സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കും; ഒപ്പം ചില നിർദ്ദേശങ്ങളും!

Divya John
സംസ്ഥാനത്തെ തിയേറ്ററുകൾ ജനുവരി അഞ്ചിന് തുറക്കും; ഒപ്പം ചില നിർദ്ദേശങ്ങളും! സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ജനുവരി അഞ്ച് ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഒരു വർഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ കൊവിഡ്-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഒരു വർഷമായി സംസ്ഥാനത്തെ തിയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പകുതി സീറ്റുകളിൽ മാത്രമായിരിക്കും കാഴ്‌ചക്കാരെ അനുവദിക്കുക. അതായത് പകുതി ടിക്കറ്റുകൾ മാത്രമേ തിയേറ്റർ ഉടമകൾ വിൽക്കാൻ പാടുള്ളൂ. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും തീർച്ചയായി പാലിക്കണം.

 വീഴ്‌ച വരുത്തുന്ന തിയേറ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സിനിമാശാലകൾ അണുവിമുക്തമാക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഒരു വർഷമായി സംസ്ഥാനത്തെ തിയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.മതപരമായ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100 പേരെയും ഔട്ട്‍ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കും. എക്‌സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്‌പോട്‌സ് പരിശീലനങ്ങൾ അനുവദിക്കും. എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കായുള്ള ഹോസ്‌റ്റലുകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങൾ പാലിച്ച് ജനുവരി അഞ്ച് മുതൽ ആരംഭിക്കാം.

ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പോലീസ് ഉദ്യോഗസ്ഥരും സെക്‌ടറൽ മജിസ്‌ട്രേറ്റുമാരും അതുറപ്പാക്കും.  അതേസമയം തീയേറ്ററുകൾ ചൊവ്വാഴ്ച വീണ്ടും തുറന്ന് പ്രവർത്തിക്കുന്നു എന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതിന് പിന്നാലെ നിരവധി സിനിമാപ്രേമികളും സിനിമാ അണിയറ പ്രവർത്തകരുമാണ് സൈബറിടത്തിലൂടെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ മീമുകളിലൂടെയും ട്രോളുകളിലൂടെയും മറ്റും ഈ സന്തോഷ വാർത്ത ആഘോഷമാക്കുകയാണ് സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും. ' ആശ്വാസ വാർത്ത' പങ്കുവെച്ചു കൊണ്ടാണ് എല്ലാവരും തന്നെ സന്തോഷം ഷെയർ ചെയ്തിരിക്കുന്നത്. 

അറുപതോളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോൾ തീയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമേ കാഴ്‌ചക്കാരെ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാർഗ നിർദേശങ്ങളും മാനദണ്ഡങ്ങളും കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഷോയ്ക്ക് പകുതി ടിക്കറ്റുകൾ മാത്രം വിൽക്കാനുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. തീയേറ്ററുകൾ അണുവിമുക്തമാക്കി ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിച്ചു കൊണ്ടു മാത്രമേ തീയേറ്ററുകൾ വീണ്ടും പ്രവ‍ത്തനം ആരംഭിക്കാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Find Out More:

Related Articles: