ഐഫോണിനെ ട്രോളി സാംസങ്
പക്ഷെ നിങ്ങൾ ഐഫോൺ 12 വാങ്ങുകയാണെങ്കിൽ ഒടുവിൽ ഫോൺ കയ്യിലെത്തുമ്പോൾ ബോക്സിന്റെ വലിപ്പം കുറഞ്ഞല്ലോ എന്ന് ചിന്തിക്കും. വെറുതെ അങ്ങ് കുറയുന്നതാണ് ഐഫോൺ 12-ന്റെ ബോക്സിന്റെ വലിപ്പം. അതായത് ആപ്പിളിന്റെ ഈ നീക്കത്തിൽ ഐഫോൺ ആരാധകർ അത്ര ഹാപ്പി അല്ല എന്നാണ് റിപോർട്ടുകൾ. അതെ സമയം പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ആപ്പിളിന്റെ എതിരാളികളിൽ പ്രധാനിയായ സാംസങ് ഈ അവസരം പാഴാക്കിയില്ല. ചാർജർ ഇല്ലാതെ എത്തുന്ന ഐഫോൺ 12-നെ നൈസ് ആയി ട്രോളി ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ്.ഏറ്റവും അത്യാവശ്യമുള്ള ചാർജർ മുതൽ ഏറ്റവും മികച്ച കാമറ, ബാറ്ററി, പെർഫോമൻസ്, മെമ്മറി, 120Hz സ്ക്രീൻ വരെ" എന്ന കുറിപ്പും.
ആപ്പിളിനെ പേരെടുത്ത് പറയുന്നില്ല എങ്കിലും ലക്ഷ്യമിടുന്നത് പുത്തൻ ഐഫോൺ 12 തന്നെ എന്ന് വ്യക്തം.സാംസങിന്റെ ഫേസ്ബുക്ക് പേജിലാണ് ഒരു ചാർജറിന്റെ ചിത്രം ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങിയ അതെ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം " നിങ്ങൾ എന്തൊക്കെയാണോ ഒരു സ്മാർട്ട്ഫോണിൽ അന്വേഷിക്കുന്നത് അതെല്ലാം ഗാലക്സിയോടൊപ്പം ലഭിക്കും.അതെ സമയം പുത്തൻ ഐഫോൺ 12-ന് മാത്രമല്ല എല്ലാ ഐഫോണുകൾക്കൊപ്പവും (ഐഫോൺ 11, XR, SE (2020) തുടങ്ങിയവ) ഇനി മുതൽ ചാർജർ, ഇയർപോഡ്സ് ഹെഡ്ഫോൺ എന്നിവ ലഭിക്കില്ല. ഇനി ബോക്സിൽ USB-C ലൈറ്റ്നിംഗ് കേബിൾ മാത്രമേ ലഭിക്കൂ എന്ന് ആപ്പിൾ സ്റ്റോർ ഓൺലൈൻ വ്യക്തമാക്കുന്നു.
ചാർജർ ഒഴിവാകുമ്പോൾ ഐഫോൺ ബോക്സുകളുടെ വലിപ്പം കുറയും. ഇതോടെ ഈ ബോക്സുകൾ നിർമ്മിക്കാനാവശ്യമായ കടലാസ്സ് പോലുള്ള പ്രകൃതിദത്തമായ അസംസ്കൃതവസ്തുക്കൾ കുറച്ചേ ആവശ്യമുള്ളൂ. ഒപ്പം ബോക്സിന്റെ വലിപ്പം കുറയുന്നത് 70 ശതമാനം കൂടുതൽ ഐഫോണുകൾ കയറ്റി അയക്കാൻ ലോജിസ്റ്റിക് വിഭാഗത്തെ സഹായിക്കും എന്നും ആപ്പിൾ കണക്ക് കൂട്ടുന്നു.തീർച്ചയായും ഈ ചോദ്യമാവും ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. പുത്തൻ ഐഫോണിന്റെ വില കൂടുന്നത് പിടിച്ചു നിർത്താൻ എന്ന് നിങ്ങൾക് തോന്നിയാലും ആപ്പിൾ പറയുന്നത് ഇതൊരു പരിസ്ഥിതി സൗഹാർദ നീക്കത്തിന്റെ ഭാഗമായാണ് എന്നാണ്.