ആപ്പിൾ ഡിവൈസുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക; പൊട്ടിത്തെറിച്ച് തെലുങ്ക് സൂപ്പർ താരം!
ഇതുവരെയും ആപ്പിൾ കമ്പനിയിൽ നിന്നും ട്വീറ്റിന് പ്രതികരണം കിട്ടിയിട്ടില്ല.കഴിഞ്ഞ ദിവസമാണ് മൈക്രോബ്ലോഗ്ഗിങ് സൈറ്റ് ആയ ട്വിറ്ററിൽ ആപ്പിളിനെതിരായി അക്കിനേനി നാഗാർജുന ട്വീറ്റ് ചെയ്തത്. "നിങ്ങൾ ആപ്പിൾ സ്റ്റോർ ഇന്ത്യയിൽ നിന്ന് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം എന്നും കൂട്ടിച്ചേർത്തിരുന്നു താരം. പക്ഷെ നാഗാർജുന വാങ്ങിയ ആപ്പിൾ ഉൽപ്പന്നമെന്താണെന്നും അതിലെ അപാകത എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. അതെ സമയം താരം പുതുതായി വാങ്ങിയ ആപ്പിൾ ഉത്പന്നത്തെപ്പറ്റി സംശയം ഉണർന്നപ്പോൾ സർവീസ് സെന്ററിൽ നിന്നും ശരിയായ പ്രതികരണമല്ല ലഭിച്ചത് എന്ന് ഗുൽറ്റ്.കോം റിപ്പോർട്ട് ചെയ്യുന്നു. 59,900 രൂപയാണ് ആപ്പിൾ എയർപോഡ്‌സ് മാക്‌സിന് ഇന്ത്യയിൽ വില.
ഈ മാസം 15 മുതൽ ഇന്ത്യയിൽ വില്പന ആരംഭിക്കുന്ന എയർപോഡ്‌സ് മാക്സിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സോണി, ബോസ്, ജാബ്ര, സെൻഎയ്സർ തുടങ്ങിയ വമ്പന്മാരുമായി കൊമ്പു കോർക്കാൻ എത്തിയിരിക്കുന്ന എയർപോഡ്‌സ് മാക്സ് പിങ്ക്, ഗ്രീൻ, ബ്ലൂ, സ്പേസ് ഗ്രേ, സിൽവർ എന്നീ 5 നിറങ്ങളിൽ ലഭ്യമാണ്. ആപ്പിൾ പ്രത്യേകം തയ്യാറാക്കിയ ഫ്ലാപ് ഓപ്പൺ 'സ്മാർട്ട്' കേസിലാണ് എയർപോഡ്‌സ് മാക്സ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഒപ്പം യുഎസ്ബി-സി ലൈറ്റ്നിംഗ് കേബിളുമുണ്ടാവും. അതെ സമയം വിലക്കൂടുതലുള്ള ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിലേയ്ക്ക് അവതരിപ്പിക്കുന്നത് ആപ്പിൾ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ബ്രാൻഡിന്റെ ആദ്യ ഓവർ-ഈയർ ഹെഡ്ഫോൺ എയർപോഡ്‌സ് മാക്സ് വില്പനക്കെത്തിയത്.