ബഹീരാകാശത്തിന്റെ ഗന്ധമുള്ള പെർഫ്യൂം പൂശിയാൽ എങ്ങനെ ഇരിക്കും

Divya John

ബഹീരാകാശത്തിന്റെ ഗന്ധമുള്ള പെർഫ്യൂം പൂശിയാൽ എങ്ങനെ ഇരിക്കും. ഇത് കേൾക്കുമ്പോൾ ശരിക്കും അതിശയം തോന്നുമായിരിക്കും.  എന്നാൽ നമ്മളിൽ ആരും ഇതുവരെ മണത്തിട്ടില്ലാത്ത ഒരു ഗന്ധമുള്ള പെർഫ്യൂം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  ഫേമസ് ആയി കൊടിരിക്കുന്നത്. ഒമേഗ ഇൻഗ്രീഡിയന്റ്സ് എന്ന കമ്പനിയുടെ സ്ഥാപകനും രസതന്ത്ര ശാസ്‌ത്രജ്ഞനുമായ സ്റ്റീവ് പിയേഴ്സ് ആണ് യു ഡേ സ്പേസ് പെർഫ്യൂമിന് പിന്നിൽ.

 

 

 

  ബഹീരാകാശത്തേക്ക് പോകുന്ന പര്യവേക്ഷകർക്ക് അവിടത്തെ സാഹചര്യവുമായി മുൻകൂട്ടി പൊരുത്തപ്പെടാൻ ആണ് ഈ പെർഫ്യൂം തയ്യാറാക്കിയത്. ഇപ്പോൾ പൊതുജനങ്ങൾക്കും ഈ ഗന്ധമുള്ള പെർഫ്യൂം വാങ്ങാം.യു ഡേ സ്പേസ് എന്ന് പേരുള്ള ബഹിരാകാശത്തിന്റെ ഗന്ധമുള്ള പെർഫ്യൂം തട്ടിപ്പ്‌ പരിപാടി ഒന്നുമല്ല. അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നാസയ്ക്ക് വേണ്ടിയാണ് ആദ്യം ഈ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കിയത്.

 

 

 

  യു ഡേ സ്‌പേസിന്റെ പ്രോഡക്റ്റ് മാനേജർ മാറ്റ് റിച്ച്മണ്ടിന്റെ വാക്കുകളിൽ പുത്തൻ പെർഫ്യൂമിൻ്റെ ഗന്ധം എന്താണെന്ന് വിവരിക്കുന്നത് തന്നെ ഏറെക്കുറെ അസാധ്യമാണ്‌. "ബഹീരാകാശ പര്യവേക്ഷകരുടെ വാക്കുകളിൽ ഗൺ പൗഡറിന്റെയും, സ്റ്റീകിന്റെയും, റാസ്പബെറിയുടെയും റമ്മിന്റെയും എല്ലാം ചേർന്ന ഒരു സങ്കര ഗന്ധമാണ് പെർഫ്യൂമിന്," റിച്ച്മണ്ട് പറയുന്നു. കഴിഞ്ഞില്ല, ചന്ദന്റെ ഗന്ധമുള്ള പെർഫ്യൂം പുറത്തിറക്കാനും തങ്ങൾക്ക് പദ്ധതിയുണ്ട് എന്ന് റിച്ച്മണ്ട് വ്യക്തമാക്കുന്നു.സ്വാഭാവികമായും ഈ ചോദ്യമാവും നിങ്ങളുടെ മനസ്സിലിപ്പോഴുണ്ടാകുക.

 

 

 

  അന്താരാഷ്ര ബഹിരാകാശ നിലയത്തിൽ മുൻപ് പോയിട്ടുള്ള പര്യവേക്ഷകൻ പെഗ്ഗി വൈറ്റ്സൺ 2002-ൽ സിഎൻഎൻ-ന് നൽകിയ അഭിമുഖത്തിൽ വെടിവച്ചതിന് ശേഷം ഉടൻ തോക്കിൽ നിന്നുയരുന്ന ഗന്ധമാണ് ബഹിരാകാശത്തിന്റെ ഗന്ധം എന്ന് പറയുന്നു. ഈ സുഗന്ധം നിങ്ങൾ എവിടെ പോയാലും കൂടെ കൂട്ടണം എന്നാഗ്രഹിക്കുന്ന മണം ആണ്. ചുരുക്കത്തിൽ നിങ്ങൾക്ക് ഒരു വിജേതാവിനെപോലെ ഗന്ധം വേണമെങ്കിൽ, നിങ്ങൾക്ക് ഒരു പുത്തൻ കാറിന്റെ മണം വേണം. ലോജിക് മനസ്സിലായല്ലോ? മാർക്കറ്റിംഗ് ടെക്‌നിക്.

 

 

 

  ഓട്ടോ ട്രേഡർ വെബ്സൈറ്റ് വ്യക്തമാക്കുന്നതനുസരിച്ച് ഈ പെർഫ്യൂമിനെപ്പറ്റി അന്വേഷിച്ച് എത്തുന്നവരിൽ ഭൂരിഭാഗവും വിജയവും അത് വഴി തങ്ങൾക്ക് ആകര്‍ഷണത്വവും ഉണ്ടാകും എന്ന്പ്ര തീക്ഷിക്കുന്നവരാണ്.മാത്രമല്ല വ്യത്യസ്തമായ ഗന്ധമുള്ള പെർഫ്യൂമുകളിൽ അടുത്തിടെ പുത്തൻ കാറിന്റെ മണമുള്ള പെർഫ്യൂമും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.  വെബ്സൈറ്റിന്റെ അഭിപ്രായത്തിൽ പുത്തൻ കാറിന്റെ മണം വിജയത്തെ ആണ് ആണ് പ്രതിനിധാനം ചെയ്യുന്നത്.

 

 

  ഈ സുഗന്ധം നിങ്ങൾ എവിടെ പോയാലും കൂടെ കൂട്ടണം എന്നാഗ്രഹിക്കുന്ന മണം ആണ്. ചുരുക്കത്തിൽ നിങ്ങൾക്ക് ഒരു വിജേതാവിനെപോലെ ഗന്ധം വേണമെങ്കിൽ, നിങ്ങൾക്ക് ഒരു പുത്തൻ കാറിന്റെ മണം വേണം. ലോജിക് മനസ്സിലായല്ലോ? മാർക്കറ്റിംഗ് ടെക്‌നിക്. ഓട്ടോ ട്രേഡർ വെബ്സൈറ്റ് വ്യക്തമാക്കുന്നതനുസരിച്ച് ഈ പെർഫ്യൂമിനെപ്പറ്റി അന്വേഷിച്ച് എത്തുന്നവരിൽ ഭൂരിഭാഗവും വിജയവും അത് വഴി തങ്ങൾക്ക് ആകര്‍ഷണത്വവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവരാണ്. 

Find Out More:

Related Articles: