ജോർജ് കുട്ടിക്കും കുടുംബത്തിനും പ്രേക്ഷകരുടെ ഗംഭീര വരവേൽപ്പ്!

Divya John
ജോർജ് കുട്ടിക്കും കുടുംബത്തിനും പ്രേക്ഷകരുടെ ഗംഭീര വരവേൽപ്പ്! കഴിഞ്ഞ അർദ്ധരാത്രിയിലാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രം പ്രേക്ഷകരിലേക്കെത്തിയതിന് പിന്നാലെ മിനിറ്റുകൾക്കകമാണ് ചിത്രം ടെലഗ്രാമിലെത്തിയത്. രാത്രി ഓടിടി റിലീസിന് ശേഷം ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്. ഗംഭീര ട്വിസ്റ്റുകളും കഥാഗതിയും ചിത്രത്തിൻ്റെ ആകെത്തുകയായി മാറി. ജീത്തു ജോസഫിൻ്റെ ഗിഭീര തിരക്കഥയാണ് ചിത്രത്തിൻ്റെ നട്ടെല്ല്.മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രം ഏറ്റെടുത്തത്.

  കൊവിഡ് നിയന്ത്രണങ്ങൾ കണക്കാക്കി തീയേറ്റർ തുറക്കുന്നതിന് മുൻപ് തന്നെ ദൃശ്യം 2 ഒടിടി റിലീസായി പുറത്തിറക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. പിന്നീടാണ് തീയേറ്ററുകൾ തുറന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി നിർമ്മാതാവും അഭിനയിച്ചിട്ടുണ്ട്. ചിത്രം ടെലഗ്രാമിൽ ചോർന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ ഭാഗത്ത് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.  ചിത്രം പ്രേക്ഷകരിലേക്കെത്തിയതിന് പിന്നാലെ മിനിറ്റുകൾക്കകം തന്നെ ചിത്രം ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടു. ചിത്രം റിലീസായ ഉടനെ കണ്ടത് നിരവധി സിനിമാതാരങ്ങളും അണിയറ പ്രവർത്തകരുമൊക്കെയാണ് . തുടർന്ന് ചിത്രത്തെ പറ്റിയുള്ള അഭിപ്രായങ്ങളും ഏവരും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രാത്രി ഓടിടി റിലീസിന് ശേഷം ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്.

 ജീത്തു ജോസഫിൻ്റെ ഗംഭീര തിരക്കഥയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. ഗംഭീര ട്വിസ്റ്റുകളും കഥാഗതിയും സംവിധാന മികവും അഭിനയപ്രതിഭകളുടെ മികച്ച അഭിനയവും ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മിഥുൻ രമേശ് തുടങ്ങി നിരവധി പേരാണ് ചിത്രത്തെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദൃശ്യം 2 ചിത്രത്തെ വാനോളം പുകഴ്ത്തി നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ ഇന്നലെ വൈകിട്ടോടെ തന്നെ രംഗത്തെത്തിയിരുന്നു. ജീത്തു എത്ര മനോഹരമായിട്ടാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. 6 വർഷക്കാലത്തിനു ശേഷം ജോർജുകുട്ടി എത്തുന്നത് എങ്ങനെയായിരിക്കും? 

അദ്ദേഹത്തിന് എന്തു സംഭവിച്ചിരിക്കാം? അദ്ദേഹം പിടിക്കപ്പെടുമോ? നിയമത്തെ വീണ്ടും കബളിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ? ഇതൊക്കെ നിങ്ങൾക്ക് ഊഹിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റാണ്. നിങ്ങൾക്കായി കാത്തിരിക്കുന്നത് വലിയൊരു അത്ഭുതം തന്നെയാണ്.അതിമനോഹരമായി എഴുതി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിനു ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഈ സിനിമ കണ്ടതിനു ശേഷം ഞാൻ ആദ്യമായി വിളിച്ചതും അദ്ദേഹത്തെ തന്നെയാണ്. സഹോദരാ താങ്കളെ ഓർത്ത് ഞാൻ ഒരുപാട് സന്തോഷിക്കുന്നുവെന്നും പൃഥ്വി കുറിച്ചു.

Find Out More:

Related Articles: