എങ്ങനെ ഒരു ഫോണിൽ രണ്ടു വാട്സ്ആപ്പ് പ്രവർത്തിക്കും?

Divya John
എങ്ങനെ ഒരു ഫോണിൽ രണ്ടു വാട്സ്ആപ്പ് പ്രവർത്തിക്കും? ഇന്ന് പലരും സ്വന്തം ബിസിനസ് പോലും ചെയ്യുന്നത് വാട്സ്ആപ്പ് മുഖേനയാണ്. ചിലർക്കെങ്കിലും സ്വകാര്യ ആവശ്യത്തിനായും, ഓഫീസ് ആവശ്യത്തിനായും രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഈ ആവശ്യമുള്ള പലരും രണ്ട് സിം കാർഡുകളും രണ്ട് ഫോണുകളിൽ സ്ഥാപിച്ചാവും രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്നതിൽ നിന്നും ഒരുപാട് ദൂരം മുന്നോട്ട് പോയ ഒരു ആപ്പ് ആണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. ഷവോമി, സാംസങ്, വിവോ, ഓപ്പോ, വാവേയ്, ഹോണർ തുടങ്ങിയ പല സ്മാർട്ട്ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ രണ്ട് രീതിയിൽ പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

 'ഡ്യുവൽ ആപ്സ്' അല്ലെങ്കിൽ 'ഡ്യുവൽ മോഡ്' എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ബ്രാൻഡ് അനുസരിച്ച് ഓരോ ഫോണുകൾക്കും ഈ സവിശേഷതയുടെ പേര് വ്യത്യസ്തമാണ്. പല സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും പിടി ഇല്ലാത്ത ഈ ഫീച്ചറിനെപ്പറ്റി അറിയാം. സ്മാർട്ട്ഫോൺ ബ്രാൻഡ് അനുസരിച്ച് ഓരോന്നിനും ഈ സംവിധാനം വ്യതമായ പേരുകളിലാണ്. ഓരോ ബ്രാൻഡും ഈ സംവിധാനത്തെ പറയുന്ന പേരും ഫോണിന്റെ സെറ്റിങ്സിൽ എവിടെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നും മനസിലാക്കാം.

വിവോ: ആപ്പ് ക്ലോൺ, സെറ്റിംഗ്സ്> ആപ്പ് ക്ലോൺ, അസൂസ്: ട്വിൻ ആപ്പ്സ്, സെറ്റിംഗ്സ്> ട്വിൻ ആപ്പ്സ്,,വാവേയ്, ഹോണർ: ആപ്പ് ട്വിൻ, സെറ്റിംഗ്സ്> ആപ്പ് ട്വിൻ, സാംസങ്: ഡ്യുവൽ മെസഞ്ചർ സെറ്റിംഗ്സ്> അഡ്വാൻസ് ഫീച്ചേഴ്സ്> ഡ്യുവൽ മെസഞ്ചർ, ഷവോമി (MIUI): ഡ്യുവൽ ആപ്പ്സ്, സെറ്റിംഗ്സ്> ഡ്യുവൽ ആപ്പ്സ്,  ഓപ്പോ: ക്ലോൺ ആപ്പ്സ്, സെറ്റിംഗ്സ്> ക്ലോൺ ആപ്പ്സ് എന്നിങ്ങനെയാണ്.

 നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ സെറ്റിങ്സിൽ ചെന്ന് ഡ്യുവൽ അപ്ലിക്കേഷൻ സെറ്റിംഗ്സ് ഓപ്‌ഷൻ തുറക്കുക, ലിസ്റ്റിൽ നിന്നും വാട്ട്‌സ്ആപ്പ് തിരഞ്ഞെടുക്കുക (ഏതു ആപ്പ് വേണമെങ്കിൽ ഇങ്ങനെ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം), ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന ഡ്യൂപ്ലിക്കേഷൻ പൂർണമാവാൻ കാത്തിരിക്കുക. തുടർന്ന് ഹോം സ്‌ക്രീനിലേക്ക് പോയി നിങ്ങളുടെ അപ്ലിക്കേഷൻ ലോഞ്ചറിൽ കാണുന്ന രണ്ടാമത്തെ വാട്ട്‌സ്ആപ്പ് ലോഗോയിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രണ്ടാം ഫോൺ നമ്പർ ഉപയോഗിച്ച് രണ്ടാമത്തെ വാട്സ്ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കുക.  

Find Out More:

Related Articles: