2020- നു പിന്നിലെ കഷ്ടപ്പാടുകൾ നിരത്തി ഒരു വൈറൽ വീഡിയോ പുറത്തിറങ്ങി

Divya John
കോവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവ് ഏറെ പ്രതികൂലം നിറഞ്ഞ ഒരു വർഷത്തിലൂടെ കടന്നു പോവാൻ നമ്മെ നിർബന്ധിതരാക്കി. അടുത്തിടെ സമൂഹ മാധ്യമങ്ങൾ വന്ന ഒരു പോസ്റ്റ് ഏറെ ചിന്തിപ്പിക്കുന്നതാണ്. 2020 എങ്ങനെ എന്ന ചോദ്യത്തിന് 'ജനുവരി, ഫെബ്രുവരി, കൊറോണ....കൊറോണ, ഡിസംബർ' എന്ന ഉത്തരം പലരും സത്യം എന്ന് അംഗീകരിച്ചു.  പലർക്കും ജോലി നഷ്ടപ്പെടുകയും, പലർക്കും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകേണ്ടിയും വന്നു. വീട്ടിൽ തന്നെ കഴിഞ്ഞു കൂടാൻ നിർബന്ധിതരായതും ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

 ആകെ മൊത്തം കൂട്ടിക്കിഴിച്ചാൽ 2020 ഭൂരിപക്ഷം പേരും മറക്കാൻ ആഗ്രഹിക്കുന്ന വർഷം ആണ് 2020. കോവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവ് ഏറെ പ്രതികൂലം നിറഞ്ഞ ഒരു വർഷത്തിലൂടെ കടന്നു പോവാൻ നമ്മെ നിർബന്ധിതരാക്കി.  ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സംഗ്വാൻ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരു മിനിറ്റ് 6 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ബുൾസൈ ഉണ്ടാക്കാൻ മുട്ട പൊട്ടിച്ചു ചട്ടിയിൽ ഒഴിക്കുമ്പോൾ മഞ്ഞക്കരു പൊട്ടുന്നത് കാണാം. ഈ വർഷത്തിന്റെ കഷ്ടപ്പാടുകൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

 2020-ൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഓരോന്നും നിരത്തുകയല്ല മറിച്ച് നിത്യജീവിതത്തിൽ നാം അനുഭവിക്കാറുള്ള അബദ്ധങ്ങളും, അമളികളും രസകരമായി കൂട്ടിച്ചേർത്താണ് വിഡിയോയിൽ 2020 എന്ന വർഷത്തെ വിവരിക്കുന്നത്. 'ഇതാണ് ചുരുക്കത്തിൽ 2020 നമ്മളോട് ചെയ്യുന്നത്' എന്ന തലക്കെട്ടോടെ നിതിൻ സംഗ്വാൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്." വാക്കുകൾക്ക് വിവരിക്കാൻ പറ്റാത്ത വിധം 2020-നെ ഈ ശബ്ദമില്ലാത്ത വീഡിയോ വിവരിക്കുന്നു", ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു.

പിന്നീട് പുസ്തകത്തിലെ ഒരു എട് കീറിയെടുക്കുമ്പോൾ തെറ്റായ രീതിയിൽ മുറിഞ്ഞു വരുന്നതും, റോക്കറ്റ് പടക്കത്തിന് തീ കൊളുത്തിയിട്ട് അത് കെട്ടു പോകുന്നതും, ചീസ് ബ്രെഡിൽ പരത്താൻ നോക്കിയിട്ട് ശരിക്ക് പരത്താൻ പറ്റാതിരിക്കുന്നതും, പേസ്റ്റ് ബ്രെഷിൽ തേച്ചതിന് ശേഷം പല്ലിനോട് അടുപ്പിക്കുമ്പോഴേക്കും നിലത്ത് വീഴുന്നതും, കട്ടൻ ചായ ഒരു ഗ്ലാസിൽ നിന്നും മറ്റൊരു ഗ്ലാസ്സിലേക്ക് മാറ്റുമ്പോൾ നിലത്തു പോകുന്നതും അടക്കം നിത്യവീവിതത്തിൽ നമുക്ക് ഇടയ്ക്കിടെ സംഭവിക്കാറുള്ള അമളികളാണ് 2020-ന്റെ ബുദ്ധിമുട്ടുകൾക്ക് ദൃഷ്ടാന്തമായി വിഡിയോയിൽ അവതരിപ്പിക്കുന്നത്‌. 

Find Out More:

Related Articles: