക്ക് നൽകാനുള്ള എന്തെങ്കിലും സാധനങ്ങളോ ഉണ്ടെങ്കിൽ അക്കാര്യം പ്രത്യേകം വെളിപ്പെടുത്തണം. എന്നാൽ അധികൃതരുടെ അനുമതിയോട് കൂടി മാത്രം കൊണ്ടുവരാനാവുന്ന ചില നിയന്ത്രിത വസ്തുക്കളുണ്ട്. ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളം, കീടനാശിനി, ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുതിയ വാഹനത്തിന്റെ ടയറുകൾ, വയർലസ് ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധക വസ്തുക്കൾ, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, അസംസ്‌കൃത രത്നം, പുകയിലയിൽ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇവ കൊണ്ടുവരണമെങ്കിൽ ഓരോ വസ്തുക്കളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി ആവശ്യമാണ്.

മയക്കുമരുന്നുകൾ, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോൺ കൊണ്ടുള്ള മീൻ വല, പന്നി വർഗത്തിൽപ്പെട്ട മൃഗങ്ങൾ, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസർ പെൻ, വ്യാജ കറൻസികൾ, ആണവ വികിരണമേറ്റ വസ്തുക്കൾ, മതനിന്ദയുള്ളതോ അശ്ലീലം ഉൾക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കൽ പ്രതിമകൾ, വെറ്റില ഉൾപ്പെടെയുള്ള മുറുക്കാൻ വസ്തുക്കൾ.അപരിചിതരുടെ കൈയിൽ നിന്ന് അകത്ത് എന്താണെന്ന് അറിയാത്ത ലഗേജുകളോ ബാഗുകളോ സ്വീകരിക്കരുത്. എന്താണ് എന്ന് കൃത്യമായി അറിയാതെ സുഹൃത്തുക്കളിൽ നിന്ന് പോലും ബാഗും മറ്റും വാങ്ങരുത്. അത്തരം ബാഗുകളിൽ ചിലപ്പോൾ മയക്കുമരുന്നോ പരിധിയിൽ കൂടുതൽ പണമോ മറ്റ് വസ്തുക്കളോ ഉൾപ്പെട്ടേക്കാം.

മരുന്നുകൾ കൊണ്ടു വരുമ്പോൾ ഡോക്ടറുടെ അംഗീകൃത കുറിപ്പ് കൈയിൽ കരുതണമെന്നും വിമാന കമ്പനികളും മറ്റും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും എഫ്സിഎ അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് സാധനങ്ങൾ കൊണ്ടുവരുന്നവർക്ക് തടവും പിഴയും ഉൾപ്പെടെ ശക്തമായ ശിക്ഷയാണ് ഉള്ളതെന്നും എഫ്‌സിഎ മുന്നറിയിപ്പ് നൽകി. ലഗേജിലെ ഉള്ളടക്കങ്ങളെ കുറിച്ച് കസ്റ്റംസ് അധികൃതരിൽ നിന്ന് മറച്ചുവയ്ക്കുന്നതും കുറ്റകരമാണ്. മയക്കുമരുന്നുകൾ, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോൺ കൊണ്ടുള്ള മീൻ വല, പന്നി വർഗത്തിൽപ്പെട്ട മൃഗങ്ങൾ, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസർ പെൻ, വ്യാജ കറൻസികൾ, ആണവ വികിരണമേറ്റ വസ്തുക്കൾ, മതനിന്ദയുള്ളതോ അശ്ലീലം ഉൾക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കൽ പ്രതിമകൾ, വെറ്റില ഉൾപ്പെടെയുള്ള മുറുക്കാൻ വസ്തുക്കൾ.

Find Out More:

Related Articles: